പ്രശസ്ത കംപ്യൂട്ടർ ശാസ്ത്രജ്ഞൻ ലാറി ടെസ്‌ലർ (74) അന്തരിച്ചു. കംപ്യൂട്ടറിൽ ഉപയോഗിക്കുന്ന കട്ട്, കോപ്പി, പേസ്റ്റ് ഓപ്പറേഷനുകൾ കണ്ടുപിടിച്ചത് ടെസ്‌ലറായിരുന്നു. മുൻ സെറോക്സ് റിസർച്ചറായ ടെസ്‌ലർ ആപ്പിൾ, യാഹൂ, ആമസോൺ തുടങ്ങിയ പ്രമുഖ കമ്പനികൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

1945 ലാണ് ടെസ്‌ലറുടെ ജനനം. 1960 ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. സെറോക്സിൽ റിസർച്ച് സ്റ്റാഫായി പ്രവർത്തിക്കുമ്പോഴാണ് കട്ട്, കോപ്പി, പേസ്റ്റ് എന്നീ ഓപ്പറേഷനുകൾ അദ്ദേഹം കണ്ടുപിടിക്കുന്നത്. സെറോക്സിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ടെസ്‌ലറുടെ സംഭാവനകൾ.

1980 മുതൽ 1997 വരെ ആപ്പിളിനൊപ്പം പ്രവർത്തിച്ചു. പിന്നീട് ആപ്പിൾ വിട്ടു. 1986 മുതൽ 1990 വരെ ആപ്പിളിന്റെ അഡ്വാൻസ്ഡ് ടെക്നോളജിയുടെ വൈസ് പ്രസിഡന്റായിരുന്നു. 1990 മുതൽ 93 വരെ ന്യൂട്ടോണിന്റെ വൈസ് പ്രസിഡന്റായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook