/indian-express-malayalam/media/media_files/uploads/2020/11/Motorola-Moto-G-5G-1.jpg)
Motorola Moto G 5G: Price, Features, Full Specifications: രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള 5 ജി റെഡി സ്മാർട്ട്‌ഫോണായ മോട്ടോ ജി 5 ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ പുറത്തിറക്കി മോട്ടോറോള. ഇന്ത്യയിൽ മോട്ടറോള മോട്ടോ ജി 5 ജിയുടെ വില 20,999 രൂപയിൽ ആരംഭിക്കുന്നു. ഇത് 30,000 രൂപയിൽ താഴെയുള്ള 5 ജി റെഡി ഫോണായ വൺപ്ലസ് നോർഡിനേക്കാൾ വിലകുറഞ്ഞതാണ്. 5 ജി കണക്റ്റിവിറ്റിയെ പിന്തുണയ്‌ക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസറുമായാണ് ഏറ്റവും പുതിയ മോട്ടോ ഫോൺ വരുന്നത്.
ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്സി ബാങ്ക് കാർഡിൽ മോട്ടറോള ഉപഭോക്താക്കൾക്ക് 1,000 രൂപ ഇൻസ്റ്റന്റ് കിഴിവ് നൽകുന്നു. അതിനാൽ, ഇപ്പോൾ വാങ്ങുന്നവർക്ക് 19,999 രൂപയ്ക്ക് ഈ ഫോൺ വാങ്ങാൻ കഴിയും. എസ്‌ബിഐ, ആക്‌സിസ് ബാങ്ക് കാർഡുകളിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. മോട്ടറോള മോട്ടോ ജി 5 ജി ഡിസംബർ 7 ന് ഉച്ചയ്ക്ക് 12:00 ന് വിൽപ്പനയ്‌ക്കെത്തും. ഫോൺ ഫ്ലിപ്കാർട്ട് വഴി ലഭ്യമാകും. വോൾക്കാനോ ഗ്രേ, ഫ്രോസ്റ്റഡ് സിൽവർ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ വിൽപ്പനയ്‌ക്കെത്തും.
Motorola Moto G 5G: Specifications, features- മോട്ടറോള മോട്ടോ ജി 5 ജി: സവിശേഷതകൾ,
പുതുതായി പുറത്തിറക്കിയ മോട്ടറോള മോട്ടോ ജി 5 ജിയിൽ 6.7 ഇഞ്ച് എൽടിപിഎസ് ഡിസ്‌പ്ലേയുണ്ട്. പൊടിയിൽ നിന്നുള്ള സംരക്ഷണത്തിനായി ഇത് ഐപി52 സർട്ടിഫൈഡ് ആണ്. സ്മാർട്ട്‌ഫോൺ ആൻഡ്രോയ്ഡ് 10ൽ പ്രവർത്തിപ്പിക്കുന്നു.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റ് ആണ് ഫോണിൽ. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ വികസിപ്പിക്കാനാകും.
മോട്ടോ ജി 5 ജിയിൽ പിറകിൽ മൂന്ന് ക്യാമറകളാണ്. എഫ് / 1.7 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും 118 ഡിഗ്രി വ്യൂവുള്ള 8 മെഗാപിക്സൽ എഫ് / 2.2 സെക്കൻഡറി വൈഡ് ആംഗിൾ സെൻസറും ഉൾപ്പെടുന്നു. എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ സെൻസറും ഉണ്ട്. മുൻവശത്ത്, എഫ് / 2.2 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.
ബയോമെട്രിക് തിരിച്ചറിയലിന്യാ കമ്പനി ഫോണിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസർ ചേർത്തിട്ടുണ്ട്. 20വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 5 ജിയിൽ. ഉപയോക്താക്കൾക്ക് രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് മോട്ടറോള അവകാശപ്പെടുന്നു. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഹാൻഡ്‌സെറ്റിന് 5 ജി പിന്തുണ, എൻഎഫ്‌സി, ബ്ലൂടൂത്ത് 5.1, വൈ-ഫൈ 802.11എസി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജിപിഎസ് എന്നിവ അടക്കമുള്ള കണക്ടിവിറ്റി സപ്പോർട്ട് ഉണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us