scorecardresearch

Redmi Note 10, Redmi Note 10 Pro and Pro Max: Price, specifications: റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, പ്രോ മാക്സ്: വിലയും ഫീച്ചറുകളും

edmi Note 10, Redmi Note 10 Pro and Pro Max launched: Price in India, specifications, features-മൂന്ന് ഫോണുകളും ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി മിയുഐ 12 യൂസർ ഇന്റർഫേസിൽ പ്രവർത്തിപ്പിക്കും

edmi Note 10, Redmi Note 10 Pro and Pro Max launched: Price in India, specifications, features-മൂന്ന് ഫോണുകളും ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി മിയുഐ 12 യൂസർ ഇന്റർഫേസിൽ പ്രവർത്തിപ്പിക്കും

author-image
WebDesk
New Update
redmi note 10, redmi note 10 india launched, redmi note 10 price, redmi note 10 price in india, redmi note 10 specifications, redmi note 10 features, redmi note 10 launched in india, redmi note 10 pro, redmi note 10 pro max, redmi note 10 pro launch, redmi note 10 pro max, redmi note 10 pro max price in india, redmi note 10 pro max features, redmi note 10 pro launch, redmi note 10 series, redmi note 10 series launch, redmi note 10 series launch price, redmi note 10 pro max features, റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 ഇന്ത്യ, റെഡ്മി നോട്ട് 10 വില, റെഡ്മി നോട്ട് 10 സ്പെക്, റെഡ്മി നോട്ട് 10 ഫീച്ചർ, റെഡ്മി നോട്ട് 10 സവിശേഷതകൾ, റെഡ്മി നോട്ട് 10 ഇന്ത്യയിൽ, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10 പ്രോ ലോഞ്ച്, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10 പ്രോ മാക്സ് വില, റെഡ്മി നോട്ട് 10 പ്രോ മാക്സ് ഫീച്ചർ, റെഡ്മി നോട്ട് 10 പ്രോ ലോഞ്ച്, റെഡ്മി നോട്ട് 10 സീരീസ്, റെഡ്മി നോട്ട് 10 സീരീസ് ലോഞ്ച്, റെഡ്മി നോട്ട് 10 സീരീസ് ലോഞ്ച് വില, റെഡ്മി നോട്ട് 10 പ്രോ മാക്സ് സവിശേ

Redmi Note 10, Redmi Note 10 Pro and Pro Max launched: Price, specifications: റെഡ്മി നോട്ട് 10 സീരീസ് ഇന്ത്യയിൽ പുറത്തിറങ്ങി. 11,999 രൂപമുതൽ 21,999 രൂപ വരെ വിലയുള്ള മൂന്ന് ഫോണുകൾ ഇതിൽ ഉൾപ്പെടുന്നു. അമോലെഡ് ഡിസ്പ്ലേയോട് കൂടി റെഡ്മി ഫോണുകളിൽ ആദ്യത്തേതാണ് നോട്ട് 10 സീരീസ്. ഏറ്റവും ഉയർന്ന ഫോൺ വേരിയന്റിന് 108 എംപി ക്യാമറ ലഭിക്കുന്നു. റെഡ്മി നോട്ട് ഫോണുകളിൽ ആദ്യമായാണ് ഇത്തരത്തിൽ ക്യാമറ വരുന്നത്.

Advertisment

മൂന്ന് ഫോണുകളും ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി മിയുഐ 12 യൂസർ ഇന്റർഫേസിൽ പ്രവർത്തിപ്പിക്കും. പിന്നീട് മിയുഐ 12.5 ലേക്ക് അപ്‌ഗ്രേഡുചെയ്യാനാകുമെന്ന് നിർമാതാക്കളായ ഷവോമി അറിയിച്ചു. ഫോണിലെ പ്രീ ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകൾ ഉപഭോക്താക്കൾക്ക് അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയും.

Redmi Note 10, Redmi Note 10 Pro, Redmi Note 10 Pro Max price in India, sale date- റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് -വില

കമ്പനി ഇതുവരെ അവതരിപ്പിച്ച ഏറ്റവും വിലയേറിയ റെഡ്മി നോട്ട് ഫോണാണ് റെഡ്മി നോട്ട് 10 പ്രോ മാക്സ്. 18,999 രൂപയാണ് ഈ ഫോണിന്റെ 6 ജിബി + 64 ജിബി മോഡലിന്റെ വില. 6 ജിബി + 128 ജിബി പതിപ്പിന് 19,999 രൂപയും 8 ജിബി റാം + 128 ജിബി പതിപ്പിന് 21,999 രൂപയുമാണ് വില. റെഡ്മി നോട്ട് 10 പ്രോ 6 ജിബി + 64 ജിബി വേരിയന്റിന് 15,999 രൂപ മുതലാണ് വില, 6 ജിബി + 128 ജിബി പതിപ്പിന് 16,999 രൂപയാണ് വില. പ്രോയുടെ 8 ജിബി + 128 ജിബി പതിപ്പിന് 18,999 രൂപ വിലവരും.

Advertisment

റെഡ്മി നോട്ട് 10ൽ 4 ജിബി + 64 ജിബി ഓപ്ഷന് 11,999 രൂപ വില വരും, 6 ജിബി റാം + 128 ജിബി പതിപ്പിന് 13,999 രൂപയാണ് വില. റെഡ്മി നോട്ട് 10 മാർച്ച് 16 ന് വിൽപ്പനയ്ക്കെത്തും, മാർച്ച് 17 ന് റെഡ്മി നോട്ട് 10 പ്രോയും മാർച്ച് 18 ന് റെഡ്മി നോട്ട് 10 പ്രോ മാക്സും വിൽപ്പനയ്ക്കെത്തും. ഫോണുകൾ ആമസോൺ ഇന്ത്യ, മി.കോം, ഷവോമിയുടെ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാവും.

Redmi Note 10: Specifications- റെഡ്മി നോട്ട് 10: സവിശേഷതകൾ

മുൻ പതിപ്പിൽ കണ്ട ഓറ ഡിസൈനിൽ നിന്ന് വ്യത്യസ്തമായിറെഡ്മി ഫോണുകൾ 'ഇവോൾ' ഡിസൈൻ എന്ന് ബ്രാൻഡ് ചെയ്ത പുതിയ ഡിസൈനിൽ ലഭിക്കുന്നു. ഫോണിന്റെ റിയർ ക്യാമറ സെറ്റപ്പ് പിൻഭാഗത്ത് മുകളിൽ ഇടത് കോണിലായി, ദീർഘ ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ ചേർത്തിരിക്കുന്നു. പവർ ബട്ടണിന്റെ വശത്ത് ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്. അക്വാ ഗ്രീൻ, ഷാഡോ ബ്ലാക്ക്, ഫ്രോസ്റ്റ് വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ വരുന്നു.

റെഡ്മി നോട്ട് 10 ന് ഒരു അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 120 ഹെർട്സ് റിഫ്രഷ് നിരക്ക് പ്രോ സീരീസിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 6.43 ഇഞ്ച് വലുപ്പം, ഫുൾ എച്ച്ഡി + റെസല്യൂഷൻ (2400 × 1080), 60 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് നിരക്ക്, പരമാവധി 1100 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയാണ് റെഡ്മി നോട്ട് 10 ന്റെ ഡിസ്പ്ലേ സവിശേഷതകൾ. ഫോണിന്റെ സ്‌ക്രീനിന് 20: 9 വ്യൂവിങ് റേഷ്യോ ആണുള്ളച്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 678 ചിപ്‌സെറ്റിലാണ് ഇത് പ്രവർത്തിക്കുന്നത്, 11 നാനോമീറ്റർ (എൻഎം) സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഇത് ഗ്രാഫിക്സിനായി അഡ്രിനോ 612 ജിപിയുവിനൊപ്പം വരുന്നു. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിന്റെ ബേസ് മോഡലിൽ. 6 ജിബി എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജുമാണ് ഹൈ എൻഡ് വാരിയന്റിൽ.

റെഡ്മി നോട്ട് 10 ന് പിന്നിൽ 48 എംപി പ്രധാന ക്യാമറ, 2 എംപി മാക്രോ ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്. ഫ്രണ്ട് ക്യാമറ 13 എംപിയാണ്.

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫോൺ മിയുഐ 12ൽ പ്രവർത്തിപ്പിക്കുന്നു, കൂടാതെ 5000 എംഎഎച്ച് ബാറ്ററിയുമുണ്ട്. റെഡ്മി നോട്ട് 10 ബോക്സിൽ 33 വാട്ട് ഫാസ്റ്റ് ചാർജർ ഉൾപ്പെടുന്നു. സംരക്ഷണത്തിനായി ഫോണിന്റെ മുൻവശത്ത് കോർണിംഗ് ഗോറില്ല ഗ്ലാസ് 3 ഉണ്ട്, റബ്ബറൈസ്ഡ്, കോറോൺ റെസിസ്റ്റന്റ് പോർട്ടുകൾ, ചാർജിംഗിൽ സർജ് പ്രൊട്ടക്ഷൻ എന്നിവയുണ്ട്. 3.5 എംഎം ജാക്ക്, ഐആർ ബ്ലാസ്റ്റർ, സെൽഫ് ക്ലീനിംഗ് സ്പീക്കർ എന്നിവയുണ്ട്.

