/indian-express-malayalam/media/media_files/uploads/2021/06/aparajitha.jpg)
How to report domestic violence Kerala Police Aparajitha online: വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള കേരളാ പൊലീസ് വെബ്സൈറ്റാണ് അപരാജിത ഓണ്‍ലൈന്‍. ഈ സംവിധാനം കഴിഞ്ഞ ദിവസം മുതൽ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിനും ഉപയോഗിക്കാമെന്ന് കേരളാ പൊലീസ് അറിയിച്ചു.
പരാതികൾ അറിയിക്കുന്നതിനായി മൊബൈൽ നമ്പറും ഇമെയിൽ ഐഡിയുമാണ് പൊലീസ് നൽകിയിരിക്കുന്നത്. ഇ-മെയിൽ മുഖേന പരാതികൾ aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് അയക്കാം. ഈ സംവിധാനത്തിലേക്ക് വിളിക്കുന്നതിന് 94 97 99 69 92 എന്ന മൊബൈൽ നമ്പർ ഉപയോഗിക്കാം .
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍.നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. ഇതു കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം നമ്പറുകളിലും പരാതികൾ അറിയിക്കാം.
പരാതികൾ അറിയിക്കാവുന്ന മൊബൈൽ നമ്പറുകൾ
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍.നിശാന്തിനി: + 91 94 97 99 99 55
സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം: + 91 94 97 90 09 99, + 91 94 97 90 02 86.
അപരാജിത ഓൺലൈൻ നമ്പർ: + 91 94 97 99 69 92
അപരാജിത ഓൺലൈൻ ഇമെയിൽ: aparajitha.pol@kerala.gov.in
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us