/indian-express-malayalam/media/media_files/uploads/2023/08/Heat.jpg)
Photo: NASA’s Goddard Institute for Space Studies
ആഗോള തലത്തില്‍ 1880-ന് ശേഷം ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട മാസമായി 2023 ജൂലൈ. നാസയുടെ ഗൊദാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സ്റ്റഡീസിലെ (ജിഐഎസ്എസ്) ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബഹിരാകാശ ഏജൻസിയില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് മറ്റേത് ജൂലൈയേക്കാള്‍ 2023 ജൂലൈയിൽ താപനില 0.24 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. 1951-നും 1980-നും ഇടയില്‍ ജൂലൈയിലെ ശരാശരി താപനിലയേക്കാൾ 1.18 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്.
നിരവധി കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍. പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും നീണ്ടുനിൽക്കുന്ന താപനില മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ജിഐഎസ്എസിന്റെ വിശകലനം.
"മുന്‍വര്‍ഷങ്ങളിലെ ജൂലൈ മാസങ്ങളില്‍ ഇത്രയധികം ചൂട് അനുഭവപ്പെട്ടിരുന്നില്ല. ഇത് സാധാരണമല്ലെന്ന് ശാസ്ത്രം വ്യക്തമാക്കുന്നു. ലോകമെമ്പാടും താപനിനല വര്‍ധിക്കുന്നത് പ്രധാനമായും മനുഷ്യനുണ്ടാക്കുന്ന ഹരിതഗൃഹ വാതക ഉദ്‌വമനത്താലാണ്. ശരാശരി താപനിലയിലെ വർധന അപകടകരമായ കൊടും ചൂടിന് ആക്കം കൂട്ടുന്നു, ”ജിഐഎസ്എസ് ഡയറക്ടർ ഗാവിൻ ഷ്മിത്ത് പ്രസ്താവനയിൽ പറയുന്നു.
സമുദ്രോപരിതലത്തിലെ ഉയർന്ന താപനിലയും ചൂട് വര്‍ധിക്കുന്നതിന് കാരണമായി. 2023 മേയ് മാസത്തിൽ എൽ നിനോ വികസിക്കുന്നതോടെ കിഴക്കൻ ഉഷ്ണമേഖലാ പസഫിക്കിലെ സമുദ്ര താപനില വര്‍ധിക്കുമെന്ന് നാസയുടെ നിരീക്ഷണം വ്യക്തമാക്കുന്നു. എൽ നിനോയ്ക്കും ലാ നിനയ്ക്കും പസഫിക് സമുദ്രത്തെ ചൂടാക്കാനോ തണുപ്പിക്കാനോ കഴിയും, മാത്രമല്ല അവ ആഗോള താപനിലയുടെ വ്യതിയാനത്തെ ചെറിയ രീതിയിൽ സ്വാധീനിക്കുകയും ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.