scorecardresearch

Moto G30 and Moto G10 Power: മോട്ടോ ജി 30, മോട്ടോ ജി 10 പവർ ഫോണുകൾ ഇന്ത്യൻ വിപണിയിൽ

6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, വലിയ ബാറ്ററി ശേഷി, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവ അടക്കമുള്ള ഫീച്ചറുകൾ ഈ ഫോണിലുണ്ട്

6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, വലിയ ബാറ്ററി ശേഷി, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവ അടക്കമുള്ള ഫീച്ചറുകൾ ഈ ഫോണിലുണ്ട്

author-image
Tech Desk
New Update
motorola, moto g30, moto g10 power, moto g10, moto g10 price in india, moto g10 specifications, moto g10 features, moto g30 price, moto g30 price in india, phones under rs 10000, moto g30 specifications, മോട്ടറോള, മോട്ടോ ജി 30, മോട്ടോ ജി 10 പവർ, മോട്ടോ ജി 10, മോട്ടോ ജി 10 വില, മോട്ടോ ജി 10 ഫീച്ചർ, മോട്ടോ ജി 10 സ്പെക്, മോട്ടോ ജി 30 വില, 10000 രൂപ ഫോണുകൾ, മോട്ടോ ജി 30 ഫീച്ചർ, ie malayalam

Moto G30 and Moto G10 Power: മോട്ടറോള അവരുടെ രണ്ട് പുതിയ ബജറ്റ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു, മോട്ടോ ജി 30, മോട്ടോ ജി 10 പവർ എന്നിവ. 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, വലിയ ബാറ്ററി ശേഷി, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവ അടക്കമുള്ള ഫീച്ചറുകൾ ഈ ഫോണിലുണ്ട്. രണ്ട് ഹാൻഡ്‌സെറ്റുകളിലും ഐപി52 വാട്ടർ റിപ്പല്ലന്റ് ഡിസൈൻ ആണ്.

Advertisment

ഇന്ത്യയിൽ 9,999 രൂപ വിലയുള്ള മോട്ടോ ജി 10 പവർ മാർച്ച് 16 ന് ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്ക്കെത്തും. മാർച്ച് 16ഉച്ചയ്ക്ക് 12:00 മുതലാണ് വിൽപന ആരംഭിക്കുക. അറോറ ഗ്രേ, ബ്രീസ് ബ്ലൂ എന്നിവയുൾപ്പെടെ രണ്ട് നിറങ്ങളിൽ ഈ ഫോൺ ലഭിക്കും.

മോട്ടോ ജി 30, ഡാർക്ക് പേൾ, പേസ്റ്റൽ സ്കൈ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 10,999 രൂപ വിലയുള്ള ഇത് ഫ്ലിപ്കാർട്ട് വഴി വാങ്ങാം. മാർച്ച് 17 ന് ഇത് വിൽപ്പനയ്‌ക്കെത്തും.

Motorola Moto G30: Specifications- മോട്ടറോള മോട്ടോ ജി 30

എച്ച്ഡി + (720 x 1,600 പി) റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റ് പിന്തുണയുമുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് പുതിയതായി പുറത്തിറക്കിയ മോട്ടോ ജി 30 ഫോണിന്. വാട്ടർ ഡ്രോപ്പ് നോച്ച്ഡ് ഡിസ്പ്ലേയാണ് ഈ ബജറ്റ് ഫോണിന്റെ സവിശേഷത. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസർ 4 ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ ആ ഫോണിലുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാം.

Advertisment

Read More: Mobiles phones under Rs 15,000 in India: 15,000 രൂപയിൽ കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഫോണിന്റെ പുറകിൽ, ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ട്, അതിൽ 64 എംപി ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, രണ്ട് 2 എംപി ക്യാമറ സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത് 13 എംപി സെൽഫി ഷൂട്ടറാണുള്ളത്.

5,000 എംഎഎച്ച് ബാറ്ററിയുള്ള മോട്ടോ ജി 30 സ്മാർട്ട്‌ഫോണിൽ 20 വാട്ട് ചാർജിങ് സപ്പോർട്ടുണ്ട്. ഫോൺ എൻ‌എഫ്‌സിയുെയും പിന്തുണയ്ക്കുന്നു. ആൻഡ്രോയ്ഡ് 11 ആണ് ഒഎസ്.

Motorola Moto G10 Power: Specifications- മോട്ടറോള മോട്ടോ ജി 10 പവർ

മോട്ടോ ജി 10 പവർ 60 ഹെർട്സ് റിഫ്രഷ് റെയ്റ്റുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയോട് കൂടിയാണ് വരുന്നത്. സ്‌നാപ്ഡ്രാഗൺ 460 ചിപ്‌സെറ്റാണ് ഫോണിൽ. 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഫോണിലുണ്ട്. ആൻഡ്രോയ്ഡ് 11 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഉപകരണത്തിൽ പ്രത്യേക ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും ഉണ്ട്.

Read More: 5G phones in India: 5G smartphones available under Rs 30,000- 30,000 രൂപയിൽ കുറവുള്ള 5ജി ഫോണുകൾ

മോട്ടോ ജി 10 പവർ സ്മാർട്ട്‌ഫോണിൽ പിന്നിൽ നാല് ക്യാമറകൾ ആണുള്ളത്. ഇതിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, രണ്ട് 2 എംപി സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി മുൻവശത്ത് 8 എംപി ക്യാമറയുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാർട്ട്‌ഫോൺ 20 ഡബ്ല്യു ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: