ലെനോവോ കെ6 പവറിന്റെ 4 ജിബി റാം വേരിയന്റ് ജനുവരി 31 ന് ഇന്ത്യൻ വിപണിയിലെത്തും. ഫ്ലിപ്കാർട്ടിലൂടെ മാത്രമായിരിക്കും വിൽപന. 9,999 രൂപ വിലയുള്ള ലെനോവോ കെ 6 പവറിന്റെ 3 ജിബി റാം വെർഷൻ കഴിഞ്ഞ ഡിസംബർ ആറിനു ഇന്ത്യയിലെത്തിയിരുന്നു. പുതിയ സ്റ്റോറേജ് വെർഷനുള്ള മറ്റൊരു ഫോണും പുറത്തിറക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ കന്പനി പുറത്തുവിട്ടിട്ടില്ല.

സില്‍വര്‍, ഗോള്‍ഡ്, ഡാര്‍ക്ക് ഗ്രേ എന്നീ കളറുകളിൽ ലെനോവോ കെ6 പവർ ഫോണുകൾ ലഭിക്കും. 5 ഇഞ്ച് ഫുള്‍ എച്ച്ഡി യാണ് ഫോണിന്‍റെ സ്ക്രീന്‍. 1080×1920 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. 4000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. ഡോണ്‍ബി ആറ്റം ഓഡിയോ എന്‍ഹാന്‍സ്മെന്‍റും ഈ ഫോണിനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