scorecardresearch
Latest News

കോളുകളും എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളും; ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ വരുമെന്ന് ഇലോണ്‍ മസ്‌ക്

വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചിരുന്നു

Twitter, Central Government
Twitter

ട്വിറ്ററില്‍ കൊണ്ടുവരുന്ന മാറ്റങ്ങളെ കുറിച്ച് പ്രതികരിച്ച് ട്വിറ്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഇലോണ്‍ മസ്‌ക്. കോളുകളും എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശം അയക്കുന്നതും ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള വിശദാംശങ്ങളും മസ്‌ക് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം, ‘ട്വിറ്റര്‍ 2.0 ദി എവരിവിംഗ് ആപ്പ്’ എന്ന പ്ലാനുകള്‍ മസ്‌ക് അവതരിപ്പിച്ചിരുന്നു. ഇതില്‍ എന്‍ക്രിപ്റ്റഡ് ഡയറക്ട് മെസേജുകള്‍ (ഡിഎം), ലോംഗ്‌ഫോം ട്വീറ്റുകള്‍, പേയ്മെന്റുകള്‍ എന്നി സവിശേഷതകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഈ പ്ലാറ്റ്ഫോമിലുള്ള ആര്‍ക്കും നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് വോയ്സ്, വീഡിയോ ചാറ്റ് ചെയ്യാവുന്ന സൗകര്യം ഉടന്‍ വരുന്നു, അതിനാല്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കാതെ തന്നെ നിങ്ങള്‍ക്ക് ലോകത്തെവിടെയുമുള്ള ആളുകളുമായി സംസാരിക്കാനാകും,” മസ്‌ക് ചൊവ്വാഴ്ച ഒരു ട്വീറ്റില്‍ പറഞ്ഞു

ട്വിറ്ററിലെ കോള്‍ ഫീച്ചര്‍ മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോമിനെ സമാന സവിശേഷതകളുള്ള മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്കൊപ്പം കൊണ്ടുവരും. എന്‍ക്രിപ്റ്റ് ചെയ്ത നേരിട്ടുള്ള സന്ദേശങ്ങളുടെ ഒരു പതിപ്പ് ബുധനാഴ്ച മുതല്‍ ട്വിറ്ററില്‍ ലഭ്യമാകുമെന്ന് മസ്‌ക് പറഞ്ഞു, എന്നാല്‍ കോളുകള്‍ എന്‍ക്രിപ്റ്റ് ചെയ്യപ്പെടുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചിരുന്നു. അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിലൂടെ ഉപഭോക്താക്കളുടെ ഫോളോവര്‍മാരുടെ എണ്ണത്തില്‍ കുറവ് വന്നേക്കാമെന്നും മസ്‌ക് അറിയിച്ചു. ട്വിറ്റര്‍ പോളിസി അനുസരിച്ച് അക്കൗണ്ടുകള്‍ എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടാതിരിക്കാന്‍ ഒരു ഉപഭോക്താവ് 30 ദിവസത്തില്‍ ഒരിക്കല്‍ എങ്കിലും ട്വിറ്ററില്‍ ലോഗിന്‍ ചെയ്തിരിക്കണം. അക്കൗണ്ടുകള്‍ എന്നു മുതലാണ് നീക്കം ചെയ്യുകയെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടില്ല. സജീവമല്ലാത്ത അക്കൗണ്ടുകള്‍ ആര്‍ക്കൈവ് ചെയ്യുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കൈവ് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരിച്ചെടുക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ കമ്പനി പ്രതികരിച്ചിട്ടില്ല.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Musk says twitter to soon allow calls encrypted messaging