/indian-express-malayalam/media/media_files/uploads/2021/04/motorola.jpg)
പുതിയ ജി സീരീസ് ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കി മോട്ടറോള. മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ ഫോണുകളാണ് ഇന്ത്യയിൽ കമ്പനി പുറത്തിറക്കിയത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 732G SoC പ്രോസസ്സറിലാണ് ഇരുഫോണുകളും പ്രവർത്തിക്കുക. ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ഫോണുകളിൽ ഒന്നാണ് മോട്ടോ ജി60.
മോട്ടോ ജി60
120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 സപ്പോർട്ടുമുള്ള 6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് മോട്ടോ ജി60 യ്ക്കുളളത്. ഒക്ട കോർക്വാൽകോം സ്നാപ്ഡ്രാഗൺ 732G SoC പ്രോസസ്സറിലാണ് ഫോൺ പ്രവർത്തിക്കുക. 6 ജിബിയാണ് റാം. ടർബോപവർ 20 ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവർത്തനം. ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായാണ് മോട്ടോ ജി60 വരുന്നത്, 108എംപി യുടെ പ്രൈമറി സെൻസറും, 8എംപി വീതമുള്ള അൾട്രാ വൈഡ് ആംഗിൾ സെൻസറും ഡെപ്ത് സെൻസറും ഇതിൽ വരുന്നു. ഹൈബ്രിഡ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ ഉയർത്താവുന്ന 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഫോണിനുണ്ട്.
Read More: ഷവോമി മുതൽ ഒപ്പോ വരെ; ഈ ആഴ്ച ഇന്ത്യൻ വിപണിയിലെത്തുന്ന ഫോണുകൾ ഇവയാണ്
മോട്ടോ ജി40 ഫ്യൂഷൻ
ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് മോട്ടോ ജി40 ഫ്യൂഷനും പ്രവർത്തിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 സപ്പോർട്ടുമുള്ള 6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 128 ജിബിയാണ് ഇന്റേർണൽ സ്റ്റോറേജ്. ഒരു ഹൈബ്രിഡ് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ ഉയർത്താം. ഒക്ട കോർക്വാൽകോം സ്നാപ്ഡ്രാഗൺ 732G SoC പ്രോസസ്സറിലാണ് ഫോണിന്റെ പ്രവർത്തനം.
f/1.7 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, f/2.2 അപ്പേർച്ചർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, f/2.4 അപ്പേർച്ചറുളള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിനുളളത്. മുന്നിൽ f/2.2 അപ്പേർച്ചറിലുളള 16 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. 6000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ 54 മണിക്കൂർ ഫോൺ പ്രവർത്തിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ വില
ഏപ്രിൽ 27-ാം തീയതി രാത്രി 12 മുതൽ ഫോൺ ലഭ്യമാകും. ഫ്ലിപ്കാർട്ടിൽ 17,999 രൂപയാണ് മോട്ടോ ജി60 യുടെ വിലയായി നൽകിയിട്ടുളളത്. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് 1,500 രൂപയുടെ വിലക്കിഴിവുണ്ട്. ഇവർക്ക് 16,499 രൂപയ്ക്ക് ഫോൺ വാങ്ങാം.
മേയ് 1 ന് രാത്രി 12 മുതലാണ് മോട്ടോ ജി40 ഫ്യൂഷന്റെ വിൽപന ഫ്ലിപ്കാർട്ടിൽ തുടങ്ങുക. 4/64GB വേരിയന്റിന് 13,999 രൂപയും 6/128GB വേരിയന്റിന് 15,999 രൂപയുമാണ് വില. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 1,000 രൂപയുടെ വിലക്കിഴിവ് ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.