വാട്‌സ്ആപ്പില്‍ നിന്ന് പുറത്ത് പോവാതെ തന്നെ യൂട്യൂബ് വീഡിയോ കാണാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

മിനിമൈസ് ചെയ്യപ്പെട്ട സ്ക്രീനിലാണ് വാട്സ്ആപ്പില്‍ വീഡിയോ പ്ലേ ചെയ്യപ്പെടുക

WhatsApp, WhatsApp dark mode, WhatsApp dark mode Android, WhatsApp dark mode iOS, WhatsApp app dark mode, WhatsApp update, WhatsApp new features
വാട്സാപ്പ്

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പ് ആപ്ലിക്കേഷനില്‍ നിന്ന് പുറത്ത് പോവാതെ തന്നെ വീഡിയോ പ്ലേ ചെയ്ത് കാണാനുളള ഫീച്ചര്‍ അവതരിപ്പിച്ചു. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേഷനില്‍ ആണ് പിക്ചര്‍ ഇന്‍ പിക്ചര്‍ (പിഐപി) ഫീച്ചര്‍ ലഭ്യമാകുന്നത്. ആന്‍ഡ്രോയിഡ് നോട്ടിലെ പ്രധാനപ്പെട്ടൊരു ഫീച്ചറാണ് പിഐപി.

മറ്റ് ആപ്ലിക്കേഷനുകളിലെ വീഡിയോ വാട്സ്ആപ്പില്‍ തന്നെ മിനിമൈസ് ചെയ്ത് കാണാനുളള സൗകര്യമാണിത്. വാട്സ്ആപ്പ് ആപ്ലിക്കേഷനില്‍ നിന്നും പുറത്ത് പോവാതെ തന്നെ നമുക്ക് ലഭിക്കുന്ന യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ പ്ലേ ചെയ്യാന്‍ സാധിക്കും. മിനിമൈസ് ചെയ്യപ്പെട്ട സ്ക്രീനിലാണ് വാട്സ്ആപ്പില്‍ വീഡിയോ പ്ലേ ചെയ്യപ്പെടുക. ആവശ്യാനുസരണം ഇത് മാക്സിമൈസ് ചെയ്യാനും സാധിക്കും. വാട്സ്ആപ് ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമായിരുന്നു നേരത്തേ ഈ ഫീച്ചര്‍ ലഭ്യമായിരുന്നത്.

ഐഒഎസില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഒരു വര്‍ഷം മുമ്പേ ലഭ്യമാണ്. ഇതുവരെയും നിങ്ങള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായിട്ടില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്നും വാട്സ്ആപ്പിന്റെ പുതിയ അപ്ഡേഷന്‍ ചെയ്താല്‍ മതിയാകും. അപ്ഡേറ്റ് ചെയ്തതിന് ശേഷം വാട്സ്ആപ്പില്‍ ലഭിക്കുന്ന യൂട്യൂബ്/ ഇന്‍സ്റ്റഗ്രാം വീഡിയോയിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുറത്ത് പോവാതെ തന്നെ വീഡിയോ പ്ലേ ആകും. വീഡിയോ പ്ലേ ചെയ്യുമ്പോള്‍ തന്നെ നമുക്ക് ചാറ്റിങ് തുടരാനും സാധിക്കും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Latest whatsapp feature lets users watch videos within the app

Next Story
ഫെയ്‌സ്ബുക്കിൽ വീണ്ടും സുരക്ഷാ തകരാർ; 68 ലക്ഷം ഉപഭോക്താക്കളുടെ ഫോട്ടോ ചോർന്നുFacebook, Facebook data breach, Facebook photo bug, Facebook photos exposed, Facebook bug,ഫെയ്‌സ്ബുക്ക്, സ്വകാര്യത, ഫോട്ടോ, Facebook privacy,ഫെയ്‌സ്ബുക്ക്, സുരക്ഷ Facebook privacy scandal, Facebook news, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com