Micromax IN series Note 1, 1b: Price, specifications and sale date- മൈക്രോമാക്സ് ഇൻ 1ബി, നോട്ട് 1: വിലയും ഫീച്ചറുകളും അറിയാം

6,999 രൂപമുതലാണ് ഈ ബജറ്റ് ഫോണുകളുടെ വില ആരംഭിക്കുന്നത്

micromax in series, micromax in series launch, micromax in note 1, micromax 1b, micromax in series india launch, micromax in series price, micromax in series price in india, micromax in series specifications, micromax in series features, micromax in series mobile launch, micromax in series mobile specs, micromax in series specs, micromax in series india price, micromax in series camera, micromax, budget phone, phoe under 10000, phone under 8000, phone under 7000, phone under 9000, phone under 12000, phone under 11000, rs 7000 phone, rs 6000 phone, rs 12000 phone, rs 11000 phone, rs 10000 phone, rs 8000 phone, മൈക്രോമാക്സ്, ഇൻ സീരീസ്, മൈക്രോമാക്സ് ഇൻ, ഇൻ, ഇൻ നോട്ട് 1, ഇൻ 1 ബി, ie malayalam

Micromax IN series Note 1, 1b: Price, specifications and sale date: മൈക്രോമാക്സ് ഇൻ സീരീസ് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. രണ്ട് പുതിയ ഫോണുകളാണ് ഈ സീരീസിൽ ഉൾപ്പെടുന്നത് – മൈക്രോമാക്സ് ഇൻ നോട്ട് 1, മൈക്രോമാക്സ് ഇൻ 1ബി എന്നിവ. രണ്ട് ഫോണുകളിലും സ്റ്റോക്ക് ആൻഡ്രോയിഡ് സോഫ്റ്റ്‌‌വെയർ എക്സ്പീരിയൻസാണ്. മീഡിയടെക് ചിപ്‌സെറ്റാണ് രണ്ട് മോഡലുകളിലും. റിയൽമീ 6, ഇൻഫിനിക്‌സ് ഹോട്ട് പോലുള്ള ഫോണുകളോട് ഇൻ സീരീസ് ഫോണുകൾ വിപണിയിൽ മത്സരിക്കും.

ഇന്ത്യയിൽ മൈക്രോമാക്‌സ് ഇൻ സീരീസ് വില 6,999 രൂപ മുതലാണ് ആരംഭിക്കുന്നത്. പുതിയ ഫോണുകൾ നവംബർ 24 മുതൽ വിൽപ്പനയ്‌ക്കെത്തും.

Micromax IN series Note 1, 1b: Price in India- മൈക്രോമാക്സ് IN സീരീസ് നോട്ട് 1, 1 ബി: വില

മൈക്രോമാക്സ് ഇൻ നോട്ട് 1 മോഡലിന് 10,999 രൂപയാണ് വില. ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലാണ് ഈ വിലക്ക് ലഭിക്കുന്നത്. 4 ജിബി + 128 ജിബി വേരിയന്റിന് 12,499 രൂപയാണ് വില.

മൈക്രോമാക്സ് ഐഎൻ 1 ബിക്ക് 6,999 രൂപയാണ് വില. 2 ജിബി റാം 32 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡൽ 7,999 രൂപയ്ക്ക് ലഭിക്കും. മൈക്രോമാക്സ് ഒഫീഷ്യൽ വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ടിലും വിൽപ്പനയ്ക്ക് ലഭ്യമാവും

Micromax IN series Note 1, 1b: Specifications, features- മൈക്രോമാക്സ് IN സീരീസ് നോട്ട് 1, 1 ബി: ഫീച്ചറുക8, സ്പെസിഫിക്കേഷനുകൾ

മീഡിയടെക് ഹീലിയോ ജി 85 എസ്ഒസി ചിപ്സെറ്റാണ് നോട്ട് വൺ മോഡലിൽ. 4 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമുണ്ട്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഫോണിന്. 18വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയും ലഭിക്കും. റിവേഴ്സ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു.

ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ. 48 എംപി പ്രൈമറി സെൻസർ, 5 എംപി ക്യാമറ, രണ്ട് 2 എംപി സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, 16 എംപി സെൽഫി ക്യാമറയുണ്ട്. പഞ്ച്ഹോളിലാണ് സെൽഫി ക്യാമറ.

രണ്ട് ഫോണുകൾ “സ്റ്റോക്ക്” ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്നു. ഒരു ബ്ലോട്ട് വെയറുമുണ്ടാവില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. ഉപയോക്താക്കൾക്ക് രണ്ട് വർഷത്തെ സോഫ്റ്റ്വെയർ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും മൈക്രോമാക്‌സ് വാഗ്ദാനം ചെയ്യുന്നു.

മൈക്രോമാക്സ് ഇൻ 1 ബി ഫോൺ മീഡിയടെക് ഹീലിയോ ജി 35 എസ്ഒസിയിൽ ആണ് പ്രവർത്തിക്കുന്നത്. 4 ജിബി റാമും 64 ജിബി വരെ സ്റ്റോറേജമുണ്ട്. 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഫോണിന്. 13 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും, 8 എംപി സെൽഫി ക്യാമറയും ഈ ബജറ്റ് ഫോണിലുണ്ട്. 10വാട്ട് സ്റ്റാൻഡേർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Micromax in series launched in india price rs 6999 specifications sale date

Next Story
വാട്സ്ആപ്പിൽ അപ്രത്യക്ഷമാകുന്ന മെസേജുകൾ: വരാനിരിക്കുന്ന ഫീച്ചറിനെക്കുറിച്ച് അറിയാംwhatsapp, whatsapp upcoming features, whatsapp search on web, whatsapp storage control, whatsapp in-app web browser, whatsapp disappearing messages, whatsapp multi-device support
The moderation of comments is automated and not cleared manually by malayalam.indianexpress.com