Redmi Note 10 Pro, Redmi Note 10 Pro Max: Specifications - റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ്: സവിശേഷതകൾ

ഈ രണ്ട് ഫോണുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം ക്യാമറയാണ്. പ്രോ മാക്‌സിന് 108 എംപി ക്യാമറ സെറ്റപ്പ് ലഭിക്കുമ്പോൾ പ്രോയ്ക്ക് പിന്നിൽ 64 എംപി ക്യാമറയുണ്ട്. റെഡ്മി നോട്ട് 10 പ്രോ മാക്‌സിന്റെ ക്യാമറയിൽ 108 എംപി സാംസങ് ഐസോസെൽ എച്ച്എം 2 സെൻസർ ഉൾപ്പെടുന്നു, അതിൽ ഫോട്ടോകൾക്കായി 9-ഇൻ -1 പിക്‌സൽ ബിന്നിംഗ് ഉണ്ട്, അവയുടെ വലിയ സെൻസർ വലുപ്പത്തിന് തിളക്കവും ഷാർപ്നസും നൽകുന്നു.

2 എക്സ് സൂമിനൊപ്പം പുതിയ 5 എംപി മാക്രോ സെൻസർ, 118 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് പ്രോ മാക്സിന്റെ മറ്റ് ക്യാമറ ഫീച്ചറുകൾ.

റെഡ്മി നോട്ട് 10 പ്രോയിൽ 64 എംപി മെയിൻ ക്യാമറ ലഭിക്കുന്നു, കൂടാതെ സാംസങ് ഐസോസെൽ ജിഡബ്ല്യു 3 സെൻസറിനെ ആശ്രയിക്കുന്നു. ക്യാമറയുടെ ബാക്കി സവിശേഷതകൾ റെഡ്മി നോട്ട് 10 പ്രോ മാക്സിന് തുല്യമാണ്.

രണ്ട് ഫോണുകളും ഇവോൾ ഡിസൈനിൽ പുതിയ നിറങ്ങളിൽ വരുന്നു, വിന്റേജ് ബ്രോൺസ്, ഗ്ലേഷ്യൽ ബ്ലൂ, ഡാർക്ക് നൈറ്റ് എന്നിവയാണ് നിറങ്ങൾ. 120ഹെട്സ് സ്‌ക്രീൻ റിഫ്രഷ് നിരക്കും പരമാവധി 1200 നിറ്റ്സ് തെളിച്ചവുമുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ ആണ് ഈ ഫോണുകളിൽ. ഡിസ്‌പ്ലേയ്‌ക്ക് ടിയു‌വി റൈൻ‌ലാൻ‌ഡ് ലോ ബ്ലൂ ലൈറ്റ് സർ‌ട്ടിഫിക്കേഷനും എച്ച്‌ഡി‌ആർ -10 പിന്തുണയുമുണ്ട്.

രണ്ടിന്റെയും സെൽഫി ക്യാമറ 16 എംപിയാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി ചിപ്‌സെറ്റ് 8 എൻഎം പ്രോസസ് ടെക്‌നോളജിയിൽ നിർമ്മിച്ച അഡ്രിനോ 618 ജിപിയുവിനൊപ്പം വരുന്നു. പരമാവധി സ്റ്റോറേജ്+റാം ഓപ്ഷൻ 8 ജിബി എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജുമാണ്.

രണ്ടിന്റെയും ബാറ്ററി 5020 എംഎഎച്ച് ആണ്, കൂടാതെ 33വാട്ട് ചാർജറും ഇൻ-ബോക്സിൽ ഉണ്ട്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫോണുകൾ മിയുഐ 12ൽ പ്രവർത്തിപ്പിക്കുന്നു. സംരക്ഷണത്തിനായി കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷയുണ്ട്. 360 ആംബിയന്റ് ലൈറ്റ് സെൻസർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, റബ്ബറൈസ്ഡ്, കോറോൺ റെസിസ്റ്റന്റ് പോർട്ടുകൾ എന്നിവയും ചാർജിംഗിൽ സർജ് പരിരക്ഷയും ഉണ്ട്. ഫോണുകളിൽ ഒരു ഐആർ ബ്ലാസ്റ്ററും ഉണ്ട്.

മുൻവശത്ത് സ്റ്റീരിയോ സ്പീക്കറുകളുമായാണ് റെഡ്മി നോട്ട് 10 പ്രോ സീരീസ് വരുന്നത്. റെഡ്മി നോട്ട് 10 പ്രോ ഫോണുകൾക്ക് 8.1 മില്ലീമീറ്റർ കനവും 192 ഗ്രാം ഭാരവുമുണ്ട്.

Redmi Xiaomi Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: