/indian-express-malayalam/media/media_files/uploads/2018/10/lenovo-fi.jpg)
Lenovo K9 and A5 Specification, Feature, Camera and Price in India
Lenovo K9 and Lenovo A5 India Price: ഇന്ത്യൻ വിപണിയിലേക്ക് രണ്ട് സ്മാർട്ഫോണുകൾ കൂടി എത്തിക്കുകയാണ് ലെനോവ. ലെനോവ എ5, ലെനോവ കെ9 എന്നീ പേരുകളിലാണ് സ്മാർട്ഫോണുകൾ വിപണിയിലെത്തുന്നത്.
രണ്ട് സ്മാർട്ഫോണുകളുടെയും വില 10,000 രൂപയ്ക്കുള്ളിലായിരിക്കും. റെഡ്മി ഫോണുകളെയാണ് ലെനോവ പ്രധാന എതിരാളികളായ് കരുതുന്നത്. ലെനോവ എ5 ബജറ്റ് ഫോൺ എന്നറിയപ്പെടുന്ന റെഡ്മി 6എയെയാണ് ലക്ഷ്യമിട്ടുളളതാണ്. 7,999 രൂപ മുതലായിരിക്കും ലെനോവ കെ9 ബേസ് വേരിയന്റിന്റെ വിലയുടെ തുടക്കം. ഫ്ലിപ്കാർട്ട് വഴി മാത്രമായിരിക്കും ഫോണിന്റെ വിൽപന.
ലെനോവ എ5 പ്രത്യേകതകൾ
5.45-ഇഞ്ച് എച്ച്ഡി+ 18:9 ഡിസ്‌പ്ലേ, മീഡിയടെക്ക് എംടി6739 ചിപ്പ്സെറ്റ്, 3 ജിബി റാം എന്നിവയുമായാണ് ലെനോവ എ5 എത്തുന്നത്. 16 ജിബി, 32 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്.
13-മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറ, 8 മെഗാ പിക്സൽ സോൽഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. ആൻഡ്രോയിഡ് 8.1 ഓറിയോ ഔട്ട് ഓഫ് ദി ബോക്സ് ആണ് ലെനോവ എ5-ന്റെ സോഫ്റ്റ്‌വെയർ.
ലെനോവ കെ9 പ്രത്യേകതകൾ
6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസി ഡിസ്‌പ്ലേ, ക്വുവൽകോം സ്നാപ്ഡ്രാഗൺ 450 ചിപ്പ്സെറ്റ് എന്നിവയൊടെയാണ് ലെനോവ കെ9 എത്തുന്നതെന്നാണ് വിവരം. 32 ജിബി+3ജിബി, 64ജിബി+4ജിബി എന്നീ രണ്ടു വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്.
പുറകിൽ 16 മെഗാപിക്സൽ+2 മെഗാപിക്സൽ ഡ്യുവൽ ക്യാമറയും, 8 മെഗാപിക്സൽ മുൻ ക്യാമറയ്ക്കൊപ്പം ബ്യൂട്ടി മോഡ്സ് സൗകര്യവുമുണ്ട്. ആൻഡ്രോയിഡ് 8.1 ഒറിയോ ഔട്ട് ഓഫ് ദി ബോക്സ് ആണ് ലെനോവ കെ9 ന്റെ സോഫ്റ്റ്‌വെയർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us