Latest News

Moto G31 Price, Specifications: മോട്ടൊ ജി31 വിപണിയില്‍; വിലയും സവിശേഷതകളും അറിയാം

15,000 രൂപയില്‍ താഴെ വില വരുന്ന ഫോണിന് ഫെയ്സ് അണ്‍ലോക്ക് അടക്കമുള്ള സവിശേഷതകളുണ്ട്

Moto G31 Price and Specifications

ന്യൂഡല്‍ഹി: 15,000 രൂപയില്‍ താഴെ മികച്ച സവിശേഷതകളുള്ള സ്മാര്‍ട്ട്ഫോണുമായി എത്തിയിരിക്കുകയാണ് മോട്ടറോള. മോട്ടൊ ജി31 പേരിട്ടിരിക്കുന്ന ഫോണ്‍ കമ്പനി ലോഞ്ച് ചെയ്തു കഴിഞ്ഞു. റിയല്‍മി നാര്‍സൊ 50എ, ഷവോമി റെഡ്മി നോട്ട് 9 എന്നീ ഫോണുകളില്‍ വരുന്ന മീഡിയടെക് ഹീലിയൊ ജി85 എസ്ഒസി പ്രൊസസറാണ് ജി31 ലും ഉപയോഗിച്ചിരിക്കുന്നത്. 20 വാട്ട് ടര്‍ബൊപവര്‍ ഫാസ്റ്റ് ചാര്‍ജിങ്ങും, 6.4 ഇഞ്ച് അമൊഎല്‍ഇഡി ഡിസ്പ്ലെയുമാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

മോട്ടൊ ജി31 – വിലയും വിപണിയിലെത്തുന്ന ദിവസവും

മോട്ടൊ ജി31 രണ്ട് വേരിയന്റുകളിലായാണ് വിപണിയിലെത്തുന്നത്. നാല് ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഇന്ത്യയില്‍ 12,999 രൂപയാണ് വില. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപയുമാണ് വില. ബേബി ബ്ലൂ, മെറ്റിയോറൈറ്റ് ഗ്രേ എന്നിവയുൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിൽ ഫോണ്‍ ലഭ്യമാകും. ഡിസംബർ ആറിന് ഫ്ലിപ്കാർട്ടിലൂടെ ഫോണ്‍ വിൽപ്പനയ്‌ക്കെത്തും.

മോട്ടോ ജി31 – സവിശേഷതകള്‍

മീഡിയടെക് ഹീലിയൊ ജി85 എസ്ഒസി പ്രൊസസറാണ് ജി31 ല്‍ വരുന്നത്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി+അമൊഎല്‍ഇഡി ഡിസ്പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 60 ഹേര്‍ട്സാണ് റിഫ്രെഷ് റേറ്റ്. ആന്‍ഡ്രോയ്ഡ് 11 ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഫിംഗര്‍പ്രിന്റ് സ്കാനറിനൊപ്പം ഫേയ്സ് അണ്‍ലോക്ക് സവിശേഷതയുമുണ്ട്.

മൂന്ന് ക്യാമറകളാണ് മോട്ടൊ ജി31 ന്റെ മറ്റൊരു സവിശേഷത. 50 മെഗാപിക്സലാണ് (എംപി) പ്രധാന ക്യാമറ. എഫ്/1.8 അപേർച്ചർ, പി‍ഡിഎഫ്, ക്വാഡ് പിക്സൽ സാങ്കേതികവിദ്യ എന്നിവ പ്രധാന ക്യാമറയുടെ സവിശേഷതയാണ്. എട്ട് എംപി വൈഡ് ആംഗിൾ ക്യാമറയും രണ്ട് എംപി മാക്രൊ സെൻസറും ഇതോടൊപ്പമുണ്ട്. 13 എംപിയാണ് സെല്‍ഫി ക്യാമറ.

5000 എംഎച്ചാണ് ബാറ്ററി. 20 വാട്ട് ടര്‍ബൊ പവര്‍ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. 36 മണിക്കൂര്‍ വരെ ഒറ്റ ചാര്‍ജില്‍ ഉപയോഗിക്കാമെന്നാണ് കമ്പനിയുടെ അവകാശ വാദം. എന്നാല്‍ ഫോണിന് 5ജി പിന്തുണയില്ല. 4ജി പിന്തുണ മാത്രമാണ് നല്‍കിയിരിക്കുന്നത്.

Also Read: Reliance Jio: മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും; പുതിയ പ്ലാനുകൾ ഇങ്ങനെ

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Motorola launches moto g31 price specifications camera battery

The moderation of comments is automated and not cleared manually by malayalam.indianexpress.com