scorecardresearch

മോട്ടറോള മോട്ടോ ജി71 5ജി ഇന്ത്യൻ വിപണിയിൽ; വിലയും ഫീച്ചറുകളും അറിയാം

ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് ഈ ഫോൺ വരുന്നത്

ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് ഈ ഫോൺ വരുന്നത്

author-image
WebDesk
New Update
Moto G71 5G launched in India: Price, specifications | Technology News,The Indian Express

മോട്ടറോള തങ്ങളുടെ ഏറ്റവും പുതിയ ഫോണായ മോട്ടോ ജി71 5ജി ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയിൽ പ്രവർത്തിക്കുന്ന ഈ ഫോൺ നവംബറിൽ മോട്ടോ ജി200, മോട്ടോ ജി51, മോട്ടോ ജി41, മോട്ടോ ജി31 എന്നിവയ്‌ക്കൊപ്പം യൂറോപ്പിൽ ആദ്യമായി അവതരിപ്പിച്ചിരുന്നു.

Advertisment

ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയുള്ള ഒരേയൊരു വേരിയന്റോട് കൂടി വരുന്ന മോട്ടോ ജി 71 5Gയുടെ വില 18,999 രൂപയാണ്. ഫോൺ ജനുവരി 19 ന് ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തും. ആർട്ടിക് ബ്ലൂ, നെപ്റ്റ്യൂൺ ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

ശക്തമായ സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയ്ക്കൊപ്പം ആൻഡ്രോയ്ഡ് 11 ഒഎസിൽ മൈ യുഎക്സ് യൂസർ ഇന്റർഫെയ്സോട് കൂടിയാണ് ഫോൺ വരുന്നത്. 20:9 ആസ്പക്ട് റേഷ്യോയും 60 ഹെട്സ് റിഫ്രഷ് റെയ്റ്റും ഉള്ള 6.4 ഇഞ്ച് ഫുൾ-എച്ച്‌ഡി പ്ലസ് മാക്‌സ് വിഷൻ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ആറ് ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് ഫോൺ വരുന്നത്. ഇത് 512 ജിബി വരെ വികസിപ്പിക്കാം. 33 വാട്ട് ടർബോപവർ ചാർജർ വഴി അതിവേഗ ചാർജിംഗ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിൽ.

Also Read: കളർ ചേഞ്ചിങ് ഗ്ലാസ്, ഡ്യൂവൽ സെൽഫി ക്യാമറ; പുത്തൻ ഫീച്ചറുകളുമായി വിവോ വി23, വി23 പ്രോ വിപണിയിൽ

Advertisment

50 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/1.8 ലെൻസും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ വരുന്നത്. എഫ്/2.2 അൾട്രാ വൈഡ് ലെൻസും രണ്ട് മെഗാപിക്സൽ മാക്രോ സെൻസറും ഉള്ള എട്ട് മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും ഫോണിലുണ്ട്. ഫ്രണ്ട് ക്യാമറയെ സംബന്ധിച്ചിടത്തോളം, ഫോണിന് 16 മെഗാപിക്സൽ സെൻസറും എഫ്/2.2 ലെൻസുമുണ്ട്.

ഫോണിന് 13 ഫൈവ് ജി ബാൻഡുകൾ ഉണ്ട്. കൂടാതെ 4G എൽടിഇയും പിന്തുണയ്ക്കുന്നു. ഫോണിന് ഡോൾബി അറ്റ്‌മോസ് ഓഡിയോ സപ്പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതിന് പിന്നിൽ ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസറും ഐപി 52 സർട്ടിഫൈഡ് വാട്ടർ റിപ്പല്ലിംഗ് ഡിസൈനും ഉണ്ട്.

Moto Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: