ന്യൂഡല്‍ഹി: എല്‍ജി സ്മാര്‍ട്ട്ഫോണ്‍ ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതാണ് മികച്ച അവസരം. എല്‍ജിയുടെ ഏറ്റവും പുതിയ മോഡലായ ജി6 മികച്ച ഇളവിലാണ് ആമസോണില്‍ ലഭ്യമാകുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസം 51,990 രൂപ വിലയില്‍ പുറത്തിറക്കിയ ഫോണ്‍ ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് വന്‍ ഇളവില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.
13,000 രൂപ ഇളവ് വരുന്നതോടെ 38,990 രൂപയ്ക്കാണ് ഫോണ്‍ ലഭ്യമാകുക. ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ആമസോണ്‍ ഈ ഓഫര്‍ നല്‍കുന്നത്. രണ്ട് നിറങ്ങളിലുളള ഫോണുകളാണ് ലഭ്യമാകുക. ജി6 പ്ലാറ്റിനം ഐസും ആസ്ട്രോ ബ്ലാക്കുമാണ് ഡിസ്കൗണ്ട് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.
കൂടാതെ ഇഎംഐ സംവിധാനത്തിലൂടെ ബജാജ് ഫിനാന്‍സിന്റെ കാര്‍ഡ് ഉഫയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് പലിശരഹിത ഇടപാടാണ് ലഭ്യമാകുക. പര്‍ച്ചേസിന് ശേഷം ആമസോണ്‍ പേ ബാലന്‍സിലേക്ക് ഈ തുക ക്രെഡിറ്റാകും.
കൂടാതെ ഈ ഫോണ്‍ വാങ്ങുന്ന റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബിക്ക് മുകളില്‍ ഡാറ്റയും സൗജന്യമായി ലഭിക്കും. ആന്‍ഡ്രോയിഡ് 7.0 നുഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ജി 6 പ്രവര്‍ത്തിക്കുന്നത്. 5.7 ഇഞ്ച് ഡിസ്പ്ലേ, 32 ജിബി സ്റ്റോറേജ്, 4 ജിബി റാം, ക്വാഡ് കോര്‍ പ്രൊസസര്‍ തുടങ്ങിയവയാണ് സവിശേഷതകള്‍.
ഇന്ത്യൻ വിപണിയിലെത്തിയ ഈ മുൻനിര സ്മാർട്ട് ഫോൺ ഒരു മാസം തികയും മുൻപേ വില കുറച്ചത് വിപണിയിലെ മത്സരത്തിനു ചൂടേറിയിട്ടുണ്ടെന്ന സൂചനയാണ് നൽകുന്നത്. എന്നാല്‍ ജൂലൈ ആദ്യത്തോടെ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നത് കൊണ്ടാണ് കമ്പനികള്‍ ഓഫറുകള്‍ ലഭ്യമാക്കുന്നതെന്നാണ് വിവരം. സ്റ്റോക്കുളള ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി നികുതി വരുന്നതോടെ നഷ്ടം വരുമെന്ന നിഗമനത്തിലാണ് ഇളവ് നല്‍കന്നതെന്നാണ് റിപ്പോര്‍ട്ട്.