scorecardresearch

Motorola Moto G22: മോട്ടൊറോള മോട്ടൊ ജി 22 വിപണിയില്‍; കുറഞ്ഞ വിലയും കൂടുതല്‍ സവിശേഷതകളും

ഫൊണിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് 50 മെഗാ പിക്സലില്‍ എത്തുന്ന പ്രധാന ക്യമറയാണ്

മധ്യവര്‍ഗക്കാരെ ലക്ഷ്യമിട്ട് പുതിയ സ്മാര്‍ട്ട്ഫോണുമായി എത്തിയിരിക്കുകയാണ് മോട്ടൊറോള. 10,999 രൂപ മാത്രം വിലയിട്ടിരിക്കുന്ന മൊട്ടോ ജി 22 ആണ് പുതിയ മോഡല്‍. ഫ്ലിപ്കാര്‍ട്ടിലൂടെ ഫോണ്‍ ലഭ്യമാണ്. ഫോണിന്റെ ഒരു വേരിയന്റ് മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നാല് ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ളത്. ഐസ്ബെര്‍ഗ് ബ്ലു, കോസ്മിക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളറിലാണ് ഫോണ്‍ എത്തുന്നത്. ഇതിനു പുറമെ മിന്റ് ഗ്രീനിലും ഫോണ്‍ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സവിശേഷതകള്‍

6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലെയാണ് മോട്ടോ ജി22 വില്‍ വരുന്നത്. 90 ഹേര്‍ട്സാണ് റിഫ്രെഷ് റേറ്റ്. 1600 x 720 പിക്സലാണ് റെസൊലൂഷന്‍. മീഡിയടെക് ഹിലിയൊ ജി37 പ്രൊസെസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. നാല് ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്നു. കൂടാതെ ഒരു ടിബി മെമ്മറി കാര്‍ഡ് വരെ ഉപയോഗിക്കാം.

ഫോണിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം ക്യമാറയാണ്. 50 മെഗാ പിക്സലാണ് (എംപി) പ്രധാന ക്യമറ. കൂടാതെ എട്ട് എംപി അള്‍ട്ര വൈഡ് ക്യമാറയും രണ്ട് എംപി പ്രോട്രൈറ്റ് ക്യാമറയും രണ്ട എംപ് മാക്രൊ ക്യാമറയും പിന്നിലായി വരുന്നു. 16 എംപിയാണ് സെല്‍ഫി ക്യാമറ.

5000 എംഎഎച്ചാണ് ബാറ്ററി. 20 വാട്ട് ടര്‍ബൊ പവര്‍ ചാര്‍ജര്‍ പിന്തുണയുമുണ്ട്. ഒരു ദിവസം മുഴുവന്‍ ബാറ്ററി നില്‍ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Also Read: കീബോർഡിലെ ഈ ഷോർട്ട്കട്ടുകൾ അറിഞ്ഞാൽ പിന്നെ എല്ലാം എളുപ്പം

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Motorola moto g22 on sale price and specifications