scorecardresearch

Mobiles phones under Rs 15,000 in India: 15,000 രൂപയിൽ കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോണുകൾ

Mobiles phones under Rs 15,000 in India:നല്ല ഡിസ്പ്ലേ, റാം, ബാറ്ററി, ക്യാമറാ സെറ്റപ്പ് എന്നിവയുള്ള, ന്യായമായ വിലയ്ക്ക് ലഭ്യമായ സ്മാർട്ട്ഫോണുകൾ

Mobiles phones under Rs 15,000 in India:നല്ല ഡിസ്പ്ലേ, റാം, ബാറ്ററി, ക്യാമറാ സെറ്റപ്പ് എന്നിവയുള്ള, ന്യായമായ വിലയ്ക്ക് ലഭ്യമായ സ്മാർട്ട്ഫോണുകൾ

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
mobile phones, mobile phone under 15000, best mobile phone under 15000, mobile under 15000, phones under 15000, mobile phones in india, best mobile under 15000, best mobile under 15000 in india, best mobile under 15000 in india 2021, best smartphones under 15000, best smartphones under 15000 in india, best smartphones under 15000 in india 2021, mobile phone under 15000 in india, best phones under 15k, best smartphones under 15k, smartphones under 15k, mobile phones under 15k, redmi note 9 pro, redmi note 9 pro price, redmi note 9 pro review, redmi note 9 pro sale, Realme 7, Realme 7 pro, Realme 7 price, Realme 7 sale, Realme 7 review, Poco M3, Poco M3 price, Poco M3 sale, Poco M3 review, Poco M3 camera, Samsung galaxy M21, Samsung galaxy M21 price, Samsung galaxy M21 review, Samsung galaxy M21 sale,മൊബൈൽ ഫോണുകൾ, 15000 ന് താഴെയുള്ള മൊബൈൽ ഫോൺ, 15000 രൂപയുടെ മൊബൈൽ ഫോൺ, 15000 രൂപയുടെ ഫോൺ, 15000 രൂപ മൊബൈൽ ഫോൺ, 15000 രൂപ ഫോൺ, 15000 രൂപ മൊബൈൽ, 15000 ഫോൺ, 15000 സ്മാർട്ട്ഫോൺ, 10000ഫോൺ, റെഡ്മി ന

Mobile Phones Under Rs 15,000 in India: ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ലഭ്യമായ 10,000 മുതൽ 15,000 രൂപ വരെ വില വിഭാഗത്തിൽ ഉൾപ്പെടുന്ന നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന മികച്ച സ്മാർട്ട്‌ഫോണുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം. ജനപ്രിയ ബ്രാൻഡുകളായ സാംസങ്, ഷവോമി, റിയൽ‌മീ, മോട്ടറോള എന്നിവയിൽ നിന്നുള്ള ഫോണുകൾ ഇതിൽ ഉൾപ്പെടുന്നു.

Advertisment

ഇന്ന്, നിങ്ങൾക്ക് 15,000 ത്തിൽ താഴെയുള്ള വിലയ്ക്ക് ഫാസ്റ്റ് ചാർജിംഗ്, നല്ല ഡിസ്പ്ലേകൾ, വലിയ ബാറ്ററികൾ, ശക്തമായ പ്രോസസ്സറുകൾ, മറ്റ് മികച്ച ഫീച്ചറുകൾ എന്നിവയുള്ള ഒരു ഫോൺ ലഭിക്കും. ഈ വിലവിഭാഗത്തിൽ ഒരു ഫോൺ വാങ്ങാൻ നോക്കുന്നുവെങ്കിൽ ധാരാളം ഫോൺ മോഡലുകൾ കാണാം. അവയിൽ ഏതാണ് നല്ലതെന്ന കാര്യത്തിൽ നിങ്ങൾക്ക് ആശയക്കുഴപ്പവും വരാൻ സാധ്യതയുണ്ട്. 2021 മാർച്ചിൽ ലകഭ്യയ 15,000 രൂപയിൽ താഴെയുള്ള മികച്ച സ്മാർട്ട്‌ഫോണുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു

Poco M3 128GB (Rs 11,999)- പൊക്കോ എം 3 128 ജിബി

ഈ വില വിഭാഗത്തിൽ നിങ്ങൾക്ക് ഇപ്പോൾ വാങ്ങാൻ കഴിയുന്ന മികച്ച ബജറ്റ് മിഡ്‌റേഞ്ച് ഫോണുകളിൽ ഒന്നാണ് പൊക്കോ എം 3. 6.53 ഇഞ്ച് എഫ്എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 662 പ്രോസസർ, 6 ജിബി റാം, 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. സ്റ്റീരിയോ സ്പീക്കറുകൾ, യുഎസ്ബി-സി പോർട്ട്, ഒരു ഐആർ ബ്ലാസ്റ്റർ, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ എന്നിവയും ഫോണിലുണ്ട്.

