scorecardresearch

മൈക്രോമാക്സ് ഇൻ സീരിസ് മുതൽ വിവോ V20 പ്രോ വരെ; നവംബറിൽ വരാനിരിക്കുന്ന സ്‌മാർട്ഫോണുകൾ

നവംബറിൽ വിപണിയിലെത്താൻ സാധ്യതയുള്ള പ്രധാന മോഡലുകൾ ഏതൊക്കെയെന്ന് നോക്കാം

നവംബറിൽ വിപണിയിലെത്താൻ സാധ്യതയുള്ള പ്രധാന മോഡലുകൾ ഏതൊക്കെയെന്ന് നോക്കാം

author-image
Tech Desk
New Update
മൈക്രോമാക്സ് ഇൻ സീരിസ് മുതൽ വിവോ V20 പ്രോ വരെ; നവംബറിൽ വരാനിരിക്കുന്ന സ്‌മാർട്ഫോണുകൾ

മറ്റൊരു ഫെസ്റ്റിവൽ സീസണിന് ഒരുങ്ങുകയാണ് രാജ്യം. പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനങ്ങളെല്ലാം തന്നെ വലിയ ഡിസ്ക്കൗണ്ടുകളും വമ്പിച്ച ഓഫറുകളുമായി തയ്യാറായി കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ വിപണികളിൽ ഒന്നായതുകൊണ്ട് തന്നെ ഈ സമയം എല്ലാ മൊബൈൽഫോൺ നിർമ്മാതക്കളും അവരുടെ പുതിയ മോഡലുകളും വിപണിയിലെത്തിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി നിരവധി ഫോണുകളാണ് പുതിയതായി അവതരിപ്പിച്ചത്. അതേ തിരക്ക് നവംബർ മാസത്തിലും പ്രതീക്ഷിക്കുന്നുണ്ട്. അത്തരത്തിൽ നവംബറിൽ വിപണിയിലെത്താൻ സാധ്യതയുള്ള പ്രധാന മോഡലുകൾ ഏതൊക്കെയെന്ന് നോക്കാം.

Advertisment

വിവോ V20 പ്രോ

പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ മോഡലാണ് വിവോ V20 പ്രോ. 6.44 ഇഞ്ച് അമോഎൽഇഡി ഡിസ്‌പ്ലേയിലെത്തുമെന്ന് വിചാരിക്കുന്ന ഫോണിന്റെ പ്രവർത്തനം സ്നാപ്ഡ്രാഗൻ 765ജി ചിപ്പ്സെറ്റ് പ്രൊസസറിലാണ്. എട്ട് ജിബി റാമും 128 ജിബി ഇന്റേണലുമാണ് ഫോണിന്റെ മെമ്മറി പാക്കേജ്. ട്രിപ്പിൾ ക്യമാറ സെറ്റപ്പാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ ബാറ്ററി 4000 എംഎഎച്ച് മാത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

റെഡ്മി നോട്ട് 10 പ്രോ

ജനപ്രിയ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി നോട്ട് 10 പ്രോയും നവംബറിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഒക്ടാ കോർ സ്നാപ്ഡ്രാഗൻ 765 ജി പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ റാം 6ജിബിയും ഇന്റേണൽ മെമ്മറി 64 ജിബിയുമാണ്. 6.7 ഇഞ്ച് ഐപിഎസ് എൽഎസ്ഡി ഡിസ്‌പ്ലേയിൽ ക്യാമറ പഞ്ച് ഹോൾ ഫോർമാറ്റിലാണ് അവതരിപ്പിക്കുകയെന്നും പറയപ്പെടുന്നു. 5100 എംഎഎച്ച് ബാറ്ററിയോടൊപ്പം ടൈപ്പ് സി ഫാസ്റ്റ് ചാർജിങ്ങും ഫോണിന്റെ സവിശേഷതയായി പറഞ്ഞു കേൾക്കുന്നു.

റിയൽമീ C17

ചുരുങ്ങിയ സമയംകൊണ്ട് തന്നെ ജനഹൃദയങ്ങളിൽ ഇടംപിടിച്ച സ്മാർട്ഫോൺ ബ്രാൻഡാണ് റിയൽമീ. അതുകൊണ്ട് തന്നെ റിയൽമീയുടെ ഓരോ പുതിയ ലോഞ്ചിനെയും വലിയ പ്രതീക്ഷയോടെയാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നതും. റിയൽമീ സി സീരിസിലെ 3, 11, 12, 15 മോഡലുകൾ ഇതിനോടകം ഇന്ത്യയിൽ അവതരിപ്പിച്ചുകഴിഞ്ഞു. ഇതിന് ശേഷം സി 17 അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി പാനലാണ് ഫോണിന്റെ ഡിസ്‌പ്ലേ. സ്‌നാപ്ഡ്രാഗൻ 460 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിന്റെ മെമ്മറി പാക്കേജ് 6ജിബി റാമും 128 ജിബി ഇന്റേണലുമായിരിക്കുമെന്നാണ് റിപ്പോർട്ട്. 5000 എംഎഎച്ച് ബാറ്ററിയും ഫോണിൽ പ്രതീക്ഷിക്കുന്നു.

Advertisment

മൈക്രോമാക്സ് ഇൻ സീരിസ്

മൈക്രോമാക്സ് അവരുടെ ഏറ്റവും പുതിയ സീരിസായ ഇൻ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. മൈക്രോമാക്സ് ഇൻ 1, ഇൻ 1എ എന്നീ രണ്ട് മോഡലുകളാണ് വിപണിയിലെത്തുന്നത്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: