scorecardresearch

നിങ്ങളുടെ സ്മാർട്ട്ഫോണിൽ സിനിമ വരെ ഷൂട്ട് ചെയ്യാം, ഈ ഉപകരണങ്ങൾ ഉണ്ടെങ്കിൽ, അതും കുറഞ്ഞ ബജറ്റിൽ

സ്മാർട്ട്‌ഫോൺ വീഡിയോഗ്രാഫി ചെയ്യാൻ ആദ്യപടിയായി നിങ്ങൾക്ക് വാങ്ങാവുന്ന ഏറ്റവും അത്യാവശ്യമായ ഉപകരണങ്ങൾ ഏതൊക്കെയെന്ന് അറിയാം

സ്മാർട്ട്‌ഫോൺ വീഡിയോഗ്രാഫി ചെയ്യാൻ ആദ്യപടിയായി നിങ്ങൾക്ക് വാങ്ങാവുന്ന ഏറ്റവും അത്യാവശ്യമായ ഉപകരണങ്ങൾ ഏതൊക്കെയെന്ന് അറിയാം

author-image
Tech Desk
New Update
smartphone filmmaking, How to shoot mobile video, best gimbals, best mics, smartphone video equipment, DJI Osmo, Rode mic, Moza Mini S, Ring lights, best tripods, ഗിംബൽ, ജിംബൽ, ട്രൈപോഡ്, സ്മാർട്ട്ഫോൺ, ലാപൽ മൈക്ക്, ലാവ് മൈക്ക്, ലാവിയൽ മൈക്ക്, ഷോട്ട്ഗൺ മൈക്ക് , IE Malayalam

നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഒരു ഫിലിം ഷൂട്ട് ചെയ്യുന്നതിനുള്ള ഒരു മൊബൈൽ സംവിധാനം നിർമ്മിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സ്മാർട്ട് ഫോണിനൊപ്പം ഉപയോഗിക്കാൻ കഴിയുന്ന നിരവധി ഉപകരണങ്ങൾ ലഭ്യമാണ്. ഐഫോൺ അല്ലെങ്കിൽ ഹൈ-എൻഡ് സാംസങ് ഫോൺ അല്ലെങ്കിൽ വൺപ്ലസ് ഫോൺ പോലെയുള്ള നല്ല വീഡിയോ റെക്കോർഡിംഗ് കഴിവുകളുള്ള ഒരു സ്മാർട്ട്ഫോൺ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ഈ ഉപകരണങ്ങൾ വാങ്ങിയാൽ നിങ്ങൾക്ക് നല്ല രീതിയിൽ ചീത്രീകരണം നടത്താം.

Advertisment

ചിത്രീകരണത്തിനായി നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഒരു പ്രയോജനം അത് നൽകുന്ന സ്വാതന്ത്ര്യമാണ്. സ്മാർട്ട്‌ഫോൺ വീഡിയോഗ്രാഫിക്കായി നിങ്ങളുടെ സ്വന്തം സെറ്റപ്പ് നിർമ്മിക്കുന്നതിന് ആദ്യപടിയായി നിങ്ങൾക്ക് വാങ്ങാവുന്ന ഏറ്റവും അത്യാവശ്യമായ ചില ഉപകരണങ്ങളുടെ ഒരു പട്ടിക ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നു.

കുറിപ്പ്: മൊബൈലിൽ ചിത്രീകരണത്തിന് വേണ്ട അവശ്യവസ്തുക്കൾ മാത്രമാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയത്. ചെലവേറിയ ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നില്ല.

ജിംബൽ

ധാരാളം ചലനങ്ങളുള്ള ഷോട്ടുകൾ കൈകളുടെ ഇളക്കം ബാധിക്കാതെ നിങ്ങൾക്ക് ഷൂട്ട് ചെയ്യണമെങ്കിൽ ഏറ്റവും ആവശ്യമായ ഉപകരണങ്ങളിൽ ഒന്നാണ് ജിംബൽ. ത്രീ ആക്സിസ് ജിംബലുകൾ മികച്ച ചോയ്സ് ആണ്, കാരണം ഈ ഉപകരണങ്ങൾ ക്യാമറയുടെ ടിൽറ്റ്, പാൻ, റോൾ എന്നിവ നിയന്ത്രിക്കുന്നു. ടിൽറ്റ് സ്മാർട്ട്‌ഫോണിന്റെ മുകളിലേക്കും താഴേക്കും ചലനം നിയന്ത്രിക്കുമ്പോൾ, പാൻ വശങ്ങളിലേക്കുള്ള ചലനത്തെയും നിയന്ത്രിക്കുന്നു, റോൾ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം നിയന്ത്രിക്കുന്നു.

Advertisment
publive-image
മോസ മിനി എസ് (Moza Mini S) ആമസോണിൽ (Amazon) 4,899 രൂപയ്ക്ക് ലഭ്യമാണ് | ഫൊട്ടോ: വരുൺ കൃഷ്ണൻ

അത്തരം എല്ലാ ചലനങ്ങളും നിയന്ത്രിക്കുന്നതിലൂടെ ഒരു ജിംബലിന് നിങ്ങളുടെ വീഡിയോ ഫൂട്ടേജ് സ്ഥിരപ്പെടുത്താൻ കഴിയും. അങ്ങനെ ഷോട്ടുകൾ ഇളക്കം ബാധിക്കാത്തതും സിനിമാറ്റിക്കും ആവും.

Also Read: iPhone 13: ഐഫോൺ 13 സീരീസ് പുറത്തിറങ്ങി; അറിയേണ്ടതെല്ലാം

സ്മാർട്ട്ഫോൺ ജിംബലുകൾ ഇപ്പോൾ ധാരാളം ഫീച്ചറുകളുമായി വരുന്നു. കൺട്രോളറുകളോട് കൂടിയ ജോയ്സ്റ്റിക്കുകൾ, ടൈം-ലാപ്സ്, ഹൈപ്പർ-ലാപ്സ് മോഡുകൾ, സബ്ജക്റ്റ് ട്രാക്കിംഗ്, മറ്റ് നിരവധി സവിശേഷതകൾ എന്നിങ്ങനെ നിരവധി സവിശേഷതകൾ അതിൽ ഉൾക്കൊള്ളുന്നു. ഒരു നല്ല ക്യാമറയുള്ള ഒരു സ്മാർട്ട്ഫോൺ നിങ്ങൾക്ക് ലഭ്യമാണെങ്കിൽ, ഒരു സ്മാർട്ട്ഫോൺ ജിംബൽ വീഡിയോയുടെ ഗുണനിലവാരം ഉയർത്താൻ സഹായിക്കും.

മോസ മിനി എസ് (Moza Mini S), ഡിജെഐ ഓസ്മോ ത്രീ (DJI Osmo 3) എന്നിവ നിങ്ങൾക്ക് പരിഗണിക്കാവുന്ന രണ്ട് മികച്ച ഓപ്ഷനുകളാണ്. ഇവ രണ്ടും ത്രീ ആക്സിസ് ജിംബലുകളാണ്, കൂടാതെ എല്ലാ അടിസ്ഥാന സവിശേഷതകളും ഉൾക്കൊള്ളുകയും ഒരു ജോയ്സ്റ്റിക്ക് സഹിതം വരികയും ചെയ്യുന്നു.

ആമസോണിൽ ഇപ്പോൾ 4,899 രൂപയ്ക്ക് മോസ മിനി എസ് ലഭ്യമാണ്. ഡിജെഐ ഓസ്മോ ത്രീ അൽപ്പം കൂടുതൽ ചെലവേറിയതാണ്. ആമസോണിൽ 7,699 രൂപയാണ് വില.

publive-image
ട്രൈപോഡ് | Image source: Product image

ട്രൈപോഡ്

ഷോട്ടുകൾ ഒരു സ്ഥലത്ത് നിന്നുകൊണ്ട് ചിത്രീകരിക്കുന്നതിന് ഒരു ട്രൈപോഡ് ആവശ്യമാണ്. രംഗം കൃത്യമായി സജ്ജീകരിക്കാനും സമയദൈർഘ്യമുള്ള ഷോട്ടുകൾ എടുക്കാനും ഇവ ഉപയോഗിക്കാം. ഫോൺ നിങ്ങളുടെ കയ്യിൽ പിടിക്കുമ്പോൾ കയ്യിലെ ഇളക്കം ഷോട്ടിനെ ബാധിക്കും. ഫോൺ അത്രയും നേരം പിടിച്ച് നിൽക്കാനും ബൂദ്ധിമുട്ടാണ്. ഈ പ്രശ്നങ്ങൾ ഒരു ട്രൈപോഡിലൂടെ പരിഹരിക്കാം.

