/indian-express-malayalam/media/media_files/uploads/2021/12/moto-g51-5g-price-camera-specifications-590572.jpg)
മുംബൈ: മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ മോട്ടൊ ജി51 ഡിസംബര്‍ 10 ന് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. മോട്ടറോള ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിവരം പങ്കു വച്ചിരിക്കുന്നത്. ഫോണിന്റെ ടീസറും കമ്പനി പുറത്തിറക്കി. രണ്ട് കളറിലായിരിക്കും മോട്ടൊ ജി51 വിപണിയിലെത്തുക.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 480 പ്ലസ് എസ്ഒസിയില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യ മോട്ടറോള ഫോണായിരിക്കുന്ന മോട്ടൊ ജി51 5ജി. ഇതിനോടകം തന്നെ മോട്ടൊ ജി51 5ജി യൂറോപ്യന്‍ വിപണികളില്‍ എത്തിക്കഴിഞ്ഞു. 12 5ജി ബാന്‍ഡുകളുടെ പിന്തുണയും ഫോണിനുണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
Be future-ready for the next generation of connectivity. Prepare to #GoTrue5G with the all-new #motog51! Launching 10th Dec on @Flipkart. #gomotoghttps://t.co/YpCGqqcKbGpic.twitter.com/ljBRbJ2u8C
— Motorola India (@motorolaindia) December 4, 2021
ഇന്ത്യന്‍ വിപണിയില്‍ 19,999 രൂപയായിരിക്കും വില. എന്നാല്‍ ഇത് കമ്പനി ഔദ്യോഗിമായി സ്ഥിരീകരിച്ചിട്ടില്ല. ഫോണിന്റെ സവിശേഷതകളുടെ കാര്യത്തിലും അവ്യക്തതയുണ്ടെങ്കിലും യുറോപ്യന്‍ വിപണിയിലെത്തിയിരിക്കുന്ന മോട്ടൊ ജി31 ന് സമാനമായിരിക്കും സവിശേഷതകള്‍. 6.8 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്പ്ലെയായിരിക്കും ഫോണിന് വരുക. 120 ഹേര്‍ട്സായിരിക്കും റഫ്രെഷ് റേറ്റ്.
സ്നാപ്ഡ്രാഗണ്‍ 480 പ്ലസ് എസ്ഒസി പ്രൊസസറിലെത്തുന്ന ഫോണിന് എട്ട് ജിബി റാമും വരുന്നു. ട്രിപ്പിള്‍ ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 50 മെഗാപിക്സലാണ് (എംപി) പ്രൈമറി ക്യാമറ. അള്‍ട്ര വൈഡ് ക്യാമറ എട്ട് എംപിയും മാക്രൊ രണ്ട് എംപിയുമാണ്. 13 എംപിയായിരിക്കും സെല്‍ഫി ക്യാമറ. 128 ജിബി സ്റ്റോറേജു 5000 എംഎഎച്ച് ബാറ്ററിയും ഫോണില്‍ വരുന്നു.
Also Read: വാട്സ്ആപ്പ് വോയിസ് മെസ്സേജുകൾക്ക് ഇനി വേവ്ഫോം, ആദ്യം ലഭിക്കുക ബീറ്റ ടെസ്റ്റർമാർക്ക്: റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.