ലോക്‌സഭ തിരഞ്ഞെടുപ്പ് വിഞ്ജാപനം ഇറങ്ങി കഴിഞ്ഞു. ഏഴ് ഘട്ടങ്ങളിലായി ഏപ്രിൽ 11 മുതൽ മെയ് 19 വരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23ന് ഫലപ്രഖ്യാപനവും ഉണ്ടാകും. ഏപ്രിൽ 11 ന് ആദ്യഘട്ടം, ഏപ്രിൽ 18 ന് രണ്ടാം ഘട്ടം, ഏപ്രിൽ 23 ന് മൂന്നാം ഘട്ടം, ഏപ്രിൽ 29 ന് നാലാം ഘട്ടം, മെയ് 6 ന് അഞ്ചാം ഘട്ടം, മെയ് 12 ന് ആറാം ഘട്ടം, മെയ് 19 ന് ഏഴാ ഘട്ടം എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ്. പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 543 ലോക്‌സഭ മണ്ഡലങ്ങളിലേയക്ക് വോട്ടുചെയ്യാനെത്തുന്നത് 90 കോടി വോട്ടർമാരാണ്.

Also Read: പാര്‍ട്ടി വിട്ടുവന്നാല്‍ പി.ജെ.ജോസഫിനെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ആലോചിക്കാം: കോടിയേരി

തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് വോട്ടർ പട്ടികയിൽ പേര് വേണം എന്നത് നിർബന്ധമാണ്. വോട്ടർ പട്ടികയിൽ പോരുണ്ടോയെന്ന് നമുക്ക് തന്നെ പരിശോധിക്കാവുന്നതുമാണ്. നാഷ്ണൽ വോട്ടർ സർവ്വീസസ് പോർട്ടലിൽ ഇതിനുള്ള സൗകര്യമുണ്ട്. വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ചാണ് ഇത് പരിശോധിക്കുക. അതെങ്ങനെയെന്ന് നോക്കാം.

1. വെബ് ബ്രൗസറിലൂടെ നാഷ്ണൽ വോട്ടർ സർവ്വീസസ് പോർട്ടലിൽ പ്രവേശിക്കുക

2. ഹോം പേജിന്റെ ഇടത് വശത്തെ സെർച്ച് ബാറിൽ വോട്ടർ ഐഡിയിലെ എപിക് നമ്പർ അടിക്കുക.

3. പിന്നീട് മുന്നിലെത്തുന്ന ഡ്രോപ് ഡൗൺ മെനുവിൽ നിന്ന് നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക. ശേഷം സ്ക്രീനിൽ തെളിയുന്ന കോഡ് ടൈപ്പ് ചെയ്ത ശേഷം സെർച്ചിൽ ക്ലിക്ക് ചെയ്യുക

4. വോട്ടർ പട്ടികയിൽ പോരുണ്ടെങ്കിൽ അത് സ്ക്രീനിൽ ഉടൻ തെളിയും

Also Read: വൈദികര്‍ തിരഞ്ഞെടുപ്പില്‍ ഇടപെടരുത്; മുന്നറിയിപ്പുമായി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

വോട്ടർ തിരിച്ചറിയൽ കാർഡ് കൈവശം ഇല്ലാത്തവർക്ക് നിങ്ങളുടെ പേര്, ജനനതീയതി, ലോക്‌സഭ മണ്ഡലം, എന്നീ വിവരങ്ങൾ ഉപയോഗിച്ചും വോട്ടർ പട്ടികയിൽ പോരുണ്ടോയെന്ന് പരിശോധിക്കാം. ഇങ്ങനെ പരിശോധിക്കുമ്പോൾ സംസ്ഥാനത്തിനൊപ്പം തന്നെ ജില്ലയും, മണ്ഡലവും തിരഞ്ഞെടുക്കണം.

ആദ്യ ഘട്ടത്തിൽ 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങൾ, രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങൾ, മൂന്നാം ഘട്ടം 14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങൾ, നാലാം ഘട്ടം 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങൾ, അഞ്ചാം ഘട്ടം 7 സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങൾ, ആറാം ഘട്ടം 7 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങൾ, ഏഴാം ഘട്ടം 8 സംസ്ഥാനങ്ങളായി 59 മണ്ഡലങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook