/indian-express-malayalam/media/media_files/uploads/2023/03/Facebook-Meta.jpg)
ന്യൂഡല്‍ഹി:2014 ലാണ് ഫേസ്ബുക്കും മെസഞ്ചറും രണ്ട് വ്യത്യസ്ത ആപ്പുകളതാക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചത്. മെസഞ്ചറിനെ ഒരു സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോമായി പ്രൊമോട്ട് ചെയ്യാനായിരുന്നു ലക്ഷ്യം. ഈ തീരുമാനം മികച്ചതായിരിക്കുമെന്നാണ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്.
കമ്പനിയുടെ നീക്കത്തില്‍ ഉപയോക്താക്കള്‍ അതൃപ്തരായെങ്കിലും ഒടുവില്‍ ആ മാറ്റം അവര്‍ അംഗീകരിച്ചു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം ഈ തീരുമാനത്തില്‍ മാറ്റം വന്നേക്കാമെന്നതാണ്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിന്റെ ആപ്പില്‍ തന്നെ മെസഞ്ചര്‍ ഇന്‍ബോക്സ് പരിശോധിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കം നടക്കുന്നുവെന്നാണ് റിപോര്‍ട്ട്. സോഷ്യല്‍ മീഡിയ അനലിസ്റ്റ് മാറ്റ് നവാരയുടെ സമീപകാല ട്വീറ്റ് ഇക്കാര്യം സൂപിപ്പിക്കുന്നു. ടെക് ഭീമന്‍ ഇപ്പോള്‍ ഏറ്റവും പുതിയ ഫേസ്ബുക്ക് ചാറ്റ് അനുഭവം പരീക്ഷിക്കാന്‍ ഉപയോക്താക്കളെ ക്ഷണിക്കുന്നു.
ഫേസ്ബുക്കില്‍ സന്ദേശമയയ്ക്കല്‍ ഫീച്ചര്‍ കൂടുതല്‍ സമന്വയിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് കമ്പനി അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു, എന്നാല്‍ ഈ സവിശേഷതകള്‍ എന്തൊക്കെയാണെന്നും അവ എപ്പോള്‍ പ്ലാറ്റ്ഫോമില്‍ വരുമെന്നും വ്യക്തമാക്കിയിട്ടില്ല.
Facebook is bringing Messenger chat features back in-app
— Matt Navarra - Exiting X… Follow me on Threads (@MattNavarra) December 30, 2022
In 2014, Facebook turned off in-app chat features and launched Messenger as a separate app.
But in-app chat features are coming back.
This is what it looks like: https://t.co/IyJS4bWggmpic.twitter.com/aJ5dLheXKS
ഫേസ്ബുക്ക് ആപ്പും മെസഞ്ചറും സംയോജിപ്പിക്കുമ്പോള്‍, ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് ആപ്പ് ഹോം സ്‌ക്രീനില്‍ നിന്ന് വലത്തേക്ക് സൈ്വപ്പ് ചെയ്ത് അവരുടെ മെസഞ്ചര്‍ ഇന്‍ബോക്സ് പരിശോധിക്കാന്‍ കഴിഞ്ഞേക്കും. അടുത്തിടെ, ഫേസ്ബുക്ക് പരമാവധി റീല്‍ ദൈര്‍ഘ്യം 90 സെക്കന്‍ഡായി വര്‍ദ്ധിപ്പിച്ചിരുന്നു. ട്വിറ്ററിന് സമാനമായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കായി ഒരു സബ്സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.