പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളായ ലെനോവോയുടെ ഏറ്റവും പുതിയ ഗെയിമിങ് ലാപ്ടോപ്പ് ലെനോവോ ലീജിയൺ Y540 ഇന്ത്യയിൽ അവതരിപ്പിച്ചു. 69990 രൂപ വിലവരുന്ന ലാപ്ടോപ്പ് ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളിലും ലെനോവോ ഡോട്ട് കോമിലും ലഭ്യമാണ്. ഇതിന് പുറമെ കമ്പനിയുടെ തന്നെ സ്റ്റോറുകളിലും ലാപ്ടോപ്പ് വിൽപ്പനയ്ക്ക് എത്തും.
ഗെയിമിങ് ലാപ്ടോപ്പ് എന്നതിലുപരി ഒരു പ്രെഫഷണൽ ലാപ്ടോപ്പെന്ന് തോന്നുന്ന രീതിയിലാണ് ലെനോവോ ലീജിയൺ Y540 എത്തുന്നത്. ഗെയിമിങ് ലാപ്ടോപ്പിന്റെ പ്രധാന സവിശേഷതയായ ആർജിബി ലൈറ്റിങ് പോലും ലീജിയൺ Y540യിൽ ഇല്ല.
15.6 ഇഞ്ച് 144 Hz റീഫ്രഷ് റേറ്റ് ഡിസ്‌പ്ലേയോട് കൂടി എത്തുന്ന ലാപ്ടോപ്പിന് ഡ്യൂവൽ ചാനൽ തെർമ്മൽ സിസ്റ്റമാണുള്ളത്. ലെനോവോ വാന്രേജ് സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പ് ഡെസ്ക്ടോപ്പ് കാലിബർ ഗെയ്മിങ് അനുഭവം സമ്മാനിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇന്റൽ കോർ i7-9750H ന്റെ 9 ജനറേഷൻ പ്രൊസസറാണ് ലാപ്ടോപ്പിന്റെ പ്രത്യേകത. ഇത് മികച്ച ഗ്രാഫിക്സ് അനുഭവം നൽകും. അതേസമയം ബാറ്ററി ഉപയോഗവും കൂടുതലായിരിക്കും. 6ജിബി വിറാമാണ് ലാപ്ടോപ്പിനുള്ളത്. ഇതിന് പുറമെ 16 ജിബി ഡിഡിറാമും പ്രത്യേകതയാണ്.