scorecardresearch

ഇൻസ്റ്റാഗ്രാം റീലുകൾക്കായി പുതിയ ഫീച്ചറുകൾ : വീഡിയോ എഡിറ്റിങ് ഇനി ഈസി

വീഡിയോ എഡിറ്റിങ് എളുപ്പമാക്കുന്ന ഫീച്ചറുകൾ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം

വീഡിയോ എഡിറ്റിങ് എളുപ്പമാക്കുന്ന ഫീച്ചറുകൾ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം

author-image
Tech Desk
New Update
Instagram new features, Instagram Reels, Instagram Reels Tools, Instagram Reels editing, Meta, Instagram Stickers

ഫൊട്ടൊ: മെറ്റ

മെറ്റായുടെ ഫൊട്ടൊ ഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാം പുതിയ ചില ഫീച്ചറുകൾ കൊണ്ടുവന്നിരിക്കുന്നു. ഇൻസ്റ്റാഗ്രാം റീലുകൾ സൃഷ്ടിക്കാൻ സഹായിക്കുന്ന രസകരമായ ചില സവിശേഷതകൾ കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

ഇൻസ്റ്റാഗ്രാം റീലുകളിലെ ട്രെൻഡിങ് ഓഡിയോ, ഹാഷ്‌ടാഗുകൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം ഇൻസ്പിറേഷൻ നൽകാറുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ റീലുകളുടെ പ്രകടനം എങ്ങനെയെന്ന് അറിയാൻ റീലുകളിലെ മൊത്തം വാച്ച് ടൈം ഉൾപ്പെടെയുള്ള മെട്രിക്കുകൾ ഉപയോഗിക്കാനാകും. മറ്റൊരു ഫീച്ചറിൽക്രിയേറ്റേഴ്സിന് ആരാധകരുടെ ഗിഫ്റ്റുകൾ നൽകുന്നു.

ട്രെൻഡ്

ക്രിയേറ്റേഴ്സ് എപ്പോഴും പുതിയ ആശയങ്ങൾക്കായി തിരയുന്നതിനാൽ, പ്ലാറ്റ്‌ഫോമിലെ ഏറ്റവും പുതിയ ടൂൾ വഴി ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ ട്രെൻഡുകൾ ട്രാക്ക് ചെയ്യാൻ സാധിക്കും. മെറ്റാ പറയുന്നതനുസരിച്ച്, റീലുകളിലെ ഏറ്റവും ട്രെൻഡിങ് ഗാനങ്ങൾ കാണാനും അത് എത്ര തവണ ഉപയോഗിച്ചുവെന്നും കാണാൻ ടൂൾ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് ആ ഓഡിയോ ഉപയോഗിക്കാനും അത് സേവ് ചെയ്യാനും സാധിക്കും.

റീലുകൾ എഡിറ്റ് ചെയ്യുന്നത് ഇനി എളുപ്പമാക്കാം

ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ഒറ്റ സ്‌ക്രീനിൽ വീഡിയോ ക്ലിപ്പുകൾ, സ്റ്റിക്കറുകൾ, ഓഡിയോ അല്ലെങ്കിൽ ടെക്‌സ്‌റ്റ് എന്നിവ ഒരുമിച്ച് എഡിറ്റുചെയ്യുന്നതിനായി കൊണ്ടുവരാൻ കഴിയുമെന്ന് മെറ്റാ പറഞ്ഞു. ഈ ടൂളുകൾ മികച്ചവയാണെങ്കിലും എഡിറ്റിങ്ങിനായി ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ ചേർക്കുമെന്ന് മെറ്റ പറയുന്നു.

റീൽ ഇൻസൈറ്റുകൾ

Advertisment

റീലുകളുടെ സ്ഥിതിവിവരക്കണക്കുകൾ മെച്ചപ്പെടുത്താൻ, മെറ്റ ഇപ്പോൾ രണ്ട് മെട്രിക്‌സ് കൂടി ചേർത്തു. ടോട്ടൽ വാച്ച് ടൈം, ആവറേജ് വാച്ച് ടൈം. ടോട്ടൽ വാച്ച് ടൈം ഒരു റീൽ എത്ര തവണ പ്ല ആയെന്നും അതിൽ ചെലവഴിച്ച സമയം ഉൾപ്പെടെ കാണിക്കുന്നു. മറുവശത്ത്, ആവറേജ് വാച്ച് ടൈം റീൽ പ്ലേ ആയ ശരാശരി സമയം കാണിക്കുന്നു.

റീലുകളിലൂടെ സമ്മാനങ്ങൾ

കൂടുതൽ ക്രിയേറ്ററുമാർക്ക് മെറ്റയുടെ ഗിഫ്റ്റ് ഓൺ റീലുകളും അവതരിപ്പിച്ചു. മറ്റൊരു ഫീച്ചറിൽ, ആരാധകർ സമ്മാനങ്ങൾ അയച്ച സ്രഷ്‌ടാക്കൾക്ക് കാണാൻ കഴിയും. ക്രിയേറ്റഴ്സിന് തങ്ങളുടെ പിന്തുണയ്‌ക്കുന്നവരുടെ അടുത്തുള്ള ഹാർട്ട് ഐക്കണിൽ ടാപ്പ് ചെയ്‌ത് തങ്ങൾക്ക് സമ്മാനങ്ങൾ ലഭിച്ചുവെന്ന് അറിയിക്കാൻ സാധിക്കും.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: