/indian-express-malayalam/media/media_files/uploads/2020/12/moto_g9_power-1.jpg)
Motorola Moto G9 Power launched in India: Price, specifications and more: മോട്ടോ ജി 9 പവർ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മോട്ടറോള. ഡിസംബർ 15 ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ടിൽ ഫോൺ വിൽപ്പനയ്‌ക്കെത്തും. 64 എംപി റിയർ ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയും 20 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും അടക്കമുള്ള പ്രത്യേകതകളോടെയാണ് ഈ സ്മാർട്ട് ഫോൺ ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് എത്തുന്നത്. ഇന്ത്യയിൽ 11,999 രൂപയാണ് മോട്ടോ ജി 9 പവർ ഫോണിന് വില.
Moto G9 Power: Specifications- മോട്ടോ ജി 9 പവർ: സവിശേഷതകൾ
മോട്ടോ ജി 9 പവർ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുക. 20.5: 9 ആസ്പെക്ട് റേഷ്യോ 720 × 1,640 പിക്‌സൽ റെസല്യൂഷൻ എന്നിവയുള്ള 6.8 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിൽ. 172.14 × 76.79 × 9.66 മിമി വലിപ്പമുള്ള ഫോണിന് 221 ഗ്രാം , ഭാരമാണുള്ളത്.
സ്മാർട്ട്‌ഫോണിന് പിറകിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ്, പ്രധാന ക്യാമറ 64 മെഗാപിക്സലാണ്. ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യ, എഫ് / 1.79 അപ്പർച്ചർ എന്നിവയപനുണ്ട്. എഫ് / 2.4 മാക്രോ ലെൻസോട് കൂടിയ സെകൻഡറി സെൻസറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഇതിനൊപ്പം വരുന്നു.
4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് പുതിയ സ്നാപ്ഡ്രാഗൺ 662 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണിന്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാൻ കഴിയും. പൊടി, ജലം എന്നിവ പ്രതിരോധിക്കാൻ ഐപി52 സർട്ടിഫിക്കേഷനുള്ളതായി മൊട്ടറോള പറയുന്നു.
പിന്നിൽ ഫിംഗർപ്രിന്റ് സെൻസറുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഫോണിനുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി എൽടിഇ, വൈ-ഫൈ 802.11എസി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി എന്നിവ ഉൾപ്പെടുന്നു. മോട്ടറോള മോട്ടോ ജി 9 പവർ ഇലക്ട്രിക് വയലറ്റ്, മെറ്റാലിക് സേജ് എന്നീ കണ്ട് കളർ വേരിയന്റുകളിൽ ലഭ്യമാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us