scorecardresearch

പ്രളയം നേരിടാൻ കമ്പ്യൂട്ടർ സോഫ്‍റ്റ്‍വെയർ; പുത്തനാശയവുമായി ഒരുകൂട്ടം ടെക്കികൾ

ജനങ്ങള്‍ക്കുള്ള ദുരിതം പരമാവധി അകറ്റാനും പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള തയാറെടുപ്പു നടത്താനുമുള്ള പരിഹാരമാര്‍ഗങ്ങള്‍ കോഡിങ്ങിലൂടെ കണ്ടുപിടിക്കുകയായിരുന്നു ഇവർ

ജനങ്ങള്‍ക്കുള്ള ദുരിതം പരമാവധി അകറ്റാനും പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള തയാറെടുപ്പു നടത്താനുമുള്ള പരിഹാരമാര്‍ഗങ്ങള്‍ കോഡിങ്ങിലൂടെ കണ്ടുപിടിക്കുകയായിരുന്നു ഇവർ

author-image
WebDesk
New Update
പ്രളയം നേരിടാൻ കമ്പ്യൂട്ടർ സോഫ്‍റ്റ്‍വെയർ; പുത്തനാശയവുമായി ഒരുകൂട്ടം ടെക്കികൾ

തിരുവനന്തപുരം: ഇനിയൊരു പ്രളയം നേരിടാന്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ‍്‍വെയറിലൂടെ പരിഹാര മാര്‍ഗങ്ങള്‍ തേടുകയാണ് ഒരു വിഭാഗം ടെക്കികൾ. കേരള സ്റ്റാര്‍ട്ടപ് മിഷന്‍  സോഫ്റ്റ്‍വെയർ കമ്പനികളുടെ സംഘടനയായ നാസ്കോമിന്‍റെയും പ്രമുഖ അമേരിക്കൻ ടെക്നോളജി കമ്പനിയായ ഐബിഎമ്മിന്‍റെയും സഹായത്തോടെ സംഘടിപ്പിച്ച 'കോള്‍ ഫോര്‍ കോഡ് കേരള ചലഞ്ച്' പരിപാടിയില്‍ പുത്തൻ ആശയങ്ങളുമായി ടെക് ലോകത്തെ നിരവധി ടീമുകളാണ് പങ്കെടുത്തത്. പരിപാടിയിൽ അവതരിപ്പിക്കപ്പെട്ട 12 ആശയങ്ങളിൽ നിന്ന് മികച്ച മൂന്ന് ആശയങ്ങൾ അവതരിപ്പിച്ച ടീമുകളെ വിജയികളായും പ്രഖ്യാപിച്ചു.

Advertisment

കാസർഗോഡ് നിന്നുള്ള ഫൈനെക്സ്റ്റ് ഇന്നവേഷൻ പരിചയപ്പെടുത്തിയ ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിലെ വീടുകളില്‍ ഘടിപ്പിക്കാവുന്ന ഫൈന്‍ ബട്ടണ്‍ (Fyne Button) എന്ന നിര്‍മ്മിത ബുദ്ധി (Artificial Intelligence) ക്ലൗഡ് സംവിധാനം, തിരുവനന്തപുരം ടെക്നോപാര്‍ക്ക് ടിസിഎസിലെ കമ്യൂണിക്കാബോള്‍ വികസിപ്പിച്ച എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും തകരുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന ആശയവിനിമയ സംവിധാനം, ദുരിതാശ്വാസ പ്രവര്‍ത്തകരെ ഏകോപിപ്പിക്കാൻ സഹായിക്കുന്ന മൃതസഞ്ജീവനി എന്ന ആശയവിനിമയ പ്ലാറ്റ്ഫോമുമായി എത്തിയ തൃശൂരിലെ സ്റ്റുഡിയോ ബോഫ എന്നിവരുടെ ആശയങ്ങളാണ് മികച്ചതായി പരിപാടിയിൽ തിരഞ്ഞെടുത്തത്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ദ്വിദിന ഹാക്കത്തോണിൽ 'കോള്‍ ഫോര്‍ കോഡ് ഗ്ലോബല്‍ ചാലഞ്ച്' എന്ന ആഗോള മത്സരത്തിന്‍റെ പ്രാദേശിക പതിപ്പായാണ് 'കോള്‍ ഫോര്‍ കോഡ് കേരള ചലഞ്ച്' എന്ന പരിപാടി സംഘടിപ്പിച്ചത്. തങ്ങളുടെ ആശയങ്ങളുടെ കരടുരൂപമാണ് ഇവര്‍ ഇപ്പോൾ സമര്‍പ്പിച്ച് അംഗീകാരം നേടിയിരിക്കുന്നത്. സമ്പൂര്‍ണ രൂപം സെപ്റ്റംബര്‍ 28-നകം സമര്‍പ്പിക്കണം.

ജനങ്ങള്‍ക്കുള്ള ദുരിതം പരമാവധി അകറ്റാനും പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പു നടത്താനുമുള്ള പരിഹാരമാര്‍ഗങ്ങള്‍ കോഡിങ്ങിലൂടെ കണ്ടുപിടിക്കുക എന്നതായിരുന്നു ഇവര്‍ക്ക് നല്‍കിയ വെല്ലുവിളി. കേരളത്തിലെ പ്രളയദുരിതത്തിന് പരിഹാരം തേടുന്ന സോഫ്റ്റ്‌വെയറുകള്‍ക്ക് രൂപം നല്‍കി ഈ ആഗോള ചലഞ്ചില്‍ പങ്കെടുക്കാന്‍ ഡെവലപ്പര്‍മാര്‍ക്ക് കിട്ടുന്ന അപൂർവ്വ അവസരമാണിത്.

Advertisment

സാന്‍ഫ്രാന്‍സിസ്കോയില്‍ ഒക്ടോബര്‍ 29-ന് നടക്കുന്ന രാജ്യാന്തര മത്സരത്തില്‍ പന്ത്രണ്ടു ടീമുകള്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഒന്നര കോടിയോളം രൂപയാണ് ഇതില്‍ വിജയിക്കുന്ന ടീമിന് ലഭിക്കുന്ന സമ്മാനം.

Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: