Jio Phone exchange offer: നേരത്തെ തീരുമാനിച്ചതിൽ നിന്നും ഒരു ദിവസം മുന്പേ 501 രൂപയുടെ ഫോൺ എക്സ്ചേഞ്ച് മൺസൂൺ ഹംഗാമായുമായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. കമ്പനിയുടെ വാർഷിക പൊതുകയോഗത്തിൽ ജൂലൈ 21 ന് ഈ​ പദ്ധതി ആരംഭിക്കുമെന്നായിരുന്നു മുകേഷ് അംബാനി അറിയിച്ചിരുന്നത്. എന്നാൽ ജൂലൈ 20 ന് ആരംഭിച്ചു.

ജിയ ഫോൺ മൺസൂൺ ഹംഗാമ ഇന്ന് തുടങ്ങുന്നു

ജിയോയുടെ മൺസൂൺ ഹംഗാമ സ്കീം ജൂലൈ 20 വൈകുന്നേരം 5.01 മണിക്ക് ആരംഭിക്കും. സമയം ഫോണിന്റെ വിലയെ പ്രതിഫലിപ്പിക്കുന്നതാണ് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഈ പദ്ധതിയിൽ മൊബൈൽ വരിക്കാർക്ക് ഏത് തരത്തിലുള ബ്രാൻഡ് ഫോൺ ഉപയോഗിക്കുന്നവർക്കും അതിനെ ജിയോ ഫോണുമായി 501 രൂപ കൂടെ നൽകി മാറ്റി വാങ്ങിക്കാം. 2003 ൽ റിലയൻസ് ഇൻഫോകോം ആയിരിക്കെ നടപ്പാക്കിയ പദ്ധതി (​ഇപ്പോൾ റിലയൻസ് കമ്മ്യൂണിക്കേഷൻസ്) അതേ പേരിൽ വീണ്ടും നടപ്പാക്കുകയാണ്.

ഈ സ്കീമിലൂടെ 2003 ലൂടെ കമ്പനിയുടെ മാർക്കറ്റ് ഷെയർ കുത്തനെ ഉയർന്നു. മാത്രമല്ല, മറ്റ് മൊബൈൽ ഓപ്പറേറ്റേഴ്സിന്റെ നിലനിൽപ്പിന് തന്നെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഈ ഉയർച്ച. 2005 ൽ രണ്ട് സഹോദരങ്ങളും തമ്മിലുളള ആസ്തി വിഭജനം കഴിഞ്ഞപ്പോൾ റിലയൻസ് ഇൻഫോകോം അനിൽ അംബാനിയുടെ കൈവശമായി. ഈ പദ്ധതിയുടെ ടേംസ് ആൻഡ് കണ്ടീഷൻസ് റിലയൻസ് ജിയോ നാളെയായിരിക്കും പ്രഖ്യാപിക്കുകയെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു.

ഓഗസ്റ്റ് 15 മുതൽ നിലവിലുളളതും പുതിയതുമായ ജിയോ ഫോൺ ഉപയോക്താക്കൾക്ക് ഫെയ്സ് ബുക്ക്, വാട്ട്സാപ്പ്, യൂട്യൂബ് എന്നിവ ലഭ്യമാകും. 25 ദശലക്ഷം പേർ ജിയോ ഫോൺ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ ഐ​ എൽ) വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പറഞ്ഞു. 100 ദശലക്ഷം ഉപയോക്താക്കളെ കണ്ടെത്താനാണ് കമ്പനി ശ്രമിക്കുന്നതെന്ന് അംബാനി പറഞ്ഞു

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