തിരുവനന്തപുരം: പോലീസ് വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനുമായി ഇനി മൊബൈല്‍ ഫോണിലും സംവിധാനം. ഇതിനായി കേരള പോലീസ് രൂപം നല്കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നു. മൊബൈല്‍ ആപ്ലിക്കേഷന്നുകള് ഗൂഗിള്‍ പ്ലേസ്റ്റോര്‍/ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗലോഡ് ചെയ്യാം. പോലീസ് സംബന്ധിയായ പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ആപ്പാണ് രക്ഷ.
ആന്‍ഡ്രോയിഡ്/ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ ആപ്പ് പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍വഴിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പോലീസ് സേവനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ സുതാര്യതയോടെ എത്തിക്കുന്നതിന് കഴിയുംവിധമാണ് രക്ഷ തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നി് നേരിട്ടോ https://play.google.com/store/apps/details… എന്ന ലിങ്കില്‍ നിന്നോ രക്ഷ ഡൗലോഡ് ചെയ്യാം.
സ്റ്റേഷന് എസ് എച്ച് ഒ മാര്‍ മുതല്‍ സംസ്ഥാന പോലീസ് മേധാവി വരെയുള്ളവരുടെ ഫോണ്‍ നമ്പരുകള്‍, വിവിധ യൂണിറ്റുകളിലെ ഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടെയുള്ള പോലീസ് ടെലിഫോണ്‍ ഡയറക്ടറി ഇതില്‍ ലഭ്യമാണ്. ഇതിലൂടെ എല്ലാ പോലീസ് ഓഫീസുകളിലേക്കും ബന്ധപ്പെടാം. തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളും ഓരോ പ്രദേശത്തിന്റേയും അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനും കണ്ടെത്തുന്നതിനും ആ സ്റ്റേഷനിലേക്ക് ബന്ധപ്പെടുന്നതിനും സ്റ്റേഷനിലേക്കുള്ള മാര്‍ഗ്ഗം ജിപിഎസ് മുഖേന മനസ്സിലാക്കുന്നതിനുമുള്ള സംവിധാനവും രക്ഷയിലുണ്ട്. നടപടിക്രമങ്ങള്‍ സംബന്ധിച്ച സംശയനിവാരണവും (FAQ) ഈ മൊബൈല്‍ ആപ്പിലുണ്ട്.
എമര്‍ജന്‍സി ഹെല്പ്ലൈന് നമ്പരുകള്‍, സ്ത്രീ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍, പോലീസ് വാര്‍ത്തകളും അറിയിപ്പുകളും, ഗതാഗതസുരക്ഷാ നിര്‍ദേശങ്ങള്‍, ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയും ഇതില്‍ ലഭിക്കും. പാസ്സ്പോര്‍ട്ട് വെരിഫിക്കേഷന് സ്റ്റാറ്റസ്, എഫ് ഐ ആര് ഡൌണ്‍ലോഡ് ചെയ്യല്‍, പെറ്റിഷന്റെ നിലവിലുള്ള സ്ഥിതി മനസ്സിലാക്കല്‍ തുടങ്ങി വെബ്സൈറ്റില്‍ ലഭ്യമായ ഇ-സര്‍വ്വീസുകളിലേക്കുള്ള ലിങ്കുകളും ഇതില്‍ ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങളിലും ഒറ്റപ്പെട്ട യാത്രാവേളകളിലും സുരക്ഷ വര്ധിപ്പിക്കുതിനുള്ള ആപ്ലിക്കേഷനാണ് സിറ്റിസണ്‍ സേഫ്ടി.
ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പ്രയോജനപ്രദമാണ് ഇത്. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഫോട്ടോ, രജിസ്ട്രേഷന് നമ്പര്‍ എന്നിവ കണ്ട്രോള് റൂമിലേക്ക് അയയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന റൂട്ടും ഇതുവഴി ബന്ധുക്കള്‍ക്ക് കൈമാറാം. അടിയന്തര നമ്പരുകളിലേക്ക് സന്ദേശം അയയ്ക്കുതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സിറ്റിസണ്‍ സേഫ്റ്റിയുടെ മറ്റൊരു സവിശേഷത പാനിക് ബട്ടണ്‍ എന്ന സംവിധാനമാണ്. ആപത്ഘട്ടങ്ങളില്‍ നമ്പര്‍ ഡയല് ചെയ്യാതെതന്നെ ഇതിലുള്ള പാനിക് ബട്ടണ്‍ അമര്‍ത്തുന്നതുവഴി ഒരു അടിയന്തര സന്ദേശം പോലീസ് കണ്ട്രോള് റൂമില്‍ ലഭിക്കും. സഹായമഭ്യര്ത്ഥിച്ചയാളുടെ സമീപം വേഗത്തിലെത്താന്‍ പോലീസിന് ഇത് സഹായകമാവും.