48 എംപി പ്രധാന ക്യാമറയും രണ്ട് 2 എംപി മാക്രോ, ഡെപ്ത് സെൻസറുകളും അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് പിറകിൽ. നിർഭാഗ്യവശാൽ, ഇതിൽ ഒരു അൾട്രാ-വൈഡ് സെൻസർ ഇല്ല. പക്ഷേ നിങ്ങൾക്ക് മുൻവശത്ത് 8 എംപി ക്യാമറ ലഭിക്കും. 18വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്.

Advertisment

Redmi Note 9 Pro 128GB (Rs 14,469 to Rs 14,869) - റെഡ്മി നോട്ട് 9 പ്രോ 128 ജിബി

റെഡ്മി നോട്ട് 9 പ്രോയ്ക്ക് പകരം ഉടൻ തന്നെ റെഡ്മി നോട്ട് 10 സീരീസ് വിപണിയിൽ ഇടം നേടും. പക്ഷേ പുതിയ സീരീസ് അലമാരയിൽ വരുന്നത് വരെ റെഡ്മി നോട്ട് 9 പ്രോ തന്നെ തുടരും. 6.7 ഇഞ്ച് ഐപിഎസ് എൽസിഡി എഫ്എച്ച്ഡി + സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസർ, 6 ജിബി റാം, 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

ക്യാമറയിലേക്ക് വന്നാൽ നിങ്ങൾക്ക് 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പ് ലഭിക്കും. അതിൽ 8 എംപി അൾട്രാ-വൈഡ് സെൻസർ, 5 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത് 16 എംപി ക്യാമറയുണ്ട്. 18വാട്ട് ഫാസ്റ്റ് ചാർജിംഗുള്ള 5020 എംഎഎച്ച് ബാറ്ററിയാണ് പോണിൽ. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, ഒരു ഐആർ ബ്ലാസ്റ്റർ, യുഎസ്ബി-സി പോർട്ട് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

Realme 7 64GB (Rs 14,999)- റിയൽ‌മീ 7- 64 ജിബി

90 ഹെർട്സ് റിഫ്രഷ് നിരക്കുള്ള 6.5 ഇഞ്ച് എഫ്എച്ച്ഡി + ഐപിഎസ് എൽസിഡി സ്‌ക്രീനാണ് റിയൽമെ 7 ഫോണിൽ. മീഡിയടെക് ഹീലിയോ ജി 95 ചിപ്‌സെറ്റ്, 6 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

64 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് പിറകിൽ. 8 എംപി അൾട്രാവൈഡ് ക്യാമറയും രണ്ട് 2 എംപി മാക്രോ, ഡെപ്ത് ക്യാമറകളും അതിൽ ഉൾപ്പെടുന്നു. മുൻവശത്ത് 16 എംപി ക്യാമറയുണ്ട്. യുഎസ്ബി-സി പോർട്ട്, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, 5,000 എംഎഎച്ച് ബാറ്ററി, 30 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവയും ഫോണിലുണ്ട്.

Samsung Galaxy M21 64GB (Rs 13,874)- സാംസങ് ഗാലക്‌സി എം 210 64 ജിബി

അമോലെഡ് സ്‌ക്രീലുള്ള ഫോണാണ് സാംസങ് ഗാലക്‌സി എം 21. 6.4 ഇഞ്ച് എഫ്‌എച്ച്ഡി + ഡിസ്‌പ്ലേ, എക്‌സിനോസ് 9611 പ്രോസസർ, 6 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവ പ്രധാന ഫീച്ചറുകളാണ്.

8 എംപി അൾട്രാവൈഡ് ക്യാമറയും 5 എംപി ഡെപ്ത് സെൻസറും 48 എംപി പ്രധാന ക്യാമറയുമുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഫോണിലുണ്ട്. മുൻവശത്ത് 20 എംപി ക്യാമറയുണ്ട്. 15വാട്ട് ചാർജിങ് പിന്തുണയുള്ള 6,000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിൽ.

Samsung Xiaomi Smartphone Galaxy Redmi Realme

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: