നെറ്റ്ഫ്ലിക്സ് ഉപഭോക്താക്കൾക്ക് സ്മാർട് ഡൗൺലോഡ്‌സ് ഫീച്ചർ സൗകര്യമൊരുക്കി കമ്പനി. ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ നെറ്റ്ഫ്ലിക്സ് പുതിയ ഫീച്ചറായ സ്‌മാർട് ഡൗൺലോഡ്‌സ് അവതരിപ്പിച്ചു. ഐഒഎസ് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ആപ്പിലൂടെ പുതിയ ഫീച്ചർ ഉപയോഗിച്ച് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം.

സ്മാർട് ഡൗൺലോഡ്‌സ് ഫീച്ചറിലൂടെ ഒരു സീരീസിലെ അടുത്ത എപ്പിസോഡ് ഓട്ടോമാറ്റിക്കലി ഡൗൺലോഡ് ആവുകയും ഉപഭോക്താവ് കണ്ടുകൊണ്ടിരിക്കുന്ന എപ്പിസോഡ് തീർന്നതും ഓട്ടോമാറ്റിക്കലി ഡിലീറ്റ് ആവുകയും ചെയ്യും. ഇതുവഴി ഉപഭോക്താവിന് സ്റ്റോറേജ് പ്രശ്നം ഉണ്ടാവില്ല. സ്മാർട്ഫോൺ ഉപഭോക്താക്കളുടെ പ്രധാന പരാതിയാണ് ഇതിലൂടെ പരിഹരിക്കപ്പെടുക.

മൊബൈൽ വഴി ഒരേ സമയത്ത് ഒന്നിലധികം ഷോകൾ കണ്ടുകൊണ്ടിരിക്കുന്ന ഉപഭോക്താക്കൾക്കും ഈ ഫീച്ചർ പ്രവർത്തിക്കും. ആൻഡ്രോയിഡ്, വിൻഡോസ് 10, ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്. ഈ ഫീച്ചർ ഇഷ്ടമല്ലാത്തവർക്ക് ഒഴിവാക്കാനുള്ള സൗകര്യവും ഭാവിയിൽ ഒരുക്കും.

കഴിഞ്ഞ ജൂലൈയിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് നെറ്റ്ഫ്ലിക്സ് തങ്ങളുടെ പുതിയ ഫീച്ചറായ സ്മാർട് ഡൗൺലോഡ്‌സ് നൽകിയത്. പിന്നീട് വിൻഡോസ് 10 ലും കൊണ്ടുവന്നു. ഉപഭോക്താക്കളുടെ കാഴ്ചാ ആസ്വാദനത്തിന് പുതിയ ഫീച്ചർ ഏറെ ഗുണകരമാകുമെന്നും അവരുടെ ഇഷ്ടപ്പെട്ട നെറ്റ്ഫ്ലിക്സ് ഷോകളും സിനിമകളും കൂടുതൽ എളുപ്പത്തിൽ ഇതുവഴി കാണാൻ കഴിയുമെന്നും കമ്പനി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