scorecardresearch

'മടുത്തോ' സോഷ്യൽ മീഡിയ? ആപ്പുകൾ കൂട്ടത്തോടെ ഡിലീറ്റാക്കി ഉപയോക്താക്കൾ

നിരവധി ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകളാണ് ഉപയോക്താക്കൾ കൂട്ടത്തോടെ ഡിലീറ്റാക്കുന്നത്. ഏറ്റവും കൂടുതൽ ഡിലീറ്റാക്കപ്പെട്ടത്, ഈ ജനപ്രിയ ആപ്പ്

നിരവധി ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകളാണ് ഉപയോക്താക്കൾ കൂട്ടത്തോടെ ഡിലീറ്റാക്കുന്നത്. ഏറ്റവും കൂടുതൽ ഡിലീറ്റാക്കപ്പെട്ടത്, ഈ ജനപ്രിയ ആപ്പ്

author-image
Tech Desk
New Update
Social Media platforms

4.8 ബില്യൺ ഉപയോക്താക്കളാണ് നിലവിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ ഉപയോഗിക്കുന്നത് (ചിത്രം: ഫ്രീപിക്)

ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. 4.8 ബില്യൺ ഉപയോക്താക്കൾ നിലവിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ ഉപയോഗിക്കുന്നതായാണ് റിപ്പോർട്ടുകൾ. കൂടാതെ ഓരോ മാസവും ശരാശരി ആറ് മുതൽ ഏഴ് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കൾ ഇടപഴകുകയും അവയിൽ പ്രതിദിനം ഏകദേശം രണ്ട് മണിക്കൂറും 24 മിനിറ്റും ചെലവഴിക്കുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisment

ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തിൽ അവിഭാജ്യഘടകമായി സോഷ്യൽ മീഡിയ മാറിയിട്ടുണ്ടെങ്കലും, അവയുടെ ജനപ്രീതി അതിവേഗം കുറയുന്നതായാണ് പുതിയ കണ്ടെത്തലുകൾ. യുഎസ് ആസ്ഥാമായി പ്രവർത്തിക്കുന്ന ടെക് സ്ഥാപനമായ ടിആർജി ഡാറ്റാസെന്റേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 100 ​​ദശലക്ഷം ഉപയോക്താക്കളെ നേടിയ മെറ്റയുടെ ത്രെഡ്‌സ് ആപ്പ് 2023 ജൂലൈയിൽ അവസാനിക്കാറായപ്പോൾ പ്രതിദിന സജീവ ഉപയോക്താക്കളിൽ 80 ശതമാനം ഇടിവ് രേഖപ്പെടുത്തി എന്നാണ് കണക്കാക്കുന്നത്. കൂടാതെ മറ്റു പല ആപ്പുകളോടും സമാന രീതിയിൽ ഉപയോക്താക്കൾക്ക് താൽപര്യം കുറയുന്നുണ്ടെന്നാണ് ടിആർജി പറയുന്നത്. 

ഇൻസ്റ്റഗ്രാമാണ് ഈ വർഷം ഏറ്റവും കൂടുതൽ ഡിലീറ്റാക്കാൻ ശ്രമിച്ച സോഷ്യൽ മീഡിയ ആപ്പ്

മറ്റു സോഷ്യൽ മീഡിയാ പ്ലാറ്റഫോമുകളെ അപേക്ഷിച്ച്, ഇൻസ്റ്റഗ്രാമാണ് ഉപയോക്താക്കൾ ഈ വർഷം കൂടുതലായി ഡിലീറ്റു ചെയ്തതെന്നാണ് ഗവേഷണം പറയുന്നത്. കൂടാതെ 2023-ൽ 1 ദശലക്ഷത്തിലധികം ആളുകളാണ് 'ഇൻസ്റ്റഗ്രാം എങ്ങനെ ഇല്ലാതാക്കം' എന്ന് ഇന്റർനെറ്റിൽ തിരഞ്ഞന്നും റിപ്പോർട്ട് വെളിപ്പെടുത്തി. "2023-ൽ ഏറ്റവും കൂടുതൽ ഡിലീറ്റ് ചെയ്യപ്പെട്ട ആപ്പ് എന്ന നിലയിൽ ഇൻസ്റ്റാഗ്രാമിന്റെ പ്രത്യേകത സോഷ്യൽ മീഡിയ മുൻഗണനകളിൽ മാറിക്കൊണ്ടിരിക്കുന്ന ലാൻഡ്‌സ്‌കേപ്പ് പ്രതിധ്വനിക്കുന്നു,"ടിആർജി ഡാറ്റാസെന്ററുകളിലെ ചീഫ് ടെക്‌നിക്കൽ ഓഫീസർ ക്രിസ് ഹിങ്കിൽ പറഞ്ഞു.

Advertisment

റിപ്പോർട്ടുകൾ അനുരിച്ച്, 10,20,000 ആളുകൾ 2023-ൽ ഇൻസ്റ്റാഗ്രാം ഇല്ലാതാക്കാൻ ശ്രമിച്ചു. 1,28,500 പേർ സ്നാപ്പ്ചാറ്റ് ഡിലീറ്റാക്കാൻ ശ്രമിച്ചു. ട്വിറ്റർ 12,300, ടെലിഗ്രാം 71,700, ഫെയ്‌സ്ബുക്ക് 49,000 , ടിക് ടോക്ക് 24,900, യൂട്യൂബ് 12,500; വാട്സ്ആപ്പ് 4,950, വീചാറ്റി 2,090 എന്ന നിലയിലാണ് മറ്റു ആപ്പുകൾ ഡിലിറ്റാക്കാൻ ശ്രമിച്ചത്.

Check out More Technology News Here 

Facebook Social Media Instagram Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: