/indian-express-malayalam/media/media_files/uploads/2017/01/20150924_090520.jpg)
എംപികെ 20 ഒരു സംഭവമാണ്. ഫെയ്സ്ബുക്കിന്റെ ഈ പുതിയ ഹെഡ്ക്വാർട്ടേഴ്‌സ് ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടമാണ്. കലിഫോർണിയയിലെ മീൻലോ പാർക്കിലുള്ള ഓഫിസിലെത്താൻ പഴയ ഫെയ്സ്ബുക്ക് ഓഫിസിൽ നിന്ന് ഒരു തുരങ്കം വഴി ഷട്ടിൽ ബസ് എടുക്കണം. ആ ചെറിയ യാത്രയ്ക്കൊടുവിൽ നിങ്ങൾ ഒരു പുതിയ ലോകത്തിൽ എത്തും. ഫ്രാങ്ക് ഗെഹ്‌രി രൂപകല്‌പന ചെയ്‌തു നിർമിച്ച ഓഫിസ് പല പുതുമകളും നിറഞ്ഞതാണ്.
റൂഫ്‌ടോപ്പിൽ ഒരു പൂന്തോട്ടമാണ്, പക്ഷെ ഇവിടെ ഇരുന്ന് കോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഇവിടുത്തെ ഓഫീസിൽ ക്യാബിനുകൾ ഇല്ല, മാർക്ക് സുക്കർബർഗിന് പോലും. അതുകൊണ്ടുതന്നെ 4,30,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ അത്രയും വലിയ ഓപ്പൺ ഓഫിസ് ലോകം കണ്ടിട്ടില്ല. പക്ഷെ ഫെയ്‌സ്ബുക്ക് ലോകത്തെ കാണിക്കാൻ ഉദ്ദേശിക്കുന്നത് എങ്ങനെ ഒരു ആധുനിക ഓഫിസ് ഉണ്ടാക്കാം എന്നല്ല, പകരം എങ്ങനെ ഒരു ആധുനിക ഓഫിസ് നടത്താം എന്നാണ്.
ലോകമെമ്പാടും പല ഓഫിസുകൾ കണ്ടിട്ടുള്ള എനിക്ക് പോലും ഇവിടുത്തെ ജോലിയുടെ ശൈലി ഒരു അതിശയമായിരുന്നു. പലതും എന്നെ അതിശയിപ്പിച്ചു. രണ്ടാം നിലയിലുള്ള ഓഫിസിൽ പലരും സൈക്കിൾ തള്ളി നടക്കുന്നു. ചില മേശകളിൽ മദ്യക്കുപ്പികൾ കാണാം. മറ്റു ചിലതിന്റെ മുകളിൽ ഒരു നമ്പർ കാണിക്കുന്ന ബലൂൺ, ജോലിയുടെ വാർഷികം സൂചിപ്പിക്കുന്നതിനാണ് ഇത്.
ഇടയ്‌ക്കിടെ വെൻഡിങ് മെഷീൻസ് മൗസും കീബോർഡും കേബിളുകളും വിൽക്കുന്നു. ഒന്ന് കേടുവന്നാൽ ഐടി വിഭാഗത്തെ വിളിക്കേണ്ട ആവശ്യം പോലുമില്ല. ഒന്ന് രണ്ടിടത്ത് അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യമുണ്ട്. പല തരത്തിലുള്ള ഭക്ഷണം കിട്ടുന്ന കാന്റീനുകൾ. എല്ലാ തികച്ചും സൗജന്യം. ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് മുതൽ പുതിയതായി ജോലിക്ക് എത്തിയവർ വരെ ഒരേ നിലയിൽ. എല്ലാവർക്കും ഒരേ നിയമം. എപ്പോൾ വേണമെങ്കിലും വരാം, പോകാം. പണി ചെയ്‌താൽ മാത്രം മതി.
ടെൻഷൻ ഇല്ലാതെ ജോലി ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും ഓഫിസിൽ ഉണ്ട്. പല്ലു തേക്കാൻ ബ്രഷും, ഷേവ് ചെയ്യാൻ റേസറും, സാനിറ്ററി പാഡുമെല്ലാം എല്ലാ വാഷ് റൂമുകളിലും കിട്ടും. കോഫി മെഷീൻ മാത്രമല്ല നിങ്ങൾക്ക് വേണ്ട ഏതു തരം പാനീയവും ആ നിലയിൽ കിട്ടും, എല്ലാം സൗജന്യം. ചുരുക്കത്തിൽ ടെൻഷൻ പണി സംബന്ധം മാത്രം.
ഫെയ്സ്ബുക്കിൽ ജോലി ചെയ്യുന്നവർ പറയും സ്‌ട്രെസും, പ്രേഷറും എല്ലാം വേണ്ടുവോളം ഉണ്ട്, പക്ഷെ മറ്റു കാര്യങ്ങളെ കുറിച്ചാലോചിച്ചു വേവലാതിപ്പെടേണ്ട കാര്യമില്ല. പലരും പ്രോജക്ട് തീരും വരെ ഓഫിസിൽ തന്നെ താമസം, കളി, കുളി, വിശ്രമം. ഈ തരത്തിലുള്ള അന്തരീക്ഷമാണെങ്കിൽ ആരാണ് ജോലി ചെയ്യാത്തത്?
ഇന്ത്യയിൽ പല കമ്പനികളും സ്റ്റാർട്ടപ്പ് എന്ന ആശയം സ്വീകരിക്കാൻ തയാറായെങ്കിലും ഒരു സ്റ്റാർട്ടപ്പ് അതിന്റെ തൊഴിലാളികൾക്ക്, അല്ല നടത്തിപ്പുകാർക്ക് കൊടുക്കുന്ന സ്വാതന്ത്യം കൊടുക്കാൻ തയാറല്ല. ഫെയ്സ്ബുക്ക് പോലത്തെ ഓപ്പൺ വർക്കിങ് അന്തരീക്ഷത്തിൽ എല്ലാവരും അവരുടെ ഉത്തരവാദിത്വം പൂർണമായും മനസ്സിലാക്കുന്നു, അതനുസരിച്ചു പണി ചെയ്യുന്നു. പണിക്കാർ എന്നൊരു ചിന്ത അവിടെ ഇല്ല, എല്ലാവരും അവരുടെ വ്യക്തിഗത ഉന്നമനത്തിനു വേണ്ടി വേണ്ടത് ചെയുന്നു. ഇങ്ങനെ ഒരു വ്യവസ്ഥിതിക്കു നമ്മൾ തയാറാണോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.