/indian-express-malayalam/media/media_files/uploads/2018/12/motorola-onepower-fi.jpg)
ഫ്ലിപ്കാർട്ട് അവതരിപ്പിക്കുന്ന് ബിഗ് ഷോപ്പിങ് ഡെയ്സിൽ 1000 രൂപയുടെ വിലക്കിഴിവുമായി മോട്ടൊറോള വൺ പവർ. മോട്ടൊറോള വൺ പവറിന്റെ യഥാർത്ഥ വില 15,999 രൂപയാണ് എന്നാൽ​ ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഡെയ്സിൽ 14,999 രൂപയ്ക്കാണ് മോട്ടൊറോള വൺ പവർ ലഭിക്കുന്നത്. ഡിസംബർ 6 മുതൽ​ ഡിസംബർ 8 വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത്.
മോട്ടൊറോള വൺ പവറിന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗത്തിലൂടെ 10% വിലക്കിഴിവ് നേടാനാകും. കൂടാതെ ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
6.2 ഇഞ്ച് മാക്സ് വിഷൻ ഫുൾ എച്ച്ഡി ഡിസ്‌പ്ലെ, സ്നാപ്ഡ്രാഗൺ 636 പ്രൊസസ്സർ, ടർബോ ചാർജർ, 5000എംഎഎച്ച് ബാറ്ററി, 4ജിബി റാം 64ജിബി സ്റ്റോറേജ്, ഫിംഗർപ്രിന്റ് സ്കാനർ, ഫേസ് അൺലോക്ക് എന്നിവയാണ് മോട്ടൊറോള വൺ പവറിന്റെ സ്പെസിഫിക്കേഷൻ.
മികച്ച ക്യാമറയാണ് വൺ പവറിന്. പ്രൈമറി സെൻസർ 16എംപിയും, 5എംപി സെക്കന്ററി സെൻസറോട് കൂടിയ ഡ്യുവൽ റിയർ ക്യാമറ, 12 എംപി ഫ്രന്റ് ക്യാമറയും വൺ പവറിനുണ്ട്. ആൻഡ്രോയിഡ് പൈയാണ് മോട്ടൊറോള വൺ പവറിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us