/indian-express-malayalam/media/media_files/uploads/2023/09/Nasa.jpg)
Photo: NASA
ബഹിരാകാശപേടകത്തിന്റെ ക്രാഷ് ലാന്‍ഡിങ് മൂലം ചന്ദ്രോപരിതലത്തില്‍ ഗര്‍ത്തം രൂപപ്പെട്ടതായി നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ (നാസ). നാസയുടെ ലൂണാർ റിക്കണൈസൻസ് ഓർബിറ്റർ (എൽആർഒ) ബഹിരാകാശ പേടകമാണ് ഗര്‍ത്തം തിരിച്ചറിഞ്ഞത്.
അടുത്തിടെയാണ് റഷ്യയുടെ ലൂണ 25 ചന്ദ്രോപരിതലത്തില്‍ ക്രാഷ് ലാന്‍ഡ് ചെയ്തത്. ഈ സ്ഥാനം ഓഗസ്റ്റ് 21-ന് റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്കോമോസ് പുറത്ത് വിട്ടിരുന്നു. നാസയുടെ എല്‍ആര്‍ഒ ടീം സ്ഥാനത്തിന്റെ ചിത്രം പകര്‍ത്തുന്നതിനായി ബഹിരാകാശ പേടകത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നു. ക്രാഷ് ലാന്‍ഡിങ്ങിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോഴാണ് ഗര്‍ത്തം തിരിച്ചറിയാന്‍ കഴിയുന്നത്.
2020 ജൂണിലാണ് ക്രാഷ് ലാന്‍ഡ് ചെയ്യുന്നതിനു മുന്‍പുള്ള ചിത്രം എല്‍ആര്‍ഒ പകര്‍ത്തിയത്. പുതിയ ഗര്‍ത്തം ലൂണ ക്രാഷ് ലാന്‍ഡ് ചെയ്യപ്പെട്ടു എന്ന് കരുതുന്ന സ്ഥാനത്തിനടുത്തുമാണ്. സ്വഭാവികമായി സംഭവിച്ച ഗര്‍ത്തമല്ല ഇതെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ ലൂണയുടെ ക്രാഷ് ലാന്‍ഡിങ് മൂലമുണ്ടായതാവണം.
57.865 ഡിഗ്രി തെക്കൻ അക്ഷാംശത്തിലും 61.360 ഡിഗ്രി കിഴക്ക് രേഖാംശത്തിലും ഏകദേശം 360 മീറ്റർ ഉയരത്തിലാണ് ഗർത്തം സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള ഗർത്തത്തിന് ഏകദേശം 10 മീറ്ററാണ് വ്യാപ്തി. ഇത് ലൂണ 25 ന്റെ യഥാർത്ഥ ലാൻഡിങ് പോയിന്റിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ്.
ലൂണ 25-ന്റെ പരാജയത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ ഇപ്പോഴും വ്യക്തമല്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.