scorecardresearch
Latest News

Amazon Prime Day Deals: Smartphones – ആമസോൺ പ്രൈം ഡേയിൽ തിരഞ്ഞെടുക്കാവുന്ന ആറ് സ്‌മാർട്‌ഫോണുകൾ

ഓഗസ്റ്റ് 6-7 ദിവസങ്ങളിലായി മികച്ച ഓഫറുകളോടെ ഈ ഫോണുകൾ സ്വന്തമാക്കാം

Amazon Prime Day Deals: Smartphones – ആമസോൺ പ്രൈം ഡേയിൽ തിരഞ്ഞെടുക്കാവുന്ന ആറ് സ്‌മാർട്‌ഫോണുകൾ

ആമസോൺ പ്രൈം ഡേ വിൽപ്പന ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. സ്‌മാർട്‌ഫോൺ അപ്‌ഗ്രേഡു ചെയ്യുന്നവർക്കോ അല്ലെങ്കിൽ പുതിയ ബജറ്റ് സ്‌മാർട്‌ഫോണുകൾ അന്വേഷിക്കുന്നവർക്കോ പ്രൈം ഡേയിലെ ഡീലുകൾ പരിശോധിക്കാം. ജോലി ചെയ്യുന്നതിനും ഓഡിയോ വീഡിയോ കണ്ടന്റുകൾ നിർമിക്കുന്നതിനും മുതൽ ആർക്കെങ്കിലും സമ്മാനം നൽകുന്നതിന് വരെയുള്ള ഫോണുകളോ മറ്റ് പ്രോഡക്റ്റുകളോ പ്രൈം ഡേയിൽ തിരഞ്ഞെടുക്കാം.

ആമസോൺ ഇന്ത്യ വെബ്‌സൈറ്റിലും ആപ്പിലും ഓഗസ്റ്റ് 6-7 ദിവസങ്ങളിലായാണ് പ്രൈം ഡേ വിൽപ്പന. മുൻവർഷങ്ങളിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പുകളും യൂട്ടിലിറ്റി സ്മാർട്ട്‌ഫോണുകളും പ്രൈം ഡേ സെയിലിൽ ലഭ്യമാവും. സ്റ്റോക്ക് തീരുന്നതിന് മുമ്പ് നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കാൻ ഈ സമയം നിങ്ങൾക്ക് ഉപയോഗിക്കാം.

OnePlus 7T -വൺപ്ലസ് 7 ടി

വൺപ്ലസ് 7 ടിയുടെ 8 ജിബി + 256 ജിബി വേരിയന്റിന് നിലവിൽ 37,999 രൂപയാണ് വില. എക്സ്ചേഞ്ച് ഓഫറിൽ 2,000 രൂപ കിഴിവിൽ ഇത് 35,999 രൂപയ്ക്കും ലഭിക്കും. മൾട്ടി ടാസ്‌ക് ചെയ്യാൻ കഴിയുന്ന നല്ല ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണാണ് വൺപ്ലസ് 7 ടി.

Read More: Amazon Prime Day 2020: വലിയ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ അവസരം

2400 x 1080 പിക്‌സൽ റെസല്യൂഷനുള്ള 6.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട് വൺപ്ലസ് 7 ടി മോഡലിന്. സ്നാപ്ഡ്രാഗൺ 855+ ഒക്ടാകോർ പ്രോസസർ (Snapdragon 855+ octa-core processor) ആണ് ഈ മോഡലിന്. ഇപ്പോഴുള്ള അതിവേഗ പ്രോസസ്സറുകളിൽ ഒന്നാണത്. വാർപ്പ് ചാർജ് (warp charge) പിന്തുണയും ഇത് നൽകുന്നു.

48 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്രാവൈഡ്, 16 എംപി ടെലിഫൊട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിന്. 43,999 രൂപയ്ക്ക് ഫോണിന്റെ പ്രോ പതിപ്പും ലഭ്യമാണ്.

iPhone 11- ഐഫോൺ 11

കോവിഡ് കാരണം ഐഫോൺ 12 മോഡലിന്റെ ലോഞ്ച് വൈകുകയാണ്. ആപ്പിൾ ഐഫോൺ 11 ഒരു മികച്ച ഓപ്ഷനാണ് ഇപ്പോൾ. നിലവിൽ 68,300 രൂപ (64 ജിബി വേരിയൻറ്) വിലയുള്ള ഐഫോൺ 11 പ്രൈം ഡേയിൽ വൻ വില കുറവിൽ ലഭിക്കും.

6.1 ഇഞ്ച് ലിക്വിഡ് റെറ്റിന എൽസിഡി ഡിസ്പ്ലേയാണ് ഐഫോൺ 11 ന്. പിറകിൽ 12 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പും 12 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

Read More: ആപ്പിൾ ഐഫോൺ 11 ഇനി മുതൽ തമിഴ്‌നാട്ടിൽ നിന്നും

ഐപി 68 (IP68) വാട്ടർ, ഡസ്റ്റ് റെസിസ്റ്റന്റ് റേറ്റിംഗുള്ള മോഡലാണിത്. ഐഫോൺ 11 സീരീസിന്റെ ബേസിക് വേരിയന്റ് എ 13 ബയോണിക് ചിപ്പിൽ (A13 Bionic chip) പ്രവർത്തിക്കുന്നു. ബാറ്ററിക്ക് ഫാസ്റ്റ് ചാർജിങ്ങ് വയർലെസ് ചാർജിങ്ങ് പിന്തുണയുണ്ട്. ആറ് വ്യത്യസ്ത നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

Samsung Galaxy S10- സാംസങ് ഗാലക്‌സി എസ് 10

2019 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഗാലക്‌സി എസ് 10. പ്രൈം ഡേ വിൽപ്പനയിൽ ഫോണിന് കാര്യമായ വിലക്കുറവ് ലഭിക്കും. പ്രൈം ഡേ വിൽപ്പന ദിവസങ്ങളിൽ ഇത് 44,999 രൂപയ്ക്ക് ലഭിക്കും!

3040 x 1440 പിക്‌സൽ റെസല്യൂഷനുള്ള 6.1 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് എസ് 10 ന്. എക്‌സിനോസ് 9820 ഒക്ടാകോർ പ്രോസസറും (Exynos 9820 octa-core processor) 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഈ മോഡലിനുണ്ട്. എക്സ്റ്റേണൽ മെമ്മറി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനാവും.

Read More: സാംസങ്ങ് ഗാലക്സി എം31എസ് വിപണിയിലേക്ക്, എം31 പോലെ മികച്ചതാവുമോ?

16 എംപി + 12 എംപി + 12 എംപി എന്നിങ്ങനെയാണ് റിയർ ട്രിപ്പിൾ ക്യാമറ സെറ്റപ്പ്. 10 എംപിയാണ് ഫ്രണ്ട് ക്യാമറ. സ്മാർട്ട്‌ഫോണിന്റെ മുകളിൽ വലത് കോണിൽ കട്ട്‌ ഔട്ടായാണ് ഫ്രണ്ട് ക്യാമറ. ഐപി68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റന്റ് റേറ്റിംഗുള്ള ഈ ഫോൺ വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 2020 ൽ വാങ്ങാൻ കഴിയുന്ന മികച്ച ഒരു സ്മാർട്ട്‌ഫോണാണിത്.

Vivo V19- വിവോ വി 19

നിലവിൽ 24,999 രൂപ വിലയുള്ള വിവോ വി 19 ന് ചെറിയ വിലക്കുറവ് പ്രൈം ഡേയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിന്റെ ബേസിക് വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ട്. 2400 x 1080 പിക്‌സൽ റെസല്യൂഷനുള്ള 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയുണ്ട്.

ബാറ്ററിയുടെ കാര്യത്തിൽ വിവോ വി 19 മികവ് പുലർത്തുന്നു. 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. 33വാട്ട് ഫാസ്റ്റ് ചാർജിനെ പിന്തുണയ്ക്കുന്നു.

Read More: റെഡ്‌മി നോട്ട് 9 – റെഡ്‌മി നോട്ട് 8, ഏതാണ് മികച്ചത്

പ്രോസസറിന്റെ കാര്യത്തിൽ ഇത് അൽപം പിറകിലാണ്. സ്നാപ്ഡ്രാഗൺ 712 ആണ് പ്രൊസസർ.

പിറകിൽ ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 എംപിയാണ് പ്രൈമറി ക്യാമറ. മുൻവശത്ത് 32 എംപി, 8 എംപി ഡ്യുവൽ ക്യാമറയും ഉണ്ട്. എക്സ്ചേഞ്ചിൽ കൂടുതൽ ഓഫർ ലഭിക്കും.

Samsung Galaxy S10 Plus- സാംസങ് ഗാലക്‌സി എസ് 10 പ്ലസ്

സാംസങ് ഗാലക്‌സി എസ് 10 പ്ലസ് പ്രൈംഡേ വിൽപ്പനയിൽ 52,999 രൂപയ്ക്ക് ലഭിക്കും. ഇതിന് 6.4 ഇഞ്ച് ക്വാഡ് എച്ച്ഡി + കർവ്ഡ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയുണ്ട്.

എസ് 10 പ്ലസുമായി മിക്ക സവിശേഷതകളും പങ്കിടുന്നു. എന്നാൽ, ഫ്രണ്ട് ക്യാമറയിൽ ഡ്യുവൽ ക്യാമറ സെറ്റപ്പാണ്. 10 എംപി, 8 എംപി ക്യാമറകളാണ് മുൻവശത്ത്. ബാങ്ക് ഓഫറുകൾ ഉപയോഗിച്ചാൽ നിങ്ങൾക്ക് 50,000 രൂപയിൽ താഴെ വിലയ്ക്ക് ഫോൺ ലഭിക്കും.

Vivo S1 Pro- വിവോ എസ് 1 പ്രോ

വിവോ എസ് 1 പ്രോയ്ക്ക് 6.38 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 18 വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററി, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 ഒക്ടാ കോർ പ്രോസസർ എന്നിവയുണ്ട്.

48 എംപി + 8 എംപി + 2 എംപി + 2 എംപി ക്വാഡ് റിയർ ക്യാമറകളും സെൽഫികൾക്കായി 32 എംപി ക്യാമറയും ഉണ്ട്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിൽ എക്സ്റ്റേണൽ കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കാനാവും. ഒരു ഡീസന്റ് മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ് വിവോ എസ് 1 പ്രോ.

Read More: 6 Amazon Prime Day deals on smartphones to watch out for ahead of sale

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Mazon prime day smart phone deals samsung oneplus iphone11 vivo