Latest News

മോട്ടോറോള മോട്ടോ ഇ30 പുറത്തിറക്കി; സവിശേഷതകൾ അറിയാം

മോട്ടോ ഇ40, മോട്ടോ ഇ20 ഫോണുകൾക്ക് സമാനമായ സവിശേഷതകളാണ് മോട്ടോ ഇ30 യിലും വരുന്നത്

Moto E30, Moto E30 specifications, Moto E30 price, Moto E30 launch, Moto E30 launch date, Moto E30 features, Motorola news

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ മോട്ടോ ഇ30 പുറത്തിറക്കി. മോട്ടറോളയുടെ ഔദ്യോഗിക സ്ലൊവാക്യൻ സൈറ്റിലും ബെൽജിയത്തിലെ ആൽഡിയിലും പുതിയ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മോട്ടോ ഇ40, മോട്ടോ ഇ20 ഫോണുകൾക്ക് സമാനമായ സവിശേഷതകളാണ് മോട്ടോ ഇ30 യിലും വരുന്നത്.

നിലവിൽ, സ്ലോവാക്യൻ സൈറ്റിൽ ഫോണിന്റെ വില സംബന്ധിച്ച വിശദാംശങ്ങളൊന്നുമില്ല, എന്നാൽ മോട്ടോ ഇ30 ആൽഡി ബെൽജിയം വെബ്സൈറ്റിൽ 100 യൂറോയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്, ഇന്ത്യയിൽ ഇത് ഏകദേശം 8,570 രൂപ വരും. എന്നാൽ ഈ പുതിയ മോട്ടോ ഫോണിന്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ചുള്ള വിവരങ്ങളൊന്നുമില്ല.

Moto E30: Specifications and features – മോട്ടോ ഇ30: സവിശേഷതകൾ

മോട്ടറോള മോട്ടോ ഇ30 ഒരു ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ഉപകരണമാണ്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഇത് വരുന്നത്. യൂണിഎസ്ഓസി ടി700 പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 20:9 റെസൊല്യൂഷനിലുള്ള 6.5-ഇഞ്ച് എച്ഡി+ ഐപിഎസ് എൽസിഡി സ്‌ക്രീനുമായാണ് ഇത് വരുന്നത്.

0.8 µm പിക്സലുകളുള്ള 48 എംപി പ്രൈമറി ക്യാമറയും f/1.8 അപ്പേർച്ചറും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. ഈ ക്യാമറയ്ക്ക് 1080p വീഡിയോകൾ 30fpsൽ റെക്കോർഡ് ചെയ്യാൻ കഴിയും. 2എംപി മാക്രോ സെൻസറും 2എംപി ഡെപ്ത് ക്യാമറയും ഇതിനോടൊപ്പമുണ്ട്. സെൽഫികൾക്കായി, 8 എംപി മുൻക്യാമറയും നൽകിയിരിക്കുന്നു, വൃത്താകൃതിയിലുള്ള നോച്ചിനുള്ളിലാണ് അത് വരുന്നത്.

Also Read: സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ?; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

5,000എംഎഎച് ബാറ്ററിയുടെ സപ്പോർട്ടുമായി വരുന്ന മോട്ടോ ഇ30 10വാട്ട് വേഗ ചാർജിങും പിന്തുണയ്ക്കുന്നു. പിൻഭാഗത്ത് ഫിംഗർപ്രിന്റ് റീഡർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, വാട്ടർ റിപ്പല്ലന്റ് ഡിസൈൻ (IP52) എന്നിവയോടെയാണ് ഉപകരണം വരുന്നത്. 198 ഗ്രാം ഭാരമുള്ള ഈ സ്മാർട്ട്‌ഫോൺ പ്ലാസ്റ്റിക്കിലാണ് നിർമ്മിച്ചിരിക്കുന്നത്.

4G, Wi-Fi b/g (2.4 GHz), ബ്ലൂടൂത്ത് 5.0, GPS, GLONASS, ഗലീലിയോ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും മോട്ടോ ഇ30 യിൽ ലഭ്യമാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Motorola launches moto e30 check out specifications features price

Next Story
വാട്സ്ആപ്പ്: ‘ഡിലീറ്റ് ഫോർ എവരിവൺ’ ഫീച്ചറിൽ മാറ്റം വരുന്നതായി റിപ്പോർട്ട്WhatsApp, WhatsApp iOS, WhatsApp for iOS, WhatsApp iOS beta app, WhatsApp encrypted backup, WhatsApp new features, WhatsApp news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com