/indian-express-malayalam/media/media_files/uploads/2019/02/netflix.jpg)
ഡിജിറ്റൽ വീഡിയോ പ്ലാറ്റ്ഫോം വമ്പന്മാരായ നെറ്റ്ഫ്ലിക്സ് ഇന്ത്യൻ പ്രേക്ഷകർക്കായി പ്രത്യേക പ്ലാൻ അവതരിപ്പിക്കുന്നു. മൊബൈൽ ഫോൺ സബ്സ്ക്രിപ്ഷന് മാത്രമായി കുറഞ്ഞ നിരക്കിൽ പ്രത്യേക പ്ലാൻ അവതരിപ്പിക്കാനാണ് നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നത്. ഇന്ത്യൻ പ്രേക്ഷകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ പ്ലാൻ അവതരിപ്പിക്കുന്നത്.
മൊബൈൽ സ്ബ്സ്ക്രിപ്ഷൻ നിലവിൽ വന്ന് കഴിഞ്ഞാൽ നിലവിലെ പ്ലാനിൽ നിന്നും അമ്പത് ശതമാനം കുറവ് വരെ പ്രതീക്ഷിക്കാമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സാധ്യത. 500 രൂപയാണ് നിലവിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന് ഈടാക്കുന്നത്.
മൊബൈൽ സബ്സ്ക്രിപ്ഷൻ മാത്രമുള്ള പ്ലാനിൽ 250 രൂപയ്ക്ക് നെറ്റ്ഫ്ലിക്സിന്റെ സ്റ്റാൻഡേർഡ് ഡെഫനിഷൻ ഫോർമാറ്റിലെ എല്ലാ വീഡിയോകളും ഉപഭോക്താക്കൾക്ക് ആസ്വാധിക്കാൻ സാധിക്കും.
ഇന്ത്യൻ പ്രേക്ഷകരുടെ എണ്ണം വർധിപ്പിക്കുന്നതോടൊപ്പം സമാന സ്വഭാവമുള്ള മറ്റ് കമ്പനികളുമായുള്ള പോരാട്ടം കടുപ്പിക്കുക കൂടിയാണ് നെറ്റ്ഫ്ലിക്സ്. ഓവർ ദ ടോപ് സർവീസ് ദാതാക്കളായ ആമസോണും ഹോട്സ്റ്റാറും കുറഞ്ഞ നിരക്കിലാണ് നിലവിൽ സബസ്ക്രിപ്ഷൻ നൽകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.