/indian-express-malayalam/media/media_files/uploads/2017/08/moto-g-features-with-improved-moto-camera-plus-come_3d182474-8c8d-11e7-b1bc-83ce932a2009.jpg)
ലെനോവോയുടെ ഉടമസ്ഥതയിലുളള മോട്ടോറോളയുടെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മോട്ടോ ജി 5എസ്, മോട്ടോ ജി5എസ് പ്ലസ് എന്നിവയാണ് ചൊവ്വാഴ്ച്ച ഇന്ത്യയില്‍ പുറത്തിറക്കിയത്. 13,999, 15,999 എന്നിങ്ങനെയാണ് ഈ മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലെ വില.
ഇന്ന് രാത്രി 11.59 മുതല്‍ ഫോണ്‍ ആമസോണില്‍ വില്‍പനയ്ക്ക് എത്തും. മോട്ടോ ജി5നും ജി 5 പ്ലസിനും പിന്നാലെയാണ് പുതിയ രണ്ട് എസ് മോഡലുകള്‍ കമ്പനി പുറത്തിറക്കിയത്. ഇ രണ്ട് മുന്‍ മോഡലുകള്‍ക്ക് 11,999, 14,999 എന്നിങ്ങനെയാണ് വില.
മോട്ടോ ജി5 എസ് പ്രത്യേകതകള്‍- കോണിംഗ് ഗറില്ല ഗ്ലാസോടെ 5.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണ് ഈ മോഡലിന്. ആന്‍ഡ്രോയിഡ് 7.1 നൗഗട്ടാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 4ജിബി റാം, 32 ജിബി സ്റ്റേറേജ് 128 ജിബി വരെ എസ്ഡി കാര്‍ഡിലൂടെ ഉയര്‍ത്താന്‍ കഴിയും. 16 മെഗാപിക്സല്‍ ക്യാമറയ്ക്ക് 2.0 ആണ് അപേര്‍ച്ചര്‍ കപ്പാസിറ്റി. മുന്‍ ക്യാമറ 5 എംപി കപ്പാസിറ്റി ആണ്.
മോട്ടോ ജി5എസ് പ്ലസ്- ഗറില്ല ഗ്ലാസ് 3 സുരക്ഷയോടെ 5.5 ഇഞ്ച് എച്ച്ഡി ഡിസ്‍പ്ലെയാണ് മോഡലിന്. 4ജിബി റാമും 32 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമാണ്. കൂടാതെ 64 ജിബി കപ്പാസ്റ്റിയിലും ഈ മോഡല്‍ വിപണിയിലെത്തും. 128 ജിബി വരെ എസ്ഡി കാര്‍ഡിലൂടെ ഉയര്‍ത്താന്‍ സാധിക്കും. 13 എംപി പിന്‍ ക്യാമറ, 8 എംപി മുന്‍ ക്യാമറ എന്നിവ ഫോണിന്റെ പ്രത്യേകതയാണ്. രണ്ടിനും 2.0 ആണ് കൂടിയ അപേര്‍ച്ചര്‍ കപ്പാസിറ്റി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us