ഈ ആപ്ലിക്കേഷന്റെ ഹോംസ്ക്രീനിലെ ‘കാള്‍’ ബട്ടണില്‍ അമര്‍ത്തിപ്പിടിച്ചാല്‍ സൗജന്യ നമ്പരുകളിലേക്ക് വിളിക്കുന്നതിനും സംവിധാനമുണ്ട്. ആഡ്രോയിഡ്/ ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ കേരള പോലീസിന്റെ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ടെക്നോളജി വിഭാഗമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നേരിട്ടോ https://play.google.com/store/apps/details… എന്ന ലിങ്കില്‍ നിന്നോ ഡൗലോഡ് ചെയ്യാം.
സുരക്ഷിത ഡ്രൈവിങ്ങിനുള്ള ഗെയിം ആപ്ലിക്കേഷനാണ് ട്രാഫിക് ഗുരു. ട്രാഫിക് നിയമങ്ങള്‍ മനസ്സിലാക്കുന്നതിനും അവ പാലിക്കുന്നതിനുള്ള രീതികള്‍ അറിയുന്നതിനും ഇത് സഹായകമാണ്. ഡ്രൈവിങ്ങിനിടയില്‍ നേരിടേണ്ടിവരുന്ന ‘ബംബര്‍-ടു-ബംബര്‍ ട്രാഫിക്’, ‘ലൈന്‍ ഡിസിപ്ലിന്‍’, ‘ഓവര്‍ടേക്കിങ്’, ‘സ്പീഡ് കട്രോള്‍’, ‘പാര്‍ക്കിങ്’ എന്നിവ വളരെ സുരക്ഷിതമാക്കുതിനുള്ള മാര്‍ഗങ്ങള്‍ ഈ ആപ്ലിക്കേഷന്‍ പറഞ്ഞുതരും. മികച്ച ഗ്രാഫിക്സും ശബ്ദവുമുള്ള ഈ ഗെയിമിലൂടെ യഥാര്‍ത്ഥ ഡ്രൈവിങ് അനുഭവം ലഭിക്കും. ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നേരിട്ടോ https://play.google.com/store/apps/details… എന്ന ലിങ്കില്‍ നിന്നോ ഡൗലോഡ് ചെയ്യാം.
തങ്ങള്‍ നില്‍ക്കുന്നത് എത് പോലീസ് സ്റ്റേഷന് പരിധിയിലാണെന്ന് അറിയുന്നതിനും ഓരോ പ്രദേശത്തെയും അധികാരപരിധിയുള്ള പോലീസ് സ്റ്റേഷനുകള്‍ കണ്ടെത്തുന്നതിനും ആ സ്റ്റേഷനുമായി ബന്ധപ്പെടുന്നതിനും സ്റ്റേഷനിലേക്കുള്ള മാര്‍ഗ്ഗം ജിപിഎസ് മുഖേന മനസ്സിലാക്കുന്നതിനുമുള്ള മൊബൈല്‍ ആപ്പാണ് Know Your Jurisdiction ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തങ്ങള്‍ നില്ക്കുന്ന സ്ഥലം കൃത്യമായി അറിയുന്നതിനും ഈ ആപ്പില്‍ സംവിധാനമുണ്ട്. ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നേരിട്ടോ https://play.google.com/store/apps/details… എന്ന ലിങ്കില്‍ നിന്നോ ഡൗലോഡ് ചെയ്യാം.
പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുള്ള ഈ ആപ്ലിക്കേഷനുകള്‍ പരിശോധിച്ച് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. ഉചിതമായ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തി ഈ ആപ്ലിക്കേഷന്‍ അന്തിമരൂപത്തില്‍ പുറത്തിറക്കും. പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ aig2phq.pol@kerala.gov.in, info.pol@kerala.gov.in, sppcc.pol@kerala.gov.in, sapcc.pol@kerala.gov.in എന്നീ ഇ-മെയില്വിലാസങ്ങളിലേക്ക് അയയ്ക്കാവുതാണ്.