തങ്ങളുടെ മുൻനിര സ്മാർട്ഫോൺ മോഡലായ എൽജി ജി6 കഴിഞ്ഞ ഫെബ്രുവരിയിൽ ബാഴ്സിലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് എൽജി പുറത്തിറക്കിയത്. ഇപ്പോഴിതാ ഈ സ്മാർട്ഫോൺ ഇന്ത്യയിലും പുറത്തിറക്കാനുളള നീക്കത്തിലാണ് കമ്പനി. ഈ മാസം അവസാനത്തോടെ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയേക്കുമെന്നാണ് സൂചന.
ഏപ്രിൽ അവസാനവാരം ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ നീക്കമെന്നാണ് കമ്പനി വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. ഏപ്രിൽ 19 ന് സാംസങ് തങ്ങളുടെ എസ്8 ഉം എസ്8 പ്ലസും ഇന്ത്യയിൽ പുറത്തിറക്കുന്നുണ്ട്. ഈ സമയത്ത് തന്നെ എൽജിയും തങ്ങളുടെ സ്മാർട്ഫോൺ ഇന്ത്യയിൽ എത്തിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയിൽ 49,999 രൂപയായിരിക്കും എൽജി ജി6 ന്റെ വിലയെന്നാണ് വിവരം.
5.7 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീനുള്ള ജി6 ന്റെ ആസ്പക്റ്റ് റേഷ്യോ (സ്‌ക്രീനില്‍ തെളിയുന്ന ചിത്രത്തിന്റെ വീതിയും നീളവും തമ്മിലുള്ള ആനുപാതിക പൊരുത്തം) 2:1ആണ്. കര്‍വ്ഡ് ഡിസ്‌പ്ലേ, ഡ്യുവല്‍ ക്യാമറ, പിന്‍വശത്തെ ഫിംഗര്‍പ്രിന്റ് സെന്‍സർ എന്നിവയും ജി6 ലുണ്ട്.