/indian-express-malayalam/media/media_files/uploads/2017/07/moto-cMoto-C-Plus-FB-1.jpg)
മോട്ടോ സി പ്ലസ് ഫോണുകള്‍ക്ക് ഫ്ലിപ്കാര്‍ട്ടില്‍ 6,500 രൂപയ്ക്ക് മുകളില്‍ എക്സ്ചേഞ്ച് ഓഫര്‍. അതായത് വെറും 499 രൂപയ്ക്കാണ് ഫോണ്‍ ലഭ്യമാകുക. മൂന്ന് നിറങ്ങളിലുളള മോട്ടോ സി പ്ലസ് 6,999 രൂപയ്ക്കാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. സ്റ്റാരി ബ്ലാക്ക്, പേളി വൈറ്റ്, ഫൈന്‍ ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് മോട്ടോ സി പ്ലസ് ഇന്ത്യന് വിപണിയില്‍​ലഭ്യമാകുന്നത്. ഈ മൂന്ന് മോഡല്‍ ഫോണുകളും എക്സ്ചേഞ്ച് ഓഫറില്‍ ലഭ്യമാണ്.
പഴയ സ്മാര്‍ട്ട്ഫോണ്‍ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 100 രൂപ അടക്കേണ്ടി വരുമെങ്കിലും ആക്സിസ് ബാങ്ക് ക്രൈഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 5 ശതമാനം ഓഫറും ലഭ്യമാണ്. ഫ്ളിപ്കാര്‍ട്ടില്‍ നിന്നും മോട്ടോ സി പ്ലസ് വാങ്ങുന്ന ജിയോ ഉപയോക്താക്കള്‍ക്ക് 30 ജിബി വരെ 4ജി ഡാറ്റയും ലഭിക്കും.
4000 എം എ എച്ച് ശേഷിയുള്ള കൂറ്റൻ ബാറ്ററിയിൽ വിപണിയിലെത്തിയ ഫോണിന് എൽ. ഇ. ഡി. ഫ്ളാഷുള്ള 8 എം.പി ഓട്ടോ ഫോക്കസ് പ്രധാന ക്യാമറയും,എൽ. ഇ. ഡി. ഫ്ളാഷോടു കൂടിയ 2 മെഗാപിക്സൽ മുൻക്യാമറയും ഉണ്ട്. 1 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന ഫോണിന് ക്വാഡ് കോർ മീഡിയടെക് പ്രോസസർ ആണ് കരുത്ത് പകരുന്നത്.
ആൻഡ്രോയിഡ് 7.0 നൗഗട്ട് പതിപ്പിലാണ് ഈ ഫോണ്‍ പ്രവർത്തിക്കുന്നത്. 4 ജി എൽടിഇ, വോൾട്ട് എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള ഫോണ്‍ ഈ ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.