അഹമ്മദാബാദ്: ഒപ്പോ ഫോണിന് ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത അഹമ്മദാബാദ് സ്വദേശിക്ക് ലഭിച്ചത് ആപ്പിള്‍ ഐ ഫോണിന്റെ ഡമ്മി. സാനന്ദ് ടൗണ്‍ സ്വദേശിയായ വിപുല്‍ റബാരിക്കാണ് ആമസോണ്‍ ഷോക്ക് നല്‍കിയത്.
ഒപ്പോയുടെ നിയോ 5 ഫോണിനാണ് വിപുല്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. 5,899 രൂപ വിലയുള്ള ഫോണിന് പകരമായാണ് ഐ ഫോണിന്റെ വ്യാജന് എത്തിയത്. ഡെലിവറി ചെയ്തയാള്‍ പോയതിന് പിന്നാലെ വിപുല്‍ പെട്ടി തുറന്നു നോക്കിയപ്പോഴാണ് ഞെട്ടിയത്, ഒപ്പോ ഫോണിന് പകരം ഐ ഫോണ്‍.
ഐ ഫോണ്‍ ആണെന്ന് കരുതി പുറത്തെടുത്തപ്പോഴാണ് ഡമ്മി ഫോണാണ് ലഭിച്ചതെന്ന് മനസ്സിലായത്. തുടര്‍ന്ന് ആമസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇവരും കൈ മലര്‍ത്തിയതായി വിപുല്‍ പറയുന്നു.
ഇടനിലക്കാര്‍ക്ക് പിശക് പറ്റിയതാണെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ആമസോണ്‍ അധികൃതര്‍ പറഞ്ഞതായി വിപുല്‍ വ്യക്തമാക്കുന്നു. അന്വേഷിച്ച് രണ്ട് ദിവസത്തിനകം വിവരം അറിയിക്കാമെന്നും ആമസോണ്‍ അറിയിച്ചു.