ന്യൂഡല്‍ഹി:ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആന്‍ഡ്രോയിഡ് 13 കഴിഞ്ഞ മാസം ഗൂഗിള്‍ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. പിക്സല്‍ 4 അല്ലെങ്കില്‍ പുതിയ ഫോണ്‍ ഉടമകള്‍ക്ക് ഉടന്‍ തന്നെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അവരുടെ ഡിവൈസ് അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റില്‍, പിക്സല്‍ ഉപകരണങ്ങള്‍ക്കായി സെപ്റ്റംബര്‍ അപ്ഡേറ്റ് പുറത്തിറക്കിയതായി ഗൂഗിള്‍ അറിയിച്ചിരുന്നു. അപ്ഡേറ്റ് ഇന്ന് മുതല്‍ പുറത്തിറക്കുമെന്നായിരുന്നു അറിയിപ്പ്.
എന്നാല്‍ പുതിയ അപ്ഡേറ്റ് ലഭ്യമാകണമെങ്കില്‍ കുറച്ച് മാനദണ്ഡങ്ങള്‍ പാലിക്കണം. നിങ്ങള്‍ എവിടെയാണ് താമസിക്കുന്നത്, നിങ്ങളുടെ പക്കലുള്ള ഡിവൈസ്, നിങ്ങളുടെ നെറ്റ്വര്‍ക്ക്, എന്നിവയെ ആശ്രയിച്ച് പിക്സല്‍ ഉടമകള്‍ക്ക് അവരുടെ ഉപകരണങ്ങള്‍ സെപ്റ്റംബര്‍ പാച്ചിലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ കുറച്ച് സമയമെടുത്തേക്കാം. സെപ്റ്റംബര്‍ അപ്ഡേറ്റ് ആന്‍ഡ്രോയിഡ് 13 സോഫ്റ്റ്വെയര് പതിപ്പിനെ TP1A.220905.004-ലേക്ക് ഉയര്‍ത്തുന്നു. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതൊപ്പം ആന്‍ഡ്രോയിഡ് 13 സെപ്റ്റംബര്‍ അപ്ഡേറ്റ് വൈറസ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ഗൂഗിള്‍ പറഞ്ഞു.
ആന്‍ഡ്രോയിഡ് 13-ലേക്ക് അപ്ഡേറ്റ് ചെയ്തതിന് ശേഷം നിങ്ങള്‍ ചില ലോഞ്ചര്‍ പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍, ബാറ്ററി ചാര്‍ജ് നഷ്ടപ്പെടുന്നുണ്ടെങ്കില്‍ പുതിയ അപ്ഡേറ്റ് ഇത് പരിഹരിക്കുന്നു. Pixel 4, Pixel 4 XL, Pixel 5, Pixel 6, Pixel 6 Pro എന്നിവയില്‍ വയര്‍ലെസ് ചാര്‍ജിംഗ് മോഡ് സജീവമാക്കുന്നത് തടയുന്ന പ്രശ്നവും ഡെവലപ്പര്‍മാര്‍ പരിഹരിച്ചു. കൂടാതെ, Pixel 6a ഉടമകള്‍ക്ക് ഫിംഗര്‍പ്രിന്റ്,റെസ്പോണ്‍സ് എന്നിവയും മികച്ചതാക്കുന്നു. ഫോണില്‍ ചില ബ്ലൂടൂത്ത് ഉപകരണങ്ങളോ ആക്സസറികളോ കണക്റ്റുചെയ്യാന്‍ കഴിയാത്ത പ്രശ്നവും വെട്ടിച്ചുരുക്കിയ ലോക്ക് സ്ക്രീന്‍ അറിയിപ്പുകള് കാണുന്ന പ്രശ്നവും ഗൂഗിള്‍ പരിഹരിച്ചിട്ടുണ്ട്.