പ്രമുഖ ഇലക്ട്രോണിക് ഉൽപന്ന നിർമാതാക്കളായ എൽജിയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. എൽജി Q 60 എന്നു പേരിട്ടിരിക്കുന്ന ഫോണിന്റെ പ്രധാന സവിശേഷത ട്രിപ്പിൾ ക്യാമറയാണ്. 15000 രൂപയ്ക്കായിരിക്കും എൽജി Q 60 ഉപഭോക്താക്കളിൽ എത്തുക. ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനായ MLT-STD 810G ഫോണിനു ലഭിച്ചതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. 19:9 ഫുൾ വിഷൻ ഡിസ്‌പ്ലേയോടെയാണ് ഫോണെത്തുക. ബാഴ്സലോണയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് കമ്പനി ഫോൺ അവതരിപ്പിച്ചത്. മാസങ്ങൾക്കിപ്പുറം ഇന്ത്യയിലെത്തുമ്പോൾ വലിയ വിപണി സാധ്യത എൽജി പ്രതീക്ഷിക്കുന്നു.

LG Q60 price in India, availability: എൽജി Q 60യുടെ ഇന്ത്യയിലെ വിലയും ലഭ്യതയും

ഒക്ടോബർ ഒന്നു മുതലാണ് ഇന്ത്യയിൽ എൽജി Q 60 വിൽപനയ്ക്ക് എത്തുക. 15000 രൂപയാണ് ഇന്ത്യൻ വിപണിയിൽ ഫോണിന്റെ വില. മോറോക്കൻ ബ്ലൂ കളർ ഒപ്ഷനിലും ഫോൺ എത്തുന്നുണ്ട്. രാജ്യത്തെ പ്രമുഖ ഓൺലൈൻ ഷോപ്പുകളിലും റീട്ടെയിൽ മാർക്കറ്റുകളിലും ഫോൺ ലഭിക്കും.

Also Read: സ്മാർട്ഫോണുകൾക്ക് കിടിലൻ ഓഫറുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

LG Q60 full specifications: എൽജി Q 60യുടെ സവിശേഷതകൾ

6.26 ഇഞ്ച് ഫുൾവിഷൻ ഡിസ്‌പ്ലേയോടെയാണ് ഫോണെത്തുന്നത്. എൽജി Q 60യുടെ റെസലൂഷൻ 1520 x 720 പിക്സലാണ്. ആൻഡ്രോയ്ഡ് 9 പൈയിലാണ് ഫോണിന്റെ പ്രവർത്തനം. ഹൈ ടെമ്പറേച്ചർ, ലോ ടെമ്പറേച്ചർ, ടെമ്പറേച്ചർ ഷോക്ക്, ഹ്യുമിഡിറ്റി, വൈബ്രേഷൻ, ഷോക്ക് എന്നീ പരിശോധനകൾക്ക് ശേഷമാണ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനായ MLT-STD 810G ഫോണിന് ലഭിച്ചത്.

Mediatek MT6762 Helio P22 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ മെമ്മറി പാക്കേജ് മൂന്ന് ജിബി റാമും 64 ജിബി സ്റ്റേറേജുമാണ്. 3500 എംഎച്ച് ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഫിംഗർ പ്രിന്റ്, ഫെയ്സ് അൺലോക്കും ഫോണിലുണ്ട്.

LG Q60 Triple Camera

ട്രിപ്പിൾ ക്യാമറയിൽ എൽജിയുടെ പരീക്ഷണമാണ് ഫോൺ. 16 MP, 5 MP, 2 MP എന്നിങ്ങനെയാണ് പിൻവശത്തെ മൂന്ന് ക്യാമറകൾ. മുൻവശത്ത് 13 MPയുടെ സെൽഫി ക്യാമറയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook