/indian-express-malayalam/media/media_files/uploads/2018/10/huawei.jpg)
സ്മാർട് ഫോൺ രംഗത്ത് മത്സരം മുറുകുമ്പോൾ പുതിയ തന്ത്രങ്ങളും ഉപയോക്താക്കളെ ആകർഷിക്കുന്ന മോഡലുകളും കൂടുതൽ ഫീച്ചേഴ്സുമൊക്കെയായി മത്സരം മുറുകുന്നു.​അതിനിടിയിലാണ് മടക്കാവുന്ന (ഫോൾഡബിൾ) സ്മാർട് ഫോൺ രംഗത്തിറിക്കാനുളള നീക്കം. ലോകത്തെ മുൻനിര സ്മാർട് ഫോൺ നിർമ്മാതാക്കളൊക്കെ ഇതിനായി രംഗത്തുണ്ടെന്നാണ് വാർത്തകൾ.
സ്മാർട് ഫോണുകൾക്കിടയിൽ നിന്നും ആദ്യത്തെ ഫോൾബിൾ ഫോൺ രംഗത്തിറിക്കാൻ ഹുവാവെ ആലോചിക്കുകയാണെന്ന് മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും കൺസ്യൂമർ ഗ്രൂപ്പ് പ്രസിഡന്റായ ജീൻ ജിയാഓ ഇന്ത്യൻ എക്സ്‌പ്രസ്സ് ഡോട്ട് കോമിനോട് പറഞ്ഞു. ഫോർഡബിൾ ഫോൺ തരംഗമല്ല എന്നത് യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തവർഷം ആദ്യത്തോടെ ഫോൾഡബിൾ സ്മാർട് ഫോൺ ലഭ്യമാക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഫോൾഡബിൾ ഫോണിന്റെ ഫീച്ചേഴ്സോ സ്പെസിഫിക്കേഷനുകളോ ജിയാ ഓ വെളിപ്പെടുത്തിയില്ല. പക്ഷേ ഇത്തരം ഫോണിന് മാർക്കറ്റിൽ ഇടം ഉണ്ടാകുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഫോൾഡബിൾ ഫോൺ ആദ്യഘട്ടത്തിൽ പ്രത്യേകമായ ഒന്നായിരിക്കും ഇതൊരിക്കലും നിലവിലുളള ഫോണിനെ മാർക്കറ്റിൽ നിന്നും ഇല്ലാതാക്കില്ല.
ഫോൾഡബിൾ ഫോൺ ലളിതമായി നിർമ്മിക്കാവുന്ന ഒന്നല്ല. ഇതിന് പ്രത്യേക തരം ബാറ്ററി വേണ്ടിവരം. അതുപോലെ തന്നെ ഫ്ലെക്സിബിൾ ആയ ഡിസ്‌പ്ലേയും ആവശ്യമാണ്. അതേസമയം ഇതിനായുളള ടെക്നോളജി റെഡിയാണെന്നും സാങ്കേതികമായ വെല്ലുവിളികളൊന്നും നേരിടുന്നില്ലെന്നും ജിയാഓ വ്യക്തമാക്കി.
ഹുവാവെയുടെ ഫോൾഡബിൾ ഫോൺ ഇ എം യു ഐ അടിസ്ഥാനമാക്കിയ ഗൂഗിളിന്റെ ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിങ്ങ് സംവിധാനത്തിലായിരിക്കും പ്രവർത്തിക്കുക. ലോകോത്തരനിലവാരമുളള ഇ എം യു ഐ സംവിധാനത്തിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും ജിയാഓ പറഞ്ഞു.
ഇതുവരെയുളള ആൻഡ്രോയിഡ് ഫോണുകളൊന്നും ഫ്ലക്സിബിൾ സ്ക്രീനുകളിൽ പ്രവർത്തനക്ഷമമല്ല. അടുത്ത ആൻഡ്രോയിഡ് വേർഷൻ വരുമ്പോൾ ഇതിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നിരവധി മുൻനിര സ്മാർട് ഫോൺ കമ്പനികൾ ഫ്ലെക്സിബിൾ ഫോൺ മാർക്കറ്റിൽ ഇറക്കാൻ ശ്രമം നടത്തുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്മാർട് ഫോൺ നിർമ്മാതാക്കളിലൊന്നായ സാംസങ് അടുത്തവർഷം ആദ്യത്തോടെ ഇത്തരം ഫോൺ ഇറക്കാനുളള ആഗ്രഹത്തിലാണ്. ആപ്പിൾ ഫോൾഡബിൾ​ ഫോൺ​വികസിപ്പിക്കുന്നതായും ഉപയോക്താക്കൾക്ക് പോക്കറ്റിൽ മടക്കിയിടാവുന്ന ഫോണിന് പേറ്റന്റ് അപേക്ഷ നൽകിയതായും അഭ്യൂഹമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.