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി സ്മാർട്ട്ഫോൺ ട്രൈപോഡുകൾ ഉണ്ട്. ഡിജിടെക് ഡിടിഐർ 260 ജിടി ഗൊറില്ല ട്രൈപോഡ് (Digitek DTR 260 GT Gorilla Tripod) ഒരു മികച്ച ഓപ്ഷനാണ്, നിലവിൽ ആമസോണിൽ 299 രൂപയാണ് ഇതിന്റെ വില.

മൈക്രോഫോൺ

സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് ഓഡിയോ റെക്കോർഡിംഗിനായി വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് തരം മൈക്രോഫോണുകൾ ഉണ്ട്. ഒന്ന് ലാവലിയർ മൈക്രോഫോണുകളും മറ്റൊന്നും ഷോട്ട്ഗൺ മൈക്രോഫോണുകളും.

ലാപൽ മൈക്കുകൾ എന്നും അറിയപ്പെടുന്ന ലാവലിയർ മൈക്രോഫോണുകൾ ചലച്ചിത്ര നിർമ്മാണത്തിലും പ്രക്ഷേപണത്തിലും വ്യാപകമായി ഉപയോഗിക്കുന്ന പോർട്ടബിളും, ഒതുക്കമുള്ളതുമായ വയേർഡ് മൈക്രോഫോണുകളാണ്. ലാവ് മൈക്കുകൾ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ അനുയോജ്യമാണ്.

Also Read:OnePlus 9RT: വൺപ്ലസ് 9ആർടി വരുന്നു; വിൽപന തീയതിയും സവിശേഷതകളും പുറത്തുവിട്ടു

ഷോട്ട്ഗൺ മൈക്രോഫോണുകൾക്ക് ഒരു സാധാരണ കാർഡിയോയിഡ് മൈക്രോഫോണിനേക്കാൾ കൂടുതൽ ശബ്ദത്തിനറെ ദിശ മനസ്സിലാക്കാനാവും. മറ്റ് വശങ്ങളിൽ നിന്ന് വരുന്ന അനാവശ്യ ശബ്ദങ്ങൾ അവ നിരസിക്കുകയും മൈക്രോഫോൺ എവിടെ ചൂണ്ടിക്കാണിക്കുന്നു എന്നതിനെ ആശ്രയിച്ച് ഉറവിടത്തിൽ നിന്ന് വ്യക്തമായ ശബ്ദം എടുക്കുകയും ചെയ്യുന്നു. ഷോട്ട്ഗൺ മൈക്കുകൾ ദൂരെ നിന്ന് ശബ്ദം പകർത്താൻ ഉപയോഗിക്കുന്നു.

publive-image
ബോയ ബി‌വൈ‌എം വൺ (The Boya BYM1) | ഫൊട്ടോ: വരുൺ കൃഷ്ണൻ

സാധാരണയായി 800 രൂപ വിലവരുന്ന ബോയ ബി‌വൈ‌എം വൺ (The Boya BYM1) മൈക്രോഫോൺ ഉപയോക്താക്കൾക്ക് 1,000 രൂപയിൽ താഴെ വിലക്ക് വാങ്ങാൻ കഴിയുന്ന മികച്ച ലാവ് മൈക്കുകളിൽ ഒന്നാണ് ഇത്. ഈ ഓമ്‌നിഡയറക്ഷണൽ (ഇരു ദിശകളിലേക്കുള്ള) മൈക്രോഫോണിൽ മികച്ച ഓഡിയോ റെക്കോർഡിംഗ് കഴിവുകൾ ലഭ്യമാണ്, കൂടാതെ ഇതിനൊപ്പം 20 അടിയുള്ള കേബിൾ ലഭിക്കും. അത് ക്യാമറയോട് വളരെ അടുത്ത് നിർത്താതെ വീഡിയോ എടുക്കുമ്പോൾ ഓഡിയോ റെക്കോർഡിംഗിന് നല്ലതാണ്. 3.5 എംഎം ജാക്ക് ഉപയോഗിച്ച് മൈക്ക് ഒരു സ്മാർട്ട്ഫോണുമായി ബന്ധിപ്പിക്കാൻ കഴിയും.

Also Read: പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ കാര്യങ്ങൾ പരിശോധിക്കുക

നിങ്ങളുടെ ബജറ്റ് ഉയർന്നതാണെങ്കിൽ റോഡ് ലാവലിയർ ഗോ മറ്റൊരു മികച്ച ഓപ്ഷനാണ്. ഉയർന്ന നിലവാരമുള്ള ഈ ലാവലിയർ മൈക്രോഫോൺ സ്മാർട്ട്‌ഫോണുകളിൽ ഉയർന്ന നിലവാരമുള്ള ഓഡിയോ റെക്കോർഡുചെയ്യുന്നതിന് പ്രത്യേകമായി നിർമ്മിച്ചിരിക്കുന്നതാണ്. ഇത് ഒരു സർവ്വ ദിശയിലുള്ള മൈക്രോഫോണാണ്. ആമസോണിൽ നിന്ന് 5,999 രൂപയ്ക്ക് ഈ മൈക്രോഫോൺ വാങ്ങാം

നിങ്ങളുടെ സ്മാർട്ട്‌ഫോണിന് 3.5 എംഎം ജാക്ക് ഇല്ലെങ്കിൽ അഡാപ്റ്ററുകൾ ഉപയോഗിക്കേണ്ടി വരും.

ലൈറ്റ്

വെളിച്ചം ശരിയായില്ലെങ്കിൽ മികച്ച നിലവാരമുള്ള ഫൂട്ടേജ് പകർത്തുന്നതിന്, ലൈറ്റ് വേണ്ടി വരിം. ഇ-കൊമേഴ്‌സ് സൈറ്റുകൾ വഴി നിങ്ങൾക്ക് 500 രൂപയ്ക്ക് ഫ്ലഡ് ലൈറ്റുകൾ ലഭിക്കുമെങ്കിലും, അത് ക്രമീകരിക്കാൻ നിങ്ങൾക്ക് മറ്റ് ഉപകരണങ്ങളും ആവശ്യമാവും.

നിങ്ങളുടെ ഫിലിം മേക്കിംഗ് യാത്ര ആരംഭിക്കുമ്പോൾ, നിങ്ങൾക്ക് ഒരു റിംഗ് ലൈറ്റ് ഉപയോഗിക്കാം. അത് പ്രകാശത്തെ തുല്യമായി നൽകുന്നതിനുള്ള ഒരു ഇൻബിൽറ്റ് മെക്കാനിസവുമായി വരുന്നു. കൂടാതെ ആരെയാണോ, അല്ലെങ്കിൽ എന്തിനെയാണോ ഷൂട്ട് ചെയ്യന്നത് അത് പ്രകാശത്തിനു മുന്നിലാണെങ്കിൽ ഇത് ഒരു മികച്ച ഓപ്ഷനാണ്.

publive-image
ഡിആർഎൽ 12 സി (Digitek DRL 12C) , ഡിആർഎൽ 12 (Digitek DRL 12) എന്നിവ നിങ്ങൾക്ക് പരിഗണിക്കാവുന്ന റിംഗ് ലൈറ്റുകളാണ് | ഫൊട്ടോ കടപ്പാട്: ആമസോൺ

ഡിജിറ്റെക് ഡിആർഎൽ 12 സി (Digitek DRL 12C) , ഡിആർഎൽ 12 (Digitek DRL 12) എന്നിവ നിങ്ങൾക്ക് പരിഗണിക്കാവുന്ന റിംഗ് ലൈറ്റ് ഓപ്ഷനുകളാണ്. ആമസോണിൽ ഈ ലൈറ്റുകൾക്ക് നിലവിൽ യഥാക്രമം 1,299 രൂപയും 699 രൂപയുമാണ് വില. ഉപയോക്താക്കൾക്ക് ലൈറ്റുകളുടെ കളർ ടെംപറേച്ചർ ക്രമീകരിക്കാനും കഴിയും. ഈ ലൈറ്റുകൾ ഒരു ബിൽറ്റ് ഇൻ സ്റ്റാൻഡിനൊപ്പമാണ് വരുന്നത്.

വീടിനകത്ത് ഷൂട്ട് ചെയ്യുമ്പോൾ റിംഗ് ലൈറ്റുകൾ നല്ല രീതിയിൽ ഉപയോഗിക്കാനാകും. എന്നാൽ പുറത്ത് രാത്രിയിൽ വെളിച്ചം കുറവുള്ള സമയത്ത് ഉയർന്ന ബഡ്ജറ്റ് ലൈറ്റിംഗ് ഉപകരണങ്ങൾ സജ്ജീകരിക്കേണ്ടി വലരും. അതിന് വലിയ തുക ചിലവഴിക്കേണ്ടിവരും.

തയ്യാറാക്കിയത്: വരുൺ കൃഷ്ണ

Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: