Motorola Moto G8 Plus: മോട്ടോറോള ഏതാനും ദിവസം മുൻപാണ് മോട്ടോ ജി8 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഫോണിന്റെ വില 13,999 രൂപയായിരുന്നു. ഫോണിന്റെ ആദ്യ വിൽപന ഒക്ടോബർ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാർട്ടിൽ തുടങ്ങും.
Moto G8 Plus: ഫീച്ചറുകൾ
6.3 ഇഞ്ച് വലിപ്പമുള്ള ഫോണില്‍ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് മോട്ടോ ജി8 പ്ലസിനുള്ളത്. മുകളിൽ വാട്ടർഡ്രോപ് നോച്ചിൽ സെൽഫി ക്യാമറ നൽകിയിരിക്കുന്നു. പുറകിൽ ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഫോണിനുളളത്. പ്രധാന സെന്‍സറായ 48 എംപി ക്യാമറയില്‍ എഫ് 1.7 അപ്പേര്‍ച്ചറുണ്ടാവും. 16 മെഗാപിക്‌സലിന്റെ വൈഡ് ആംഗിൾ ആക്ഷന്‍ ക്യാമറയാണ് അടുത്തത്. മൂന്നാമത്തേത് അഞ്ച് മെഗാപിക്‌സലിന്റെ സെന്‍സറാണ്. മുന്നിൽ സെൽഫിക്കായും വീഡിയോ കോളിങ്ങാനും 25 മെഗാപിക്സലിന്റെ ക്യാമറയുണ്ട്.
Read More: ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ്: വൺപ്ലസ് 6T, ഐഫോൺ XR അടക്കമുളളവയ്ക്ക് വിലക്കിഴിവ്
ആന്‍ഡ്രോയിഡ് 9.0 പൈ പതിപ്പാണ് ഫോണിലുളളത്. സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസറാണ് ഫോണിന് ശക്തിപകരുന്നത്. 4 ജിബിയാണ് റാം. 64 ജിബിയാണ് സ്റ്റോറജ്. 4,000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ 40 മണിക്കൂർവരെ ചാർജ് നിലനിൽക്കുമെന്നാണ് കമ്പനി പറയുന്നത്. ടര്‍ബോ പവര്‍ 2 അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്. 15 മിനിറ്റ് ചാർജ് ചെയ്താൽ 8 മണിക്കൂർവരെ ഫോൺ ഉപയോഗിക്കാൻ ഇത് സഹായിക്കും.
Moto G8 Plus: വിലയും ഓഫറുകളും
മോട്ടോ ജി8 പ്ലസിന്റെ വില 13,999 രൂപയാണ്. ഫ്ലിപ്കാർട്ട് വഴി മാത്രമായിരിക്കും ഫോൺ വാങ്ങാനാവുക. കോസ്മിക് ബ്ലൂ, ക്രിസ്റ്റൽ പിങ്ക് നിറങ്ങളിൽ ഫോൺ ലഭിക്കും. റിലയൻസ് ജിയോ നെറ്റ്‌വർക്ക് ഉപഭോക്താക്കൾക്ക് 2,200 ക്യാഷ്ബാക്കിനൊപ്പം 3,000 രൂപയുടെ ക്ലിയർട്രിപ് കൂപ്പണും 2,000 രൂപയുടെ സൂം കാർ വൗച്ചറും കിട്ടും.