scorecardresearch
Latest News

2025ൽ വിൻഡോസ് 10 പിന്തുണ പിൻവലിക്കാൻ മൈക്രോസോഫ്റ്റ്; അറിയേണ്ടതെല്ലാം

മൈക്രോസോഫ്റ്റ് വിൻഡോസ് 10 അവതരിപ്പിച്ചപ്പോൾ ഇത് വിൻഡോസിന്റെ അവസാന പതിപ്പാണെന്നാണ് പറഞ്ഞിരുന്നത്

Microsoft, Windows 10, windows 7, windows 11, Windows 10 support, tech news malayalam, ie malayalam

വിൻഡോസ് 10 പിന്തുണ 2025 ഓടെ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ്. കമ്പനിയുടെ പുതിയ ലൈഫ്സൈക്കിൾ ഫാക്ട് ഷീറ്റ് പ്രകാരം, 2025 ഒക്ടോബർ 14ന് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഹോം, പ്രോ, പ്രോ ഫോർ വർക്സ്റ്റേഷൻസ്, പ്രോ എഡ്യൂക്കേഷൻ എന്നിവക്കുള്ള പിന്തുണ പിൻവലിക്കും. പിന്തുണ പിൻവലിക്കുമെന്നാൽ അതിനു ശേഷം വിൻഡോസ് 10ൽ പുതിയ അപ്ഡേറ്റുകളോ സുരക്ഷാ പരിഹാരങ്ങളോ കമ്പനി സ്വീകരിക്കുകയില്ല.

മൈക്രോസോഫ്റ്റ് വിൻഡോസ് 10 അവതരിപ്പിച്ചപ്പോൾ ഇത് വിൻഡോസിന്റെ അവസാന പതിപ്പാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കമ്പനിയുടെ പുതിയ ടീസർ പ്രകാരം, ഈ മാസം അവസാനത്തോടെ മൈക്രോസോഫ്റ്റ് വിൻഡോസ് 11 പുറത്തിറക്കും.

ജൂൺ 24ന് ഇന്ത്യൻ സമയം രാത്രി 8.30ന് നടക്കുന്ന ചടങ്ങിൽ പുതിയ വിൻഡോസിലെ പ്രത്യേകതകൾ കമ്പനി പ്രഖ്യാപിക്കും. ഈ വാർത്ത കമ്പനി അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് ബിൽഡ് 2021 ഇവന്റിൽ, പുതിയ വിൻഡോസ് അപ്ഡേറ്റ് ആയിരിക്കും കഴിഞ്ഞ ദശാബ്‌ദത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നെന്ന് കമ്പനി സിഇഒ സത്യ നദെല്ല പറഞ്ഞിരുന്നു.

“ഡെവലപ്പർമാർക്കും ക്രിയേറ്റേഴ്സിനും കൂടുതൽ സാമ്പത്തിക അവസരം നൽകാൻ കഴിയുന്ന, കഴിഞ്ഞ ദശകത്തിൽ വിൻഡോസിലെ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ ഞങ്ങൾ ഉടൻ പുറത്തിറക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ ഇത് സ്വയം ഉപയോഗിക്കുന്നുണ്ട്, അടുത്ത തലമുറ വിൻഡോസിനെക്കുറിച്ച് ഞാൻ അവിശ്വസനീയമാംവിധം ആവേശത്തിലാണ്” നദെല്ല പറഞ്ഞു.

Read Also: Google Safe Browsing: ഗൂഗിൾ ക്രോമിൽ പുതിയ ‘സേഫ് ബ്രൗസിങ്’; അറിയേണ്ടതെല്ലാം

വിൻഡോസ് 10 ഉടനെ ഒന്നും ഇല്ലാതാകുമെന്ന് കരുതാനാകില്ല. 2025നേക്കാൾ കൂടുതൽ കാലം വിൻഡോസ് 10 നിലനിൽക്കാൻ സാധ്യതയുണ്ട്. കാരണം വിൻഡോസ് 7ൽ നിന്നും ആളുകൾ പുതിയ പതിപ്പിലേക്ക് എത്താൻ എടുത്ത സമയം പരിശോധിച്ചാൽ അത് വ്യക്തമാണ്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ആളുകൾക്ക് മാറാൻ മൈക്രോസോഫ്റ്റ് കൂടുതൽ സമയം നൽകിയേക്കും.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Microsoft to end support for windows 10 in 2025 all you need to know