scorecardresearch

നെറ്റ്ഫ്ലിക്സിൽ നിന്ന് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക്, പരസ്യങ്ങളുള്ള വിലകുറഞ്ഞ പ്ലാനുകൾ അവതരിപ്പിച്ചേക്കും

വരിക്കാരുടെ എണ്ണത്തെ ബാധിക്കുന്ന അക്കൗണ്ട് ഷെയറിങ്, പാസ്സ്‌വേർഡ്‌ ഷെയറിങ് എന്നിവ തടയാനും പദ്ധതിയിടുന്നുണ്ട് എന്നാണ് റിപ്പോർട്ട്

വരിക്കാരുടെ എണ്ണത്തെ ബാധിക്കുന്ന അക്കൗണ്ട് ഷെയറിങ്, പാസ്സ്‌വേർഡ്‌ ഷെയറിങ് എന്നിവ തടയാനും പദ്ധതിയിടുന്നുണ്ട് എന്നാണ് റിപ്പോർട്ട്

author-image
Tech Desk
New Update
Netflix, Netflix prices in India, Netflix India prices, Netflix India plans, Netflix India plan, Netflix Indian plan new price, Netflix cheapest plan

നെറ്റ്ഫ്ലിക്സിന് 2022ന്റെ ആദ്യ പാദത്തിൽ 200,000 വരിക്കാരുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്. 2.5 ദശലക്ഷം വരിക്കാരെ ചേർക്കുക എന്ന കമ്പനിയുടെ ലക്ഷ്യത്തിന് വലിയ തിരിച്ചടിയാണ് ഇത്. യുക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യയിലെ സേവനം താൽക്കാലികമായി നിർത്തിവച്ചതും 700,000 അംഗങ്ങളെ നഷ്ടപ്പെടുന്നതിന് കാരണമായിട്ടുണ്ട്.

Advertisment

ഇതേ തുടർന്ന് നെറ്റ്ഫ്ലിക്സ് പരസ്യങ്ങളുള്ള വിലകുറഞ്ഞ പ്ലാനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്നാണ് വിവരം. എച്ച്ബിഓ മാക്‌സ്, ഡിസ്‌നി + എന്നിവയിലെ സമാന പ്ലാനുകളുടെ വിജയം കണക്കിലെടുത്താണ് അത്തരം പരീക്ഷണത്തിന് ഒരുങ്ങുന്നതെന്നാണ് വിവരം. ഒപ്പം വരുമാനത്തെയും വരിക്കാരുടെ എണ്ണത്തെയും ബാധിക്കുന്ന അക്കൗണ്ട് ഷെയറിങ്, പാസ്സ്‌വേർഡ്‌ ഷെയറിങ് എന്നിവ തടയാനും പദ്ധതിയിടുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

ഡിസംബറിൽ നിരക്കുകൾ കുറച്ചതിന് ശേഷം ഇന്ത്യയിൽ 649 രൂപയാണ് നെറ്റ്‌ഫിക്സിന്റെ പ്രീമിയം പ്ലാൻ നിരക്ക്. ഇതിൽ ഒരേസമയം നാല് ഉപകരണങ്ങൾ വരെ ഉപയോഗിക്കാനാകും. അതിനാൽ തന്നെ സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും ഇടയിൽ അക്കൗണ്ട് പങ്കുവച്ചാണ് പലരും ഉപയോഗിക്കുന്നത്. മറ്റ് സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉപയോക്താക്കൾ ഒരേ അക്കൗണ്ടിൽ നിന്ന് നാലിലധികം ഉപകരണങ്ങളിൽ ലോഗിൻചെയ്യാൻ സാധിക്കും. ഇതിനാൽ ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പലപ്പോഴും നാലിൽ കൂടുതൽ ആളുകൾ ഉപയോഗിച്ചേക്കും. അതേസമയം ഡിസ്‌നി + ഹോട്ടസ്റ്റർ പോലുള്ളവയിൽ പ്രീമിയം വരിക്കാർക്ക് പോലും നാല് ഉപകരണങ്ങളിൽ മാത്രമേ ലോഗിൻ ചെയ്യാൻ സാധിക്കുകയുള്ളു.

Also Read: പാസ്‌വേഡ് പങ്കിടുന്നതിന് അധിക തുക; നെറ്റ്ഫ്ലിക്സിന്റെ തീരുമാനം എങ്ങനെ ബാധിക്കും?

Advertisment
Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: