Kerala Lottery Latest Draw Results, check online on keralalotteries.com: ഇന്ത്യയില്‍ ആദ്യമായി ലോട്ടറി നടത്തിപ്പിനായി ഒരു വകുപ്പ് സ്ഥാപിച്ച സംസ്ഥാനമാണ് കേരളം. 1967ൽ അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. പി. കെ. കുഞ്ഞ്സാഹിബിന്റെ ആശയപ്രകാരമാണ് ലോട്ടറി വകുപ്പ് കേരളത്തിൽ ആരംഭിച്ചത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എന്നാണ് കേരളത്തിലെ ലോട്ടറി വകുപ്പ് അറിയപ്പെടുന്നത്.
എല്ലാ ആഴ്ച്ചയിലും ഏഴു ദിവസവും ലോട്ടറി നറുക്കെടുപ്പുകൾ കേരളത്തിൽ നടക്കാറുണ്ട്. വിന്‍-വിന്‍ (തിങ്കള്‍), സ്ത്രീ ശക്തി (ചൊവ്വ), അക്ഷയ (ബുധന്‍), കാരുണ്യ പ്ലസ് (വ്യാഴം), നിര്‍മല്‍ (വെള്ളി), കാരുണ്യ (ശനി), പൗര്‍ണമി (ഞായര്‍) എന്നീവയാണ് എല്ലാ ആഴ്ചയിലും നറുക്കെടുക്കുന്ന ലോട്ടറികൾ. ഇതിനു പുറമെ ഓണം ബംബർ, വിഷു ബംബർ, സമ്മർ ബംബർ, ക്രിസ്മസ് ന്യൂഇയർ ബംബർ എന്നിങ്ങനെ ബംബർ ലോട്ടറികളുടെ നറുക്കെടുപ്പും എല്ലാ വർഷവും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്താറുണ്ട്.

How to check Kerala Lottery Results online on keralalotteries.com?: എങ്ങനെയാണ് കേരള ലോട്ടറി ഫലങ്ങൾ ഓൺലൈനിൽ അറിയുക?
കേരള ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ ഓൺലൈനിൽ അറിയാൻ സംസ്ഥാന സർക്കാരിന്റെ ഒരു വെബ്സൈറ്റാണ് നിലവിൽ ഉള്ളത്. കൃത്യമായ ലോട്ടറി ഫലങ്ങൾ ലഭിക്കാൻ സർക്കാരിന്റെ വെബ്‌സൈറ്റിൽ തന്നെയാണ് പരിശോധിക്കേണ്ടത്. ലോട്ടറി ഫലം സർക്കാർ വെബ്‌സൈറ്റിൽ പരിശോധിക്കുന്ന വിധം.
സ്റ്റെപ് 1: നിങ്ങളുടെ മൊബൈലിലോ കമ്പ്യുട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസറിൽ പ്രവേശിക്കുക.
സ്റ്റെപ് 2: ബ്രൗസറിലെ സെർച്ച് ബാറിൽ http://www.keralalotteries.com എന്ന് സെർച്ച് ചെയ്യുക.
സ്റ്റെപ് 3: ആദ്യം കാണുന്ന ‘കേരള സ്റ്റേറ്റ് ലോട്ടറീസ്’ എന്ന സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
സ്റ്റെപ് 4: അപ്പോൾ ലഭിക്കുന്ന പേജിന്റെ മുകളിൽ നൽകിയിരിക്കുന്ന ‘റിസൾട്ട് വ്യൂ’ എന്ന ബട്ടണോ അല്ലെങ്കിൽ താഴെ കാണുന്ന ‘ലോട്ടറി റിസൾട്സ്’ എന്ന ബട്ടണോ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 5: അതിനു ശേഷം ലഭിക്കുന്ന പേജിൽ – ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ, നറുക്കെടുപ്പ് തിയതി എന്നിവ അടങ്ങിയ ഒരു പട്ടിക കാണാൻ സാധിക്കും. അതിൽ നിങ്ങൾക്ക് ഫലമറിയേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് അതിന്റെ സമീപത്ത് കാണുന്ന ‘വ്യൂ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 6: ഇപ്പോൾ നിങ്ങൾക്ക് ഒരു പിഡിഎഫ് ലഭ്യമാകും. അതിൽ ഒന്നാം സമ്മാനം മുതൽ അവസാന സമ്മാനം വരെ ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകൾ നല്കിയിട്ടുണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ടിക്കറ്റ് നമ്പറുകൾ കോഡും സ്ഥലവും ഉൾപ്പടെ പൂർണരൂപത്തിലും നാലാം സമ്മാനം മുതലുള്ള ടിക്കറ്റുകളുടെ ആദ്യ നാല് അക്കങ്ങളുമായിരിക്കും നല്കിയിട്ടുണ്ടാവുക.