scorecardresearch

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം; രസകരമായ വസ്തുതകള്‍, ചിത്രം പങ്കിട്ട് നാസ

ബുധനെ ഭ്രമണം ചെയ്യുന്ന ആദ്യ ബഹിരാകാശ പേടകമായ മെസഞ്ചര്‍ ആണ് ചിത്രം പകര്‍ത്തിയത്.

ബുധനെ ഭ്രമണം ചെയ്യുന്ന ആദ്യ ബഹിരാകാശ പേടകമായ മെസഞ്ചര്‍ ആണ് ചിത്രം പകര്‍ത്തിയത്.

author-image
Tech Desk
New Update
NASA| Mercury| solar system

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം; രസകരമായ വസ്തുതകള്‍, ചിത്രം പങ്കിട്ട് നാസ

ന്യൂഡല്‍ഹി: സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്റെ അതിശയകരമായ ചിത്രം പങ്കുവെച്ച് നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ). ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് നാസ ചിത്രങ്ങള്‍ പങ്കിട്ടത്. ബുധനെ ഭ്രമണം ചെയ്യുന്ന ആദ്യ ബഹിരാകാശ പേടകമായ മെസഞ്ചര്‍ ആണ് ചിത്രം പകര്‍ത്തിയത്.

Advertisment

ചിത്രത്തില്‍, ബുധന്‍ തവിട്ടുനിറവും നീല നിറത്തിലുള്ള നിരവധി ഷേഡുകളും കാണപ്പെടുന്നു, ഉപരിതലത്തില്‍ ഗര്‍ത്തങ്ങള്‍ കാണാം. ഇത് ശാസ്ത്രജ്ഞരെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ പരിശോധിക്കാന്‍ അനുവദിക്കുന്നു. ചിത്രത്തിന് നാസ വിശദമായ അടിക്കുറിപ്പ് പോസ്റ്റ് ചെയ്യുകയും ഏറ്റവും ചെറിയ ഗ്രഹത്തെക്കുറിച്ചുള്ള രസകരമായ നിരവധി വിവരങ്ങളും നല്‍കിയിട്ടുണ്ട്.

''സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധന്‍, ശരാശരി 36 ദശലക്ഷം മൈല്‍ (58 ദശലക്ഷം കിലോമീറ്റര്‍) അകലെ സൂര്യനോട് ഏറ്റവും അടുത്താണ് ബുധന്‍. ബുധന്‍ ഏറ്റവും ചെറിയ ഗ്രഹമാണെങ്കിലും ഇത് ഏറ്റവും വേഗതയേറിയതും സെക്കന്‍ഡില്‍ 29 മൈല്‍ (47 കി.മീ) വേഗതയില്‍ അതിന്റെ ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്നു. ബുധനില്‍ ഒരു വര്‍ഷം വെറും 88 ഭൗമദിനങ്ങള്‍ മാത്രമാക്കി മാറ്റുന്നു,'' നാസ കുറിപ്പില്‍ പറയുന്നു.

ഗ്രഹത്തിന്റെ വിസ്മയകരമായ ചിത്രമാണ് നാസ പങ്കുവെച്ചിരിക്കുന്നത്. സൂര്യന്‍ ഇത്രയും അടുത്തുണ്ടായിരുന്നിട്ട് കൂടി ബുധനില്‍ വലിയ തോതിലുള്ള താപം അനുഭവപ്പെടുന്നില്ലെന്ന് പറയപ്പെടുന്നു. 'അന്തരീക്ഷത്തിനുപകരം, ഓക്‌സിജന്‍, സോഡിയം, ഹൈഡ്രജന്‍, ഹീലിയം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഒരു നേര്‍ത്ത എക്‌സോസ്ഫിയറാണ് ബുധനില്‍ ഉള്ളത്. അന്തരീക്ഷത്തിന്റെ അഭാവവും സൂര്യന്റെ സാമീപ്യവും കാരണം, ബുധന്റെ പകലും രാത്രിയും 800ºF വരെ താപനിലയില്‍ എത്തുന്നു. പകല്‍ സമയത്ത് -290 ºF വരെയാണിത് നാസ കുറിച്ചു.

Advertisment
Nasa Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: