scorecardresearch

Xiaomi Mi 7th anniversary sale 2021: ഷവോമി എംഐ ആനിവേഴ്സറി സെയിൽ; ഫോണുകൾ മികച്ച ഓഫറുകളിൽ

ജൂലൈ 12 മുതൽ ജൂലൈ 16 വരെയാണ് ആനിവേഴ്സറി സെയിൽ നടക്കുക

ജൂലൈ 12 മുതൽ ജൂലൈ 16 വരെയാണ് ആനിവേഴ്സറി സെയിൽ നടക്കുക

author-image
Tech Desk
New Update
Xiaomi, Xiaomi India, Mi anniversary sale, Mi anniversary sale 2021, Mi anniversary sale best offers, mi sale, redmi sale, xiaomi sale, amazon sale, ie malayalam

Xiaomi Mi 7th anniversary sale 2021: ഷവോമിയുടെ ഏഴാമത് ആനിവേഴ്സറി സെയിൽ ഇന്ത്യയിൽ പ്രഖ്യാപിച്ചു. ഫോണുകൾ ലാപ്‌ടോപ്പുകൾ ഉള്പടെയുള്ളവയ്ക്ക് മികച്ച ഓഫറുകളിൽ ആനിവേഴ്സറി സെയിലിൽ ലഭിക്കും. ജൂലൈ 12 മുതലാണ് വില്പന ആരംഭിക്കുക. എംഐ ഇലക്ട്രിക് ടൂത്ത് ബ്രഷ്, എംഐ ഹോം സെക്യൂരിറ്റി ക്യാമറ, റെഡ്മി 9 പ്രൈം എന്നിവയും ഗംഭീര ഓഫറിൽ സ്വന്തമാക്കാൻ എംഐ ആരാധകർക്ക് അവസരമുണ്ട്. വില്പന നടക്കുന്ന ദിവസങ്ങളിൽ വൈകുന്നേരം നാല് മണി മുതൽ 99 രൂപയുടെ അധിക ഡിസ്‌കൗണ്ടിലും ഉത്പന്നങ്ങൾ ലഭിക്കും.

Advertisment

ജൂലൈ 12 മുതൽ ജൂലൈ 16 വരെയാണ് ആനിവേഴ്സറി സെയിൽ നടക്കുക. എംഐ.കോം, എംഐ ഹോംസ്, ആമസോൺ.ഇൻ, ഫ്ലിപ്കാർട്ട്.ഇൻ എന്നീ വെബ്സൈറ്റുകളിൽ നിന്നും ഓഫറിൽ ഫോൺ സ്വന്തമാക്കാൻ സാധിക്കും. ആനിവേഴ്സറി സെയിലിലെ ഓഫറുകൾ താഴെ വായിക്കാം.

Mi anniversary sale 2021: Best deals and offers - മികച്ച ഓഫറുകൾ

ഷവോമിയുടെ റെഡ്മി നോട്ട് 9 (4ജിബി + 64ജിബി) ഫോണുകൾ എംആർപി വിലയിൽ നിന്നും 7000 രൂപ വിലക്കുറവിൽ ലഭിക്കും. എംഐ 10ടി (8ജിബി + 128ജിബി) 11,000 രൂപ വിലക്കുറവിലും ലഭ്യമാകും. റെഡ്മി നോട്ട് 10 പ്രോ മാക്സ് 6 ജിബി/128 ജിബി പതിപ്പ് 7,000 രൂപ കിഴിവിലും ലഭിക്കും.

ഷവോമി പിക് എൻ' ചൂസ് ഓഫറുകളും നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ഒന്നിലധികം ഉൽപ്പന്നങ്ങളുമായി ഒരു ബണ്ടിൽ ഉണ്ടാക്കാനും അതിൽ അധിക കിഴിവുകൾ നേടാനും സാധിക്കും. അതായത് മി 11 എക്സ് 8 ജിബി + 128 ജിബിയും മി ട്രൂ വയർലെസ് ഇയർഫോണുകൾ 2 സി യും ഒരുമിച്ചു വാങ്ങുമ്പോൾ നിങ്ങൾക്ക് 2,000 രൂപ കിഴിവ് ലഭിക്കും. Mi നോട്ട്ബുക്ക് 14 ഹൊറൈസൺ i7, 20000mAh എംഐ പവർ ബാങ്ക് 3ഐ എന്നിവ വാങ്ങുമ്പോൾ നിങ്ങൾക്ക് 7,000 രൂപ കിഴിവും ലഭിക്കും.

Mi x99 store sale offers - എംഐ എക്സ് 99 സ്റ്റോർ ഓഫറുകൾ

Advertisment

കുറവ് സ്റ്റോക്കുകളുള്ള ഉത്പന്നങ്ങളിൽ ഷവോമി പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞ 99 രൂപയിൽ തുടങ്ങുന്ന ഈ ഓഫറുകൾ എല്ലാ ദിവസവും വൈകുന്നേരം 4 മണിക്കായിരിക്കും. റെഡ്മി ഇയർഫോൺസ് റെഡ്, മി ഹോം സെക്യൂരിറ്റി ക്യാമറ ബേസിക് 1080p, മി സ്മാർട്ട് ബാൻഡ് 5 എന്നിവ ഉൽ‌പന്നങ്ങളിൽ ഉൾപ്പെടുന്നു, ഇവയെല്ലാം 99 രൂപയ്ക്ക് ലഭ്യമാകും.

റെഡ്മി 9 എ (2 ജിബി + 32 ജിബി) ബ്ലാക്ക്, റെഡ്മി നോട്ട് 10 എസ് (6 ജിബി + 64 ജിബി) ഫ്രോസ്റ്റ് വൈറ്റ്, റെഡ്മി 9 പ്രൈം (4 ജിബി + 64 ജിബി) മിന്റ് ഗ്രീൻ എന്നിവയും യഥാക്രമം 299, 999 , 499 രൂപയിലും ലഭ്യമാകും.

Xiaomi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: