ടെക്നോളജിയോടുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഇഷ്ടം എല്ലാവർക്കും അറിയാവുന്നതാണ്. കാറുകൾ, ഫോണുകൾ, ക്യാമറകൾ എന്നിവയെല്ലാം മമ്മൂട്ടിയുടെ ഇഷ്ടങ്ങളിൽ പെടും. ഇവയെ കുറിച്ചെല്ലാം നിരന്തരം പഠിക്കുകയും വിപണിയിലെത്തുന്ന പുതിയ മോഡലുകൾ നിരീക്ഷിക്കുകയും ഇഷ്ടപ്പെട്ടവ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട് താരം.
ഇപ്പോഴിതാ, ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് വിപണിയിലെത്തിയ ഉടനെ തന്നെ സ്വന്തമാക്കിയിരിക്കുകയാണ് താരം. സംസ്ഥാനത്ത് ആദ്യമായി ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ഇന്നലെയാണ് ആപ്പിൾ ഐഫോൺ 12 മോഡലുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്.
.@mammukka latest ! pic.twitter.com/NzPtAOBmPJ
— Friday Matinee (@VRFridayMatinee) October 31, 2020
ഒക്ടോബർ 13നാണ് ഐഫോൺ 12 സീരിസിൽ നാലു സീരിസുകൾ പുതുതായി ലോഞ്ച് ചെയ്തത്. 5ജി ടെക്നോളജിയിലെ ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്. ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോമാക്സ് എന്നീ മോഡലുകളാണ് പുതുതായി ലോഞ്ച് ചെയ്തിരിക്കുന്നത്. 1,29,900 രൂപ മുതലാണ് ഐഫോൺ 12 പ്രോമാക്സ് ഫോണുകളുടെ വില വരുന്നത്. ഗ്രാഫൈറ്റ്, സിൽവർ, ഗോൾഡ്, പസഫിക് ബ്ലൂ നിറങ്ങങ്ങളിൽ ഐഫോൺ 12 പ്രോമാക്സ് ലഭ്യമാണ്.
Read more: ഇപ്പോൾ പകുതിയോളം വിലയ്ക്ക് ഐഫോൺ 12 സ്വന്തമാക്കാം
ഐഫോൺ 12 പ്രോ മാക്സിന് ടെലിഫോട്ടോ ക്യാമറയുള്ള മികച്ച ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 65 എംഎം ഫോക്കൽ ലെങ്ത്തുള്ള ക്യാമറയുണ്ട്. ഇത് 2.5x ഒപ്റ്റിക്കൽ സൂമും 5x സൂം റേഞ്ചും നൽകുന്നു. മെച്ചപ്പെട്ട അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ട്.
കുറഞ്ഞ ലൈറ്റിൽ ക്വാളിറ്റിയുള്ള ചിത്രങ്ങൾ എടുക്കാനും വീഡിയോ സ്റ്റെബിലൈസേഷൻ മെച്ചപ്പെടുത്താനും പുതിയ ഇമേജ് സെൻസറുകൾക്ക് സാധിക്കുന്നു. ജനപ്രിയ ഇമേജ് എഡിറ്റിംഗ് ആപ്ലിക്കേഷനുകൾക്ക് ഈ ഡിവൈസുകളിൽ സപ്പോർട്ട് നൽകുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്. ഐഫോൺ 12 പ്രോ സീരീസിൽ എച്ച്ഡിആർ വീഡിയോ റെക്കോർഡിംഗിനും ഡോൾബി വിഷൻ എച്ച്ഡിആറിനുമുള്ള സപ്പോർട്ടും ഉണ്ട്.
Read more: ഐഫോൺ 12 മിനി: വലിപ്പം കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾക്കുള്ള പുതിയ വിപണി തുറന്ന് ആപ്പിൾ